27 April Saturday

ട്രോളന്മാര്‍ പിടിവിടുന്നില്ല. സുരേന്ദ്രനു വേണ്ടി 'ഒനിയന്‍' റിലീസ് ആകുന്നു

വെബ് ഡെസ്‌ക്‌Updated: Monday Jul 3, 2017

കൊച്ചി > എല്ലാക്കാലത്തും വന്‍ ട്രോളുകള്‍ക്ക് ഇരയാകുന്ന ആളാണ് ബിജെപി നേതാവ് കെ സുരേന്ദ്രന്‍. സുരേന്ദ്രന്റെ പ്രസ്താവനകളും ഫേസ്ബുക്ക് പോസ്റ്റുകളുമൊക്കെ തന്നെയാണ് ഇതിന് പലപ്പോഴും കാരണമാകുന്നതും.അതുകൊണ്ടുതന്നെ ട്രോളന്മാര്‍ സുരേന്ദ്രനെ പിടിവിടാതെ പുറകെ തന്നെ കാണും.

ഇപ്പോള്‍ മോഹന്‍ലാല്‍ ചിത്രമായ 'ഒടിയന്റെ' മോഷന്‍ പോസ്റ്റര്‍ പുറത്തു വന്നതിനു ശേഷവും സുരേന്ദ്രനെ ട്രോളുകള്‍ കൊണ്ട് പൊതിഞ്ഞിരിക്കുകയാണ്. 'ഒനിയന്‍'  എന്ന പേരിലാണ് പോസ്റ്റര്‍ തയ്യാറായിരിക്കുന്നത്. 'ഗോമാതാ സിനിമാസി'ന്റേതായാണ് റിലീസ് ഒരുക്കിയിരിക്കുന്നത്.

 


ഉള്ളിസുര എന്ന സുരേന്ദ്രന്റെ ട്രോള്‍ പേരിനോട് ഉപമിച്ചാണ് പോസ്റ്റര്‍ തയ്യാറാക്കിയിരിക്കുന്നത്. എന്തായാലും കൈ രേഖ സുരു, ഉള്ളി സുര, തുടങ്ങിയ ട്രോള്‍ പേരുകള്‍ക്ക് ശേഷം പുതിയ പേരും സുരേന്ദ്രന് സോഷ്യല്‍ മീഡിയ നല്‍കി കഴിഞ്ഞു.
 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top