25 April Thursday

കേരളത്തിന്റെ മായാ ക്വത്വാനിയാണോ ഡോ. അമ്പിളി കടന്നയില്‍; വര്‍ഗീയ വിഷം ചീറ്റേണ്ട, അതിവിടെ നടക്കില്ല

കെ ടി കുഞ്ഞിക്കണ്ണന്‍Updated: Thursday May 24, 2018


ഡോക്ടര്‍ അമ്പിളി നിങ്ങളങ്ങനെ കേരളത്തിന്റെ മായാ ക്വത്വാനിയാവേണ്ട... വൈദ്യ ശാസ്ത്രമെന്ന താങ്കളുടെ പ്രൊഫഷന്‍ അനുശാസിക്കുന്ന സദാചാര മൂല്യങ്ങള്‍ മറന്നു കളിക്കേണ്ട; കെ ടി കുഞ്ഞിക്കണ്ണന്‍ എഴുതുന്നു

മായാ ക്വത്വാനിക്ക് പഠിക്കുകയാവാം ഡോ: അമ്പിളി കടന്നയില്‍... മായാ ക്വത്വാനിയും ഡോക്ടറായിരുന്നു. ശിശു രോഗ ഡോക്ടര്‍ ... ഗുജറാത്ത് വംശഹത്യക്ക് നേതൃത്വം കൊടുത്ത ഡോക്ടര്‍ ...നരോദാപാട്യയിലെ മുസ്ലിം കൂട്ടക്കൊലകളില്‍ നേരിട്ട് പങ്കാളിയായ നരാധമ... വര്‍ഷങ്ങളായി ജയിലിലായിരുന്നു മായാക്വത്വാനി എന്ന വിഷജീവിയെന്ന കാര്യം ഡോ.കഫീര്‍ ഖാനെ ജയിലില്‍ കിടന്നവനെന്നൊക്കെ പരിഹസിക്കുകയും വര്‍ഗീയവിഷം ചീറ്റുകയും ചെയ്യുന്ന അമ്പിളി ഡോക്ടര്‍ക്ക് അറിയില്ലേ ആവോ...?


ഡോക്ടര്‍ അമ്പിളി നിങ്ങളങ്ങനെ കേരളത്തിന്റെ മായാ ക്വത്വാനിയാവേണ്ട... വൈദ്യ ശാസ്ത്രമെന്ന താങ്കളുടെ പ്രൊഫഷന്‍ അനുശാസിക്കുന്ന സദാചാര മൂല്യങ്ങള്‍ മറന്നു കളിക്കേണ്ട ... മാനുഷികവും സഹജീവികളോടുള്ള ഉത്തരവാദിത്വവും വിസ്മരിച്ച് വര്‍ഗീയ വിഷം ചീറ്റേണ്ട .. അത് നടക്കില്ല മോളെ.. ഒരു പാട് മനുഷ്യ സ്‌നേഹത്തിന്റെ ഉദാത്ത മാതൃകകളായ ഭിഷഗ്വരന്മാരും ഭിഷഗ്വരമാരും പ്രവര്‍ത്തിച്ച ആശുപത്രിയാണ് കോഴിക്കോട് മെഡിക്കല്‍ കോളേജ് ... ഇന്നും അങ്ങനെയുള്ളവര്‍ പ്രവര്‍ത്തിക്കുന്ന ആശുപത്രി ...

കേരളം നിപാവൈറസ് ബാധയുടെ വിഷമസന്ധിയിലൂടെ കടന്നുപോകുമ്പോള്‍ സമസ്ത സംവിധാനങ്ങളും ഈയൊരു സാംക്രമിക രോഗത്തെ പ്രതിരോധിക്കാനായി ഒരുമിക്കുമ്പോഴാണ് ഡോ. കഫീല്‍ ഖാന്‍ ഇവിടെ പ്രവര്‍ത്തിക്കാനുള്ള സന്നദ്ധത പരസ്യമായി പ്രകടിപ്പിച്ചത് .. അദ്ദേഹത്തിന്റെ സേവന സന്നദ്ധതയെ സ്വാഗതം ചെയ്യുകയാണ് മുഖ്യമന്ത്രി എഫ് ബി പോസ്റ്റിലൂടെ ചെയ്യ തത്.



 ഗോരഖ്പൂര്‍ മെഡിക്കല്‍ കോളേജിലെ മസ്തിഷ്‌ക ജ്വരം ബാധിച്ച ആവശ്യമായ ഓക്‌സിജന്‍ സിലിണ്ടറുകളില്ലാതെ മരണം വരിക്കേണ്ടി വന്ന കുഞ്ഞുങ്ങള്‍ക്ക് വേണ്ടി ശബ്ദിച്ച ഡോക്ടറാണ് കഫീര്‍ ഖാന്‍ ...യോഗി ആദിത്യനാഥ് സര്‍ക്കാറിന്റെ പ്രതികാര നടപടിക്ക് ഇരയായി കള്ളക്കേസില്‍ പെട്ട് ജയിലില്‍ പോകേണ്ടി വന്ന ശിശുരോഗ വിദഗ്ധന്‍ ... അമ്പിളി ഡോക്ടറെ താങ്കളെ പോലെ തന്നെ വര്‍ഗീയമനസിന്റെ ഉടമക്ക് ചിന്തിക്കാനാവാത്ത ആതുരസേവന മൂല്യങ്ങളുടെ ഉയരങ്ങളിലാണ് ഡോ.കഫീര്‍ ഖാന്‍ ..

 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top