29 March Friday

'ഒരാള്‍ തുമ്മിയപ്പോള്‍ വീണുകിടന്ന് മഞ്ഞക്കാര്‍ഡ് കൊടുക്കണമെന്ന് പറയുന്നു; ഓ മൈ ഗോഡ് നെയ്മര്‍'; സൂപ്പര്‍ താരത്തിന്റെ വീഴ്ചയെ ട്രോളി സോഷ്യല്‍ മീഡിയ

വെബ് ഡെസ്‌ക്‌Updated: Monday Jun 18, 2018

കൊച്ചി > റഷ്യന്‍ ലോകകപ്പില്‍ വമ്പന്‍മാരായ അര്‍ജന്റീനയും  ബ്രസീലും  താരതമ്യേന ദുര്‍ബലരായ ടീമുകളായ ഐസ്‌ലണ്ടിനോടും സ്വിട്‌സര്‍ലണ്ടിനോടും സമനില വഴങ്ങിയതിനു പിന്നാലെ  ഇരുടീമുകളുടേയും ആരാധകര്‍  സോഷ്യല്‍ മീഡിയയെ ട്രോളുകള്‍ കൊണ്ട് നിറക്കുകയാണ്.

ഐസ്‌ലണ്ടിനെതിരായ മത്സരത്തില്‍ മെസി പെനാള്‍ട്ടി പാഴാക്കിയതിനു പിന്നാലെ ഞായറാഴ്ച നടന്ന ബ്രസീല്‍  സ്വിട്‌സര്‍ലണ്ട് മത്സരത്തില്‍ സൂപ്പര്‍ താരം നെയ്‌മറിന്റെ കളിക്കിടയിലെ നിരന്തര വീഴ്ചയും ട്രോളന്‍മാര്‍ ആഘോഷമാക്കുകയാണ്.


 
ഇന്നലെ നെയ്‌മര്‍ നേരിടേണ്ടി വന്നത് ചെറുതും വലുതുമായ 11 ഫൗളുകളാണ്.കളി തുടങ്ങിയപ്പോള്‍ തന്നെ നെയ്‌മര്‍ സ്വിസ് പടയുടെ നോട്ടപ്പുള്ളിയായിരുന്നു. എന്നാല്‍ ആദ്യം ഫൗള്‍ ചെയ്യപ്പെട്ട് വീണ നെയ്‌മര്‍ പിന്നെ ബോള്‍ കിട്ടിയ പല സന്ദര്‍ഭങ്ങളിലും ഫൗള്‍ ചെയ്യപ്പെടുകയായിരുന്നു. നിരന്തരമായ ഈ വീഴ്ചയാണ് ട്രോളര്‍മാര്‍ ഇപ്പോള്‍ ആഘോഷിക്കുന്നത്









 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top