03 October Tuesday

"യോഗി ഭരിക്കുന്ന ഉത്തര്‍ പ്രദേശില്‍ എഴുപതോളം കുഞ്ഞുങ്ങള്‍ ഓക്‌സിജന്‍ കിട്ടാതെ പിടഞ്ഞ് മരിച്ചത് മറക്കുമോ നമ്മള്‍"; എം എ നിഷാദ് ചോദിക്കുന്നു

വെബ് ഡെസ്‌ക്‌Updated: Monday Apr 22, 2019

റിസര്‍വ്വ് ബാങ്കിന്റെ അനുമതിയില്ലാതെ, കോര്‍പ്പറേറ്റുകളെ സംരക്ഷിക്കാന്‍ നടത്തിയ ഹിമാലയന്‍ മണ്ടത്തരമായ നോട്ട് നിരോധനം വഴി പതിനായിരക്കണക്കിന് ചെറുകിട വ്യവസായങ്ങള്‍ പൂട്ടുകയും, പതിനഞ്ച് ലക്ഷത്തോളം ആളുകള്‍ക്ക് തൊഴില്‍ നഷ്ടപ്പെടുകയും ചെയ്തു...

നോട്ട് മാറാന്‍ ബാങ്കുകള്‍ക്ക് മുന്നില്‍ വരിനിന്ന സാധാരണക്കാരും,കര്‍ഷകരും,പാവപ്പെട്ടവരും....വരി നിന്ന് അടികൊണ്ടും,കുഴഞ്ഞ് വീണും മരിച്ചവരുടെ കണക്ക് 105. ഒടുവില്‍ നിരോധിച്ച നോട്ടുകള്‍ 99.3ശതമാനം തിരിച്ചുവന്നപ്പോള്‍ ഭരണാധികാരികള്‍ നമ്മളെ നോക്കി പല്ലിളിച്ചു...നമ്മള്‍ക്ക് മറക്കാനാകുമോ ഇത്..?; സംവിധായകന്‍ എംഎ നിഷാദ് എഴുതുന്നുഎം എ നിഷാദിന്റെ ഫേസ്ബുക്ക് പോസ്റ്റ്,

''മറവിക്കെതിരായ ഓര്‍മ്മകളുടെ സമരമാണ് രാഷ്ട്രീയം ''ഫ്രഞ്ച് ചിന്തകനായ മിലന്‍ കുന്ദേരയുടെ വാക്കുകള്‍ ഓര്‍മ്മപ്പെടുത്തികൊണ്ട് ഞാന്‍ കുറിക്കട്ടെ...മറവി ഒരു രോഗം തന്നെയാണ്, പക്ഷെ ചിലത് മറന്നാല്‍ നാം നമ്മളോടും, സ്വന്തം മനസ്സാക്ഷിയോടും നീതിപുലര്‍ത്തുന്നില്ല എന്ന് പറയേണ്ടി വരും. ഈ തിരഞ്ഞെടുപ്പ് ഒരു സമരമാണ്, നിലനില്‍പ്പിന് വേണ്ടിയുളള മഹാസമരം. വര്‍ഗ്ഗീയപരമായും, വംശീയപരമായും ഈ രാജ്യത്തെ പല തട്ടുകളിലാക്കി സംഘ പരിവാറുകള്‍ ഭരിച്ച അഞ്ച് വര്‍ഷക്കാലം, നാം മറന്നു കൂട. ജനാധിപത്യ മതേതര റിപ്പബ്‌ളിക്ക് എന്നറിയപ്പെടുന്ന ഇന്‍ഡ്യയില്‍ കഴിഞ്ഞ അഞ്ച് വര്‍ഷക്കാലം, ജനാധിപത്യവും മതേതരത്ത്വവും എത്രമാത്രം സംരക്ഷിക്കപ്പെട്ടു, നാം മറന്ന് പോകരുത്.

റിസര്‍വ്വ് ബാങ്കിന്റെ അനുമതിയില്ലാതെ, കോര്‍പ്പറേറ്റുകളെ സംരക്ഷിക്കാന്‍ നടത്തിയ ഹിമാലയന്‍ മണ്ടത്തരമായ നോട്ട് നിരോധനം വഴി പതിനായിരക്കണക്കിന് ചെറുകിട വ്യവസായങ്ങള്‍ പൂട്ടുകയും, പതിനഞ്ച് ലക്ഷത്തോളം ആളുകള്‍ക്ക് തൊഴില്‍ നഷ്ടപ്പെടുകയും ചെയ്തു. നോട്ട് മാറാന്‍ ബാങ്കുകള്‍ക്ക് മുന്നില്‍ വരിനിന്ന സാധാരണക്കാരും, കര്‍ഷകരും,പാവപ്പെട്ടവരും....വരി നിന്ന് അടികൊണ്ടും, കുഴഞ്ഞ് വീണും മരിച്ചവരുടെ കണക്ക് 105. ഒടുവില്‍ നിരോധിച്ച നോട്ടുകള്‍ 99.3ശതമാനം തിരിച്ചുവന്നപ്പോള്‍ ഭരണാധികാരികള്‍ നമ്മളെ നോക്കി പല്ലിളിച്ചു. നമ്മള്‍ക്ക് മറക്കാനാകുമോ ഇത്..?

