തെരഞ്ഞെടുപ്പ് തിരക്കുകൾക്കിടയിൽ അമൽ നീരദിന്റെ വിളി വന്നു. ഫഹദ്–അൻവർ റഷീദ് ചിത്രം ട്രാൻസ് സിനിമയുടെ സെറ്റിലെത്തിയ പി രാജീവ് സൗഹൃദ നിമിഷങ്ങൾ പങ്കുവെക്കുകയാണ‌് ഫേസ‌്ബുക്കിൽ
ഫേസ‌്ബുക്ക‌് കുറിപ്പ‌്
രാവിലെ അമലിന്റെ വിളി വന്നു. മഹാരാജാസിൽ രണ്ടു തവണ ചെയർമാനായിരന്നു അമൽ നീരദ്. അവിടെ യൂണിയൻ ഭാരവാഹിയായിരുന്ന അൻവർ റഷീദിന്റെ സിനിമയിൽ ക്യാമറ ചെയ്യുന്നത് അമലാണ്. അൻവറും അമലും സുഹൃത്ത് ഫഹദ് ഫാസിലും ഉച്ചക്ക് ഊണ് കഴിക്കാൻ ക്ഷണിച്ചു. കലൂർ AJ ഹാളിലായിരുന്നു ഷൂട്ടിങ്ങ്. 2004ൽ എന്റെ വിവാഹം നടന്നതും ഈ ഹാളിലാണ്. ഞങ്ങൾ ഒന്നിച്ച് ഭക്ഷണം കഴിച്ചു. നസ്രിയയും ദിലീഷ് പോത്തനും കൂടെയുണ്ടായിരുന്നു, തിരഞ്ഞെടുപ്പ് ചൂടുകൾക്കിടയിൽ ഞാനും ഷൂട്ടിങ്ങ് തിരക്കുകൾക്കിടയിൽ അവരും.പക്ഷെ സൗഹൃദം പൂത്തുലയുന്നത് ഇങ്ങനെയൊക്കെയാണ്. നല്ല നിമിഷങ്ങൾക്ക് നന്ദി
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..