06 June Tuesday

'ആർഎസ്എസിന്റെ കൊലക്കത്തികളേൽപ്പിച്ച മുറിവുകൾ വകവെക്കാതെ പോരാടുന്ന വിപ്ലവകാരി; വടകര അതിന്റെ രക്തത്തെ തിരിച്ചറിയും'

വെബ് ഡെസ്‌ക്‌Updated: Monday Mar 11, 2019

കെ ടി കുഞ്ഞിക്കണ്ണൻ

കെ ടി കുഞ്ഞിക്കണ്ണൻ

1999ലെ തിരുവോണ നാളിൽ ആർ എസ് എസിന്റെ കൊലക്കത്തികളേല്പിച്ച മാരകമായ മുറിവുകളും അതുണ്ടാക്കിയ വലതു കൈ ഉൾപ്പെടെയുള്ള അവയവങ്ങളുടെ സ്വാധീനക്കുറവും വകവെക്കാതെ ഇച്ഛാശക്തിയോടെ ജനങ്ങളോടൊപ്പം നിന്ന് പോരാടുന്ന വിപ്ലവകാരിയാണ് ജയരാജേട്ടൻ...കെ ടി കുഞ്ഞിക്കണ്ണൻ എഴുതുന്നു.

ജയരാജേട്ടൻ തെരഞ്ഞെടുപ്പ് പ്രചാരണമാരംഭിച്ചു... രാഷ്ട്രീയ ശത്രുക്കളാലും ഭരണകൂട ശക്തികളാലും നിരന്തരം വേട്ടയാടപ്പെടുമ്പോഴും ഇച്ഛാശക്തിയോടെ ജനങ്ങളോടൊപ്പം നിന്ന  കമ്മ്യൂണിസ്റ്റ് രാഷ്ട്രീയ ധീരതയുടെയും മനുഷ്യ സ്നേഹത്തിന്റെയും പ്രതിനിധിയാണ് പി ജയരാജൻ...
 
ചെഗുവരേയുടെ പോരാട്ട വീര്യവും മദർ തെരേസയുടെ സേവനോത്സുകതയും മനസിൽ സൂക്ഷിക്കുന്ന കമ്യൂണിസ്റ്റ് വിപ്ലവകാരി ... സമരോത്സുകതയും ആർദ്രതയും സ്വന്തം കർമ്മമണ്ഡലങ്ങളിലാകെ പ്രസരിപ്പിക്കുന്ന വ്യക്തിത്വമാണ് പി ജയരാജന്റേത്... സാന്ത്വന പരിചരണ പ്രസ്ഥാനത്തിലർപ്പിതമാണ് ജയരാജേട്ടന്റെ ജീവിതം...

സംഘ പരിവാർ കൊലക്കത്തികൾക്കിരയായ ഈ ജീവിക്കുന്ന രക്തസാക്ഷിയെ അക്രമ രാഷ്ടീയത്തിന്റെ പ്രതീകമാക്കുന്ന കോൺഗ്രസ് ബി ജെ പി പ്രചാരണതന്ത്രങ്ങൾക്ക് തങ്ങളുടെ സമ്മതിദാനാവകാശത്തിലൂടെ വടകരയിലെ രാഷ്ട്രീയ പ്രബുദ്ധരായ വോട്ടർമാർ ശക്തമായ തിരിച്ചടി നൽകുമെന്ന കാര്യത്തിൽ സംശയമില്ല....

ഇരയെ വേട്ടക്കാരാനാക്കുന്ന ഫാസിസ്റ്റ് പ്രചാരണതന്ത്രങ്ങളെ നാം തിരിച്ചറിയണം... വാക്കുകളിൽ നിന്ന്അർത്ഥം മൊഴിചൊല്ലി പോകുന്ന ഫാസിസ്റ്റ് പ്രചാരണതന്ത്രങ്ങളെ നാം തിരിച്ചറിയണം... സംഘ പരിവാറിന്റെ കണ്ണിലെ കരടായി ജയരാജേട്ടൻ മാറുന്നത് അവരുടെ ന്യൂനപക്ഷ വിരുദ്ധമായ വർഗീയ അജണ്ടയെ വിട്ടുവീഴ്ചയില്ലാതെ എതിർക്കുന്നുവെന്നത് കൊണ്ടാണ്...ബിജെപിയും യുഡിഎഫും കള്ളക്കേസുകളിൽപ്പെടുത്തിയാണ് കഴിഞ്ഞ കുറെക്കാലമായി പി ജയരാജനെന്ന കടുത്ത ആർഎസ്എസ് വിരോധിയെ വേട്ടയാടി കൊണ്ടിരിക്കുന്നത് ...

1999ലെ തിരുവോണ നാളിൽ ആർ എസ് എസിന്റെ കൊലക്കത്തികളേല്പിച്ച മാരകമായ മുറിവുകളും അതുണ്ടാക്കിയ വലതു കൈ ഉൾപ്പെടെയുള്ള അവയവങ്ങളുടെ സ്വാധീനക്കുറവും വകവെക്കാതെ ഇച്ഛാശക്തിയോടെ ജനങ്ങളോടൊപ്പം നിന്ന് പോരാടുന്ന വിപ്ലവകാരിയാണ് ജയരാജേട്ടൻ...

ജനങ്ങളിലും ചരിത്രത്തിലുമുള്ള അഗാധമായ വിശ്വാസമാണ് എല്ലാ പ്രതികൂലതകളെയും ആർ എസ് എസ് വേട്ടകളെയും അതിജീവിക്കാൻ ഈ വിപ്ലവകാരിക്ക് കരുത്ത് പകരുന്നത് ...

കോൺഗ്രസിന്റെ ദേശ രക്ഷാ സംഘമെന്ന ഗുണ്ടാപ്പടയാലും വലതുപക്ഷ ഭ്രാന്തന്മാരാലുംവേട്ടയാടപ്പെട്ട, അതിനിഷ്ഠൂരമായി കൊലചെയ്യപ്പെട്ട മൊയാരാത്ത് ശങ്കരൻ തുടങ്ങിയ മഹാവിപ്ലവകാരികളുടെ വംശപരമ്പരയുടെ തുടർച്ചയാണ് സഖാവ് പി ജയരാജൻ....

അക്രമ രാഷ്ട്രീയം ,കമ്യൂണിസ്റ്റക്രമം തുടങ്ങി വേട്ടക്കാർക്ക് എന്നും ഒരേ ഭാഷ ഒരേ അധിക്ഷേപം ... 1948 ലും 2019 ലും അവർക്ക് ഒരു ഭാഷ മാത്രം... ഇരയെ വേട്ടക്കാരാനാക്കി കള്ളൻ കള്ളൻ എന്ന് വിളിച്ച് പറഞ്ഞ് ആൾകൂട്ടത്തിൽ ഓടിയൊളിക്കുന്ന പോക്കറ്റടിക്കാരന്റെ കൗശലമാണ് ബി ജെ പി യു ഡി ഫ് മാന്യന്മാർ പയറ്റുന്നത് ...

 ഇതെല്ലാം ജനങ്ങൾ തിരിച്ചറിയും വടകര ഈ ജന നേതാവിനെ ഹൃദയത്തിലേറ്റുക തന്നെ ചെയ്യും... വടകര അതിന്റെ രക്തത്തെ തിരിച്ചറിയും...

 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top