20 April Saturday

"നാളെ പെരുന്നാളല്ലേ.. എന്റെ പെരുന്നാളിങ്ങനെയാ.. നമ്മൾ പോകുമ്പോൾ ഇതൊന്നും ഇവിടുന്ന് കൊണ്ടുപോവാൻ പറ്റൂല്ലല്ലോ'

വെബ് ഡെസ്‌ക്‌Updated: Sunday Aug 11, 2019
‘നമ്മൾ പോകുമ്പോൾ ഇതൊന്നും ഇവിടുന്ന് കൊണ്ടുപോവാൻ പറ്റൂല്ലല്ലോ? എനിക്ക് നാട്ടുകാരെ സഹായിക്കുന്നതാണ് എന്റെ ലാഭം. നാളെ പെരുന്നാളല്ലേ.. എന്റെ പെരുന്നാളിങ്ങനെയാ..’ എറണാകുളം ബ്രോഡ്‌വേയിലെ നൗഷാദ് എന്ന മനുഷ്യൻ മലയാളികളോട് പറയുന്നതിങ്ങനെയാണ്. ‘ഇക്കൊല്ലം ആരുമൊന്നും കൊടുക്കുന്നില്ലത്രെ’ എന്ന് ചിരിയോടെ പറയുന്നവരുടെ മുഖത്ത് അടിച്ചാണ് നൗഷാദ് എന്ന മനുഷ്യൻ ചാക്കുകളിൽ സ്നേഹം നിറച്ചത്. വയനാട്, നിലമ്പൂർ എന്നിവടങ്ങളിലെ ക്യാംപുകളിലേക്ക് വസ്ത്രം ശേഖരിക്കാൻ ഇറങ്ങിയവരോട് ഒന്നെന്റെ കടയിലേക്ക് വരാമോ എന്ന് ചോദിച്ചുകൊണ്ടാണ് നിഷാദ് എത്തിയത്.

കട തുറന്ന് വിൽപ്പനയ്ക്കായി വച്ചിരുന്ന പുതിയ വസ്ത്രങ്ങളെല്ലാം വാരി ചാക്കിൽ കയറ്റിയാണ് ഈ മനുഷ്യൻ അമ്പരപ്പിച്ചത്. കുട്ടികൾക്കും സ്ത്രീകൾക്കുമടക്കമുള്ള  പുതു വസ്ത്രങ്ങൾ വാരി ചാക്കിൽക്കെട്ടിയാണ് നൗഷാദ് എന്ന മനുഷ്യൻ കേരളത്തിന് കൈത്താങ്ങായത്. സിനിമാ-നാടക നടൻ രാജേഷ് ശർമയോടാണ് നൗഷാദ് കടയിലേക്ക് വരാൻ ആവശ്യപ്പെടുന്നതും ഇത്രയും വസ്ത്രങ്ങൾ നൽകിയതും. ഇതാണെന്റെ ലാഭം എന്ന് തുറന്നുപറഞ്ഞ ആ സ്നേഹത്തെ ഫെയ്സ്ബുക്ക് വിഡിയോയിലൂടെയാണ് രാജേഷ് ശർമ കേരളത്തിന് മുന്നിലെത്തിച്ചത്. വിഡിയോ കാണാം

 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top