16 April Tuesday

'ഞാൻ ബസ് എടുക്കാം, പക്ഷെ കേറുന്ന പിള്ളാര് എന്നെ നോക്കി ചിരിക്കാൻ പാടില്ല';സ്വകാര്യ ബസ് സമരം പിൻവലിച്ച സമരക്കാരെ ട്രോളിക്കൊന്ന് സോഷ്യൽ മീഡിയ

വെബ് ഡെസ്‌ക്‌Updated: Tuesday Feb 20, 2018

കൊച്ചി > പവനായി ശവമായി എന്ന സിനിമ ഡയലോഗ് പോലെയാണിപ്പോൾ കേരളത്തിലെ സ്വകാര്യ ബസുടമകളുടെ അവസ്ഥ . മിനിമം ചാർജ് 10 രൂപയാക്കണമെന്നും വിദ്യാർഥികളുടെ എസ് ടി നിരക്ക് 5 രൂപയാക്കി ഉയർത്തണമെന്നും ആവശ്യപ്പെട്ടു ഉടമകൾ തുടങ്ങിയ ബസ് സമരം പൊളിഞ്ഞു പാളീസായതോടെ സമരക്കാരെ പഞ്ഞിക്കിടുന്ന തിരക്കിലാണിപ്പോൾ സോഷ്യൽ മീഡിയയിലെ ട്രോളൻമാർ .


ജനങ്ങളെ ബുദ്ധിമുട്ടിക്കുന്നത് കൊണ്ടാണ് തങ്ങൾ സമരം പിൻവലിക്കുന്നതെന്നാണ് ഉടമകൾ പറഞ്ഞത് . ഏതായാലും കൃത്യ സമയത്ത് ജനങ്ങളുടെ രക്ഷക്കെത്തിയ കെഎസ്ആർടിസിയെയും സമരക്കാരെ മുട്ടുകുത്തിച്ച മുഖ്യമന്ത്രിയെയും അഭിനന്ദിക്കാനും  ട്രോളന്മാർ മറന്നില്ല .


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top