കണ്ണൂര്‍ > കിണറ്റില്‍ വീണ തേങ്ങയെടുക്കാന്‍ എണ്‍പത് കാരിയായ മുത്തശ്ശിക്ക് രണ്ടാമതൊന്ന് ആലോചിക്കേണ്ടി വന്നില്ല. കയറുകെട്ടി കിണറ്റിലിറങ്ങലും തേങ്ങയെടുക്കലും ഒക്കെ ചുറുചുറുക്കോടെയായിരുന്നു. മുത്തശ്ശിയുടെ സാഹസികത കണ്ട കൊച്ചുമകള്‍ അത് ക്യാമറയില്‍ പകര്‍ത്താനും മറന്നില്ല. കണ്ണൂരിലാണ് എണ്‍പതിന്റെ ചെറുപ്പത്തോടെ ഏവരെയും അമ്പരപ്പിച്ച കാഴ്‌ച അരങ്ങേറിയത്.
പ്രായമിത്രയായിട്ടും കിണറ്റില്‍ ഇറങ്ങാന്‍ കാണിച്ച മുത്തശ്ശിയുടെ ദൈര്യവും അത്മവിശ്വാസവും സോഷ്യല്‍ മീഡിയയും വേണ്ടുവോളം പ്രശംസിച്ചു. ദൃശ്യങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലായിക്കഴിഞ്ഞു
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..