07 July Thursday

'അത്യാധുനിക സുരക്ഷയുള്ള സ്വന്തം വീട്പൂട്ടി അപരിചിതന് താക്കോൽ കൊടുക്കുന്ന നമ്മൾ'

പിങ്കോ ഹ്യൂമൻUpdated: Tuesday Apr 3, 2018

ന്യൂഡൽഹി >  ആപ്‌ളിക്കേഷനുകൾ ചോർത്തുന്ന ഇന്ത്യക്കാരന്റെ വിവരങ്ങൾ എങ്ങോട്ടു കൊണ്ടുപോകുന്നുവെന്നു അതിനു കൂട്ട് നിൽക്കുന്ന സർക്കാരിന് പോലും അജ്ഞാതമാണ് .ബിജെപി സർക്കാർ സ്വന്തം പൗരന്റെ വിവരങ്ങൾ വിദേശരാജ്യത്തെ കമ്പനിക്ക് നൽകിയെന്ന വാർത്ത നടുക്കത്തോടെയാണ് രാജ്യം കേട്ടത്. ഈ പശ്ചാത്തലത്തിൽ ഇത്തരം വിവര ചോർച്ചയെക്കുറിച്ചും സർക്കാർ കാപട്യങ്ങളെക്കുറിച്ചും പിങ്കോ ഹ്യൂമൻ എഴുതിയ ഫേ‌സ് ബു‌ക്ക് പോസ്റ്റിൽ നിന്നും.....
 

''പറഞ്ഞ് തുടങ്ങിയാൽ ഇന്ത്യയിൽ ഏറ്റവുമധികം ട്വിറ്റർ ഫോളോവേഴ്സുള്ള വ്യക്തി ശ്രീ നരേന്ദ്ര മോദിയാണ്. സംശയം ഒന്നും വേണ്ടാ ,
പക്ഷേ "ലോകത്തിൽ" എറ്റവുമധികം വ്യാജ ഫോളോവേഴ്സ് ഉള്ളതും ഇതേ നരേന്ദ്ര മോഡിക്കാണ് !! രണ്ട് പദവികൾക്കും ഒരാൾ തന്നെ അർഹനാകുന്നു എന്നതാണ് മഹത്തായ കാര്യം !. (https://t.co/viid9ZTReV)

മറ്റൊന്ന് മഹാത്മ ഗാന്ധിയുടെ ഘാതകനായ നാഥുറാം ഗോഡ്സേയുടെ സൈബർ അനുകൂലിക്കളും,ആനുയായികളുമായ ആർ.എസ്.എസ് ക്കാരെയും ,ഗൗരി ലങ്കേഷിന്റെ കൊലപാതകത്തിൽ ആഹ്ലാദം പങ്കിട്ടവരെയും ട്വിറ്ററിൽ ഫോളോ ചെയ്യുന്നതിൽ പ്രമുഖനും നരേന്ദ്ര മോദി തന്നെയാണ് !|

മോദി ട്വിറ്ററിൽ ഫോളോ ചെയ്യുന്ന ചില വിശേഷപ്പെട്ട ക്രിമിനലുകളെ സംബന്ധിച്ച ഡാറ്റ ചുവടെ !
https://www.altnews.in/godse-fans-common-followed-pm-modi/

Cambridge Analytica ഇന്ത്യയിലേ വോട്ടർ മാനിപ്പുലേഷൻ ശ്രമങ്ങൾ നടത്തിയതുമായി ബന്ധപ്പെട്ട് വെളിപ്പെടുത്തൽ നടത്തിയതിന് പിന്നാലെ തന്നെ മറ്റൊരു ഞെട്ടിക്കുന്ന വിവരം പുറത്ത് വന്നിരുന്നു ,നരേന്ദ്ര മോദിയുടെ പേരിലുള്ള മൊബൈൽ അപ്ലിക്കേഷൻ ഉപയോഗിക്കുന്നവരുടെ വിവരങ്ങൾ (യൂസേർസ് ഡാറ്റ ) അതാത് വ്യക്തികളുടെ അനുവാദമില്ലാത്തെ അമേരിക്കയിൽ സ്ഥാപിതമായ ( https://t.co/N3zA3QeNZO) ഒരു കമ്പനിക്ക് കൈമാറുന്നതായ് ഫ്രഞ്ച് സെക്യൂരിറ്റി റിസേർച്ചറായ ഇലിയോട്ട് ആൾഡേർസൺ കണ്ടെത്തുകയുണ്ടായി !!!
ദേശിയ മാധ്യമങ്ങൾ ഇതിന്റെ വാസ്തവം അന്വേഷിച്ച് വാർത്ത ശരി വെച്ചു !!
https://www.ndtv.com/…/narendra-modi-app-sends-user-data-to…

2014 ൽ ലോകസഭാ ഇലക്ഷന് മുന്നോടിയായ് ബി.ജെ.പി പ്രചരണത്തിനായ് നിരവധി ഫോൺ ആൻഡ്രായിഡ് ആപ്ലിക്കേഷനുകൾ അവതരിപ്പിക്കയുണ്ടായി !!
Constituency Connect App എന്ന പേരിൽ ഡൽഹിയിലേ ജനങ്ങൾക്ക് എം.പിമാരുമായി സംവദിക്കാനും, പരാതി സമർപ്പിക്കാനുമൊക്കെയായി!!

