25 April Thursday

അവിടെ 3000 കോടിരൂപയുടെ പ്രതിമ; ഇവിടെ 192 കുടുംബങ്ങള്‍ക്ക് ഫ്‌ളാറ്റ്

വെബ് ഡെസ്‌ക്‌Updated: Wednesday Oct 31, 2018

കൊച്ചി > ഒരേ ദിവസം രാജ്യത്ത് നടന്ന രണ്ട് പരിപാടികള്‍ താരതമ്യം ചെയ്‌ത് സോഷ്യല്‍മീഡിയ. അഹമ്മദാബാദില്‍ പ്രധാനമന്ത്രി നരേന്ദ്രമോഡി സര്‍ദാര്‍ വല്ലഭായ് പട്ടേല്‍ പ്രതിമ അനാവരണം ചെയ്‌തപ്പോള്‍ തിരുവനന്തപുരം മുട്ടത്തറയില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ 192 മത്സ്യത്തൊഴിലാളി കുടുംബങ്ങള്‍ക്ക് ഫ്‌ളാറ്റുകള്‍ കൈമാറുകയായിരുന്നു. ഈ രണ്ട് പദ്ധതികള്‍ തമ്മിലുള്ള താരതമ്യമാണ് സോഷ്യല്‍മീഡിയയില്‍ ചര്‍ച്ചയായിരിക്കുന്നത്.

17.5 കോടി രൂപ മുതല്‍മുടക്കിലാണ് മുട്ടത്തറയില്‍ മൂന്നേമുക്കാല്‍ ഏക്കര്‍ സ്ഥലത്ത് ഫ്‌ളാറ്റ് സമുച്ചയം നിര്‍മ്മിച്ചത്. നിശ്ചയിച്ചതിനേക്കാള്‍ നേരത്തെ ഫ്‌ളാറ്റുകളുടെ താക്കോല്‍ സര്‍ക്കാര്‍ കൈമാറിയപ്പോള്‍ കടലോരമക്കളുടെ ജീവിതാഭിലാഷം പൂവണിഞ്ഞു. ഉത്സവാന്തരീക്ഷത്തില്‍ നടന്ന ചടങ്ങില്‍ പറഞ്ഞ വാക്ക് പാലിച്ച ജനകീയ സര്‍ക്കാരിനോട് നന