26 April Friday

എത്ര ദുഷ്ടമായി ആക്രമിച്ചാലും മനോരമയുടെ മുന്നില്‍ കുമ്പിടില്ല: എം എ ബേബി

വെബ് ഡെസ്‌ക്‌Updated: Tuesday Apr 12, 2016

വ്യാജ വാര്‍ത്ത പ്രചരിപ്പിച്ച് എത്ര ദുഷ്ടമായി ആക്രമിച്ചാലും മലയാള മനോരമയുടെ മുന്നില്‍ പോയി കുമ്പിടില്ലെന്ന നിലപാട്  ആവര്‍ത്തിച്ചു പ്രഖ്യാപിച്ച് സിപിഐ എം പൊളിറ്റ്ബ്യൂറോ അംഗം എം എ ബേബി. ബാലജനസഖ്യത്തിലൂടെ മനോരമ രാഷ്ട്രീയത്തിലേക്ക് കൈപിടിച്ചുയര്‍ത്തിക്കൊണ്ടു വന്ന ആളല്ല താനെന്നും നിങ്ങളുടെ ആക്രമണങ്ങള്‍ നേരിട്ടു തന്നെ പൊതുപ്രവര്‍ത്തനരംഗത്ത് ഞാനുണ്ടാകുമെന്നും എം എ ബേബി ഫേസ്‌ബുക്ക് പോസ്റ്റില്‍ വ്യക്തമാക്കി.

മലയാള മനോരമ എന്ന നമ്മുടെ നാട്ടിലെ ഏറ്റവും പ്രചാരമുള്ള പത്രത്തിന്റെ പ്രവര്‍ത്തന രീതി ഇതാണെന്ന് മലയാളികള്‍ക്കെല്ലാം അറിയാം. അതിനാലാണ് ഏറ്റവും നന്നായി അച്ചടിക്കപ്പെടുന്ന ഈ പത്രം എല്ലാവരും വാങ്ങി വായിക്കുമ്പോഴും ഒരു തരിമ്പു പോലും വിശ്വസിക്കാത്തത്. മലയാള മനോരമയെ കേരളീയര്‍ വിശ്വസിച്ചിരുന്നെങ്കില്‍ കേരളത്തിലെ കമ്യൂണിസ്റ്റ് പാര്‍ടി 1950കളില്‍ തന്നെ ചരിത്രവസ്തു ആയിത്തീര്‍ന്നേനെയെന്നും എം  എ ബേബി കുറിച്ചു.

എനിക്കെതിരെ കഥകളുണ്ടാക്കാനും അവ പ്രചരിപ്പിക്കാനും മനോരമ എന്നും ഉത്സാഹം കാട്ടിയിട്ടുണ്ട്. അത് എന്റെ രാഷ്ട്രീയ പ്രവര്‍ത്തനങ്ങള്‍ക്ക് തടസ്സം ഉണ്ടാക്കിയിട്ടുമുണ്ട്. ഞാന്‍ കേരളത്തിലെ വിദ്യാഭ്യാസ മന്ത്രി ആയിരുന്നപ്പോഴും ഇതിനെക്കാളും വലിയ നീച ആക്രമണങ്ങള്‍ മനോരമ നടത്തിയിട്ടുണ്ട്. മനോരമ എനിക്കെതിരെ നടത്തുന്ന ആക്രമണം വ്യക്തിപരമല്ല, രാഷ്ട്രീയമാണ്. അവര്‍ പ്രതിനിധീകരിക്കുന്ന പല താല്‍പര്യങ്ങള്‍ക്കും ഒരു ഭീഷണിയായി അവരെന്നെ കാണുന്നു എന്നു മാത്രം. മനോരമയുടെ അഭീഷ്ടത്തിനനുസരിച്ച് എന്റെ പ്രവര്‍ത്തനങ്ങളെ മാറ്റാന്‍ എനിക്കു നിവൃത്തിയില്ല. 

രാജ്യം മുഴുവന്‍ പരവൂരുണ്ടായ കമ്പക്കെട്ട് ദുരന്തത്തെക്കുറിച്ച് ആവലാതിപ്പെട്ടിരിക്കെ, അതിന്റെ വാര്‍ത്തകളാല്‍ തെരഞ്ഞെടുപ്പ് വാര്‍ത്തകള്‍ക്ക് പോലും സ്ഥലമില്ലാതിരിക്കെ രണ്ടു ദിവസമായി എത്രമാത്രം സ്ഥലവും സമയവും തലക്കെട്ടുമാണ് മനോരമ എനിക്കെതിരെയുള്ള ഈ കള്ളം പൊലിപ്പിക്കാനായി ചെലവഴിക്കുന്നത്! രാഷ്ട്രീയത്തില്‍ നിങ്ങള്‍ക്കെന്നെ അത്രയേറെ പേടിയുണ്ടോ എന്നും ബേബി ഫേസ് ബുക്ക് പോസ്റ്റിലൂടെ ചോദിച്ചു.

മലയാള മനോരമ എന്ന നമ്മുടെ നാട്ടിലെ ഏറ്റവും പ്രചാരമുള്ള പത്രം കഴിഞ്ഞ രണ്ടു ദിവസമായി എനിക്കെതിരെ നടത്തുന്ന ആക്രമണവും ഇത്തരത്തിലാണ്. വിക്ടോറിയ കോളേജില്‍ വിദ്യാര്‍ത്ഥികള്‍ ചെയ്തുവെന്ന് പറയപ്പെടുന്ന ഒരു കാര്യം ഒരു ആര്‍ട് ഇന്‍സ്റ്റലേഷനാണെന്ന് എറണാകുളത്തെ ഒരു പത്രസമ്മേളനത്തില്‍ ഞാന്‍ പറഞ്ഞു എന്നാണ് മനോരമയുടെ ആരോപണം. പൂർണമായും അസത്യമാണ് ഈ ആക്ഷേപമെന്നും എം എ ബേബി വ്യക്തമാക്കി.

 

പത്രങ്ങളുടെ പ്രവര്‍ത്തന രീതിയെക്കുറിച്ച് ഒരു തമാശയുണ്ട്. പണ്ടൊരു പോപ്പ് അമേരിക്കാ സന്ദര്‍ശനത്തിന് പോയി. പോകുന്നതിന് മുമ്...

Posted by M A Baby on Tuesday, April 12, 2016

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top