മറ്റൊന്നായിരുന്നു India 272+for campaign volunteers എന്ന ആപ്പ് (https://www.narendramodi.in/narendra-modi-launches-india272…)
മറ്റൊന്ന് " രക്ഷ " എന്ന പേരിൽ സ്ത്രി സുരക്ഷ മുൻനിർത്തി ഒരു അപ്പ് !! ഇങ്ങനെ നിരവധി ഫോൺ ആൻഡ്രായിഡ് ആപ്ലിക്കേഷനുകൾ ആ കാലത്ത് അവതരിപ്പിച്ചു,

പിന്നിട്ട് ഇവയിൽ പലതും നിർജിവമാക്കുകയോ ,Android app store കളിൽ നിന്നും നിക്കം ചെയ്യപ്പെടുകയോ ചെയ്യപ്പെട്ടു !! പക്ഷേ ഈ ആപ്പുകൾ വഴി ശേഖരിക്കപ്പെട്ട വിവരങ്ങളോ? അരായിരിക്കും ഈ വിവരങ്ങളുടെ ഗുണഭോക്താക്കൾ?.  ഉത്തരം മുകളിൽ ഫ്രഞ്ച് സെക്യുരിറ്റി റിസേർച്ചർ നമ്മൾക്ക് കണ്ടെത്തി തന്നു കഴിഞ്ഞു!!

നരേന്ദ്ര മോഡി അധികാരമേറ്റതിന് ശേഷം രൂപം കൊണ്ട ചില ആപ്ലിക്കേഷനുകളുടെ പേരുകൾ ഞാൻ ചുവടെ നൽക്കുന്നു!!ഒപ്പം അവ ഡൗൺലോഡ് ചെയ്ത ആളുകളുടെ എണ്ണവും .

1) Narendra Modi App: (Downloads: Over 5 million)

2) ‎PMO India:(Downloads: Over 100,000)

3) MyGov: (Downloads: Over 500,000)

4) Swachh Bharat Abhiyaan: (Downloads: Over 500 thousand)

5) ‎Swachh Bharat Toilet Locator: (Downloads: Over 1,000)

6) ‎GST Rate Finder: (Downloads: Over 1 million)

7) ePathshala: (Downloads: Over 1 million)

ഇനിയും എട്ടോളം ആപ്ലിക്കേഷനുക്കൾ വ്യക്തിപരമായി അറിയവുന്നവയുണ്ട് !! ഇവയെല്ലാം തന്നെ ഉപയോഗിക്കുന്ന വ്യക്തിയുടെ കോൺടാക്റ്റ്(contacts), എസ്.എം.എസുകൾ, പ്രിമിയം നമ്പറുകളിലേക്ക് വിളിക്കാനും, മെസെജ് ചെയ്യാനുമുള്ള അനുമതി, ഫോൺ ഡാറ്റ ശേഖരണം, കാമറ ആക്സസിനുള്ള അനുമതി മുതലായവ എല്ലാം തന്നെ ഈ ആപ്ലിക്കേഷനുകൾ കൈക്കലാക്കുന്നുണ്ട് .

അതായത് നിങ്ങളുടെ വിട് അത്യാധുനികമായ സെക്യുരിറ്റി സംവിധാനങ്ങളോടെ ബന്ധിക്കുന്നു ,എന്നിട്ട് നിങ്ങൾ ഇവയെല്ലാം അടങ്ങിയ താക്കോൽ കൂട്ടം അപരിജിതനായ മറ്റൊരാളെ എൽപ്പിക്കുന്നതിന് തുല്യമാണ് നിലവിൽ കാര്യങ്ങൾ.

നിങ്ങൾ വഞ്ചിക്കപ്പെട്ടു കൊണ്ടിരിക്കയാണെന്ന് ഇപ്പോഴും നിങ്ങൾക്ക് മനസ്സിലാക്കുന്നില്ലെങ്കിൽ പിന്നെ എപ്പോഴാണ് സുഹൃത്തുക്കളെ നിങ്ങളത് മനസ്സിലാക്കുക? ഈ ആപ്ലിക്കേഷനുകൾ ഇപ്പോഴും ഫോണിൽ സുക്ഷിക്കുന്നവരെ പൂണ്യാളൻ ഉണ്ടെൽ അങ്ങേര് കാക്കട്ടെ, ഇപ്പോൾ ഇത്രമാത്രം.

............................................................................
NB :നിങ്ങൾ ഞാനി പറയുന്നത് വായിച്ച്, അവ അപഗ്രഥിച്ച് എന്ത് തിരുമാനത്തിലെത്തുന്നു എന്നത് നിങ്ങളുടെ ബോധ്യങ്ങൾക്കനുസരിച്ച് ചെയ്യാം എന്നാതാണ് പ്രധാനം !!


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..----
പ്രധാന വാർത്തകൾ
-----
-----
 Top