04 May Saturday

സ്പെയിനും ക്യൂബയും: കൊറോണക്കാലം പകരുന്ന തിരിച്ചറിവുകള്‍ ...പി രാജീവ് എഴുതുന്നു

വെബ് ഡെസ്‌ക്‌Updated: Tuesday Mar 17, 2020

കൊച്ചി> കൊറോണ രോഗം സാമൂഹ്യമായ മാനങ്ങളിലേക്ക് എത്തുമ്പോൾ പൊതു ആരോഗ്യ സംവിധാനത്തിനു മാത്രമേ ഉത്തരവാദിത്തം നിർവഹിക്കാൻ കഴിയൂ എന്ന തിരിച്ചറിവിലേക്ക് ലോകം എത്തുകയാണെന്നു സിപിഐ എം സംസ്ഥാന സെക്രട്ടറിയറ്റ് അംഗം പി രാജീവ്. രോഗബാധിതരുമായി വന്ന കപ്പല്‍ അടുക്കാന്‍ സുഹൃദ് രാജ്യങ്ങള്‍ അനുമതി നിഷേധിച്ചപ്പോള്‍ തുറമുഖം തുറന്നിട്ട ക്യുബയുടെ ഐക്യദാര്‍ഢ്യവും ശ്രദ്ധേയമാണെന്ന് രാജീവ് ഫേസ്ബുക്ക് പോസ്റ്റില്‍ ചൂണ്ടിക്കാട്ടി.

പോസ്റ്റിന്റെ പൂര്‍ണരൂപം താഴെ:

കൊറോണ കാലത്ത് പലതും തിരിച്ചറിയാൻ കഴിയേണ്ടതുണ്ട്' . സ്പെയിനിൽ നിന്നുള്ള ഈ വാർത്ത നോക്കൂ. കൊറോണ പ്രതിരോധത്തിൻ്റെ ഭാഗമായി ആ രാജ്യത്തെ എല്ലാ സ്വകാര്യ ആശുപത്രികളും ദേശസാൽക്കരിക്കാൻ സർക്കാർ തീരുമാനിച്ചിരിക്കുന്നു . ലാഭം മാത്രം അടിസ്ഥാനമാക്കി പ്രവർത്തിക്കുന്ന സ്ഥാപനങ്ങൾക്ക് ഈ സാമൂഹ്യ ഉത്തരവാദിത്തം ഏറ്റെടുക്കാൻ കഴിയില്ലെന്ന് അവർ അനുഭവത്തിൽ നിന്നും മനസ്സിലാക്കി. നമ്മുടെ നാട്ടിലും തങ്ങളുടെ ആശുപത്രിയിൽ കൊറോണ ബാധിച്ച ആരുമില്ലെന്ന് ചില സ്വകാര്യ ആശുപത്രികൾ പ്രസ്താവന നൽകുമ്പോൾ പരമാവധി രോഗികൾക്ക് ചികിത്സ നൽകാൻ സർക്കാർ സംവിധാനങ്ങൾ ശ്രമിക്കുന്നു. അത്യാധുനികമായ ചികിത്സ നൽകുന്നതിന് സ്വകാര്യ സംവിധാനങ്ങൾ ലോകത്ത് മികവ് പുലർത്തുന്നുണ്ടാകും . എന്നാൽ, രോഗം സാമൂഹ്യ മായ മാനങ്ങളിലേക്ക് എത്തുമ്പോൾ പൊതു ആരോഗ്യ സംവിധാനത്തിനു മാത്രമേ ഉത്തരവാദിത്തം നിർവഹിക്കാൻ കഴിയുകയുള്ളു.

ഇനി ക്യൂബയിൽ നിന്നുള്ള വാർത്ത നോക്കൂ. കൊറോണ രോഗികളുള്ളതുകൊണ്ട് ബ്രിട്ടൻ്റെ കപ്പലിന് കരയ്ക്കടുക്കാൻ സൗഹൃദ രാജ്യങ്ങൾ ഒന്നും അനുമതി കൊടുത്തില്ല. ഒടുവിൽ ഉപരോധിച്ച് ശ്വാസം മുട്ടിക്കാൻ നോക്കുന്ന ക്യൂബ യാ ണ് അനുമതി നൽകിയത്. ".സാഹചര്യത്തിന്റെ അതീവഗൗരവ സ്വഭാവം പരിഗണിച്ചും, വയ്യാതിരിക്കുന്ന യാത്രക്കാരുടെ അപകട സാധ്യത മനസിലാക്കിയും, കപ്പല്‍ ക്യൂബന്‍ തീരത്ത് നങ്കൂരമിടാന്‍ അനുവദിക്കുന്നു. വിപ്ലവത്തിന്റെ മാനുഷികമൂല്യങ്ങളിലൂടെ ഉയര്‍ത്തെണ്ണീറ്റവരാണ് ഞങ്ങള്‍. ആഗോളവിപത്തിനെ നേരിടാന്നുതിനുവേണ്ടി, ആരോഗ്യം എന്നത് മനുഷ്യാവകാശമാണെന്ന് മനസിലാക്കി ഐക്യദാര്‍ഢ്യം പ്രഖ്യാപിക്കേണ്ട സമയമാണമിത്.' -ക്യൂബന്‍ വിദേശകാര്യ മന്ത്രാലയം പുറത്തിറക്കിയ സര്‍ക്കുലറില്‍ പറയുന്നു.
Read more:
https://www.deshabhimani.com/…/cuba-gives-permission…/860347
നമുക്കും മാനവികതക്കായി ഒന്നിക്കാം . മനുഷ്യനുണ്ടെങ്കിലല്ലേ മറ്റെല്ലാമുള്ളു എന്ന നമ്മുടെ മുഖ്യമന്ത്രിയുടെ വാക്കുകൾ മറക്കാതിരിക്കാം ..'


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top