പ്രതിരോധ മന്ത്രാലയത്തില്‍ നിന്നും ചോര്‍ന്ന റഫാല്‍ ഇടപാടിന്റ്‌റെ 16000 കോടി രൂപയുടെ രേഖകള്‍ സുപ്രീം കോടതി അന്വഷണത്തില്‍ വിരല്‍ ചൂണ്ടാന്‍ പോകുന്നത് അനില്‍ അംബാനിയേയും അത് വഴി വലിയ ചൗക്കീദാര്‍ മോഡിയിലേക്കുമാണ്. നാം ഇത് ഓര്‍ക്കുക തന്നെ വേണം. ജമ്മുകാശ്മീരിലെ കത്ത്വവയില്‍ കൊല്ലപ്പെട്ട പൊന്നോമനയേ ക്രൂരമായി ബലാല്‍സംഘം ചെയ്ത സംഘപരിവാര്‍ അനുകൂലികള്‍ക്ക് വേണ്ടി സമരം നയിച്ചത് രണ്ട് ബി ജെ പി എംഎല്‍എ മാരായിരുന്നു എന്നുള്ള സത്യം നാം മറക്കണോ ?എന്താണ് ആ പിഞ്ച് കുഞ്ഞ് ചെയ്ത തെറ്റ്.തിരഞ്ഞെടുപ്പ് പര്യടനത്തിന്റെ ഭാഗമായി ചിലര്‍ ഗര്‍ഭിണിയുടെ വയറ് തൊട്ട് നോക്കുന്ന തറ ഉഡായിപ്പ് വേലകള്‍ കാണുമ്പോള്‍ ആസിഫ എന്ന മോളുടെ അമ്മയുടെ ഗര്‍ഭ പാത്രം തേങ്ങുന്നുണ്ടാവും, മറക്കില്ല നമ്മള്‍...പൊറുക്കുകയുമില്ല...

പശുക്കള്‍ക്ക് ഓക്‌സിജന്‍ കിട്ടുന്ന ആമ്പുലന്‍സും,സുരക്ഷയും നടപ്പിലാക്കിയ യോഗി ഭരിക്കുന്ന ഉത്തര്‍ പ്രദേശില്‍ എഴുപതോളം കുഞ്ഞുങ്ങള്‍ ഓക്‌സിജന്‍ കിട്ടാതെ പിടഞ്ഞ് മരിച്ചത്....മറക്കുമോ നമ്മള്‍...മുസ്‌ളീങ്ങളെയും ദളിതരെയും തിരഞ്ഞ് പിടിച്ച് കൊലപ്പെടുത്തിയ പത്തോളം സംഭവങ്ങള്‍.എന്തിന് വേണ്ടി. ബീഫ് കഴിച്ചു എന്ന ഒറ്റ കുറ്റത്തിന്...ജുനൈദും,അഖ്‌ലാക്കും...ഉദാഹരണങ്ങള്‍...ഓര്‍ക്കണം നാംരോഹിത് വെമുല എന്ന ദളിത് വിദ്യാര്‍ത്ഥിയുടെ ആത്മഹത്യ...ഇന്നും നെഞ്ചിലെ അണയാത്ത കനലാണ്...നാം മറന്ന് കൂടാ...

കല്‍ബുര്‍ഗി,ഗൗരീ ലങ്കേഷ്,ഗോവിന്ദ് പന്‍സാരെ ഇവരേ പോലെയുളള എഴുത്തുകാരും,മാധ്യമ പ്രവര്‍ത്തകരും കൊല്ലപ്പെട്ടു.ധീരനായ പോലീസ് ഓഫീസര്‍ സുബോധ് കുമാര്‍.മറക്കില്ല നാം.എണ്ണിയാല്‍ തീരാത്ത ജനദ്രോഹങ്ങള്‍...സാധാരണക്കാരന്റെ ,കര്‍ഷകരുടെ,യുവാക്കളുടെ,സ്ത്രീകളുടെ...ആര്‍ക്കാണ് അച്ഛേ ദിനം വന്നത്..കോര്‍പ്പറേറ്റുകള്‍ക്ക് മാത്രം...

കേരളം എന്നും ഒരു മാതൃകതന്നെയാണ്...നാം എന്നും വര്‍ഗ്ഗീയതയേ പടിക്ക് പുറത്ത് നിര്‍ത്തിയിട്ടേയുളളൂ..അതാണ് നമ്മുടെ ശക്തി....നമ്മളില്‍ പല രാഷ്ട്രീയമുള്ളവരുണ്ടാകും...പക്ഷെ വെറുപ്പിന്റെ, വര്‍ഗ്ഗീയതയുടെ രാഷ്ട്രീയത്തെ നാം അകറ്റി നിര്‍ത്തുകതന്നെ ചെയ്യണം...മതേതര ,ജനാധിപത്യ വിശ്വാസങ്ങള്‍ സംരക്ഷിക്കപ്പെടണം...അതിനായി നമുക്ക് അണിചേരാം ഇടത് പക്ഷത്തിനൊപ്പം...

എന്‍ബി-: തൃശൂരില്‍ ഷോ കാണിക്കുന്ന മാന്യദേഹത്തെ പറ്റി ഞാന്‍ പറഞ്ഞത് എല്ലാം ശരിയായി വരുന്നുണ്ട്...സത്യം പുറത്ത് വരുക തന്നെ ചെയ്യും..എന്നെ തെറി വിളിക്കുന്നവര്‍ മാറ്റി പറയും...
ലാല്‍ സലാം

 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
----
പ്രധാന വാർത്തകൾ
-----
-----
 Top