02 July Wednesday

'ഒത്തില്ല'; മനോരമ അവതാരകയുടെ വ്യാജവാര്‍ത്ത കയ്യോടെ പൊളിച്ച് തമിഴ്‌നാട് മന്ത്രി

വെബ് ഡെസ്‌ക്‌Updated: Thursday Jul 8, 2021

കൊച്ചി > കിഫ്‌ബിയുടെ പേരില്‍ വ്യാജപ്രചരണം നടത്താനുള്ള മനോരമ ന്യൂസ് അവതാരകയുടെ ശ്രമം പൊളിഞ്ഞു. 'കിഫ്ബി കേരളത്തിന്റെ കടബാധ്യത വര്‍ധിപ്പിക്കുമെന്ന് തമിഴ്‌നാട് ധനമന്ത്രി ഡോ.പി ത്യാഗരാജന്‍' -എന്നായിരുന്നു മനോരമ ന്യൂസ് അവതാരക നിഷ പുരുഷോത്തമന്‍ ട്വീറ്റ് ചെയ്തത്. ത്യാഗരാജനെ മെന്‍ഷന്‍ ചെയ്തുകൊണ്ടായിരുന്നു ട്വീറ്റ്.

 

എന്നാല്‍ നിമിഷങ്ങള്‍ക്കകം നിഷയുടെ ട്വീറ്റിനെതിരെ മന്ത്രി ത്യാഗരാജന്‍ രംഗത്തെത്തി. താന്‍ ഇത്തരത്തില്‍ പറഞ്ഞിട്ടില്ലെന്നും, കേരളത്തെ സംബന്ധിച്ച കാര്യത്തില്‍ പ്രതികരിക്കേണ്ട ആവശ്യം തനിക്കില്ലെന്നും മന്ത്രി ട്വീറ്റ് ചെയ്തു. ഓരോ സംസ്ഥാനവും വ്യത്യസ്തമാണ്. മസാലബോണ്ടിന്റെ കാര്യത്തില്‍ തമിഴ്‌നാട് ധൃതിപ്പെട്ട് തീരുമാനമെടുക്കില്ലെന്നുമാണ് താന്‍ പറഞ്ഞതെന്നും ത്യാഗരാജന്‍ വ്യക്തമാക്കി. ഉടന്‍ തന്നെ തന്റെ ആദ്യ ട്വീറ്റ് നിഷ ഡിലീറ്റ് ചെയ്യുകയും, കാര്യങ്ങള്‍ വ്യക്തമായി എന്നറിയിച്ച് മന്ത്രിക്ക് നന്ദി പറയുകയും ചെയ്തു.

 



മനോരമയുടെ വ്യാജവാര്‍ത്ത കൃത്യസമയത്ത് ഇടപെട്ട് പൊളിച്ചതിന് ത്യാഗരാജന് നന്ദി അറിയിച്ച് നിരവധിപേര്‍ ട്വീറ്റ് ചെയ്തിട്ടുമുണ്ട്.

 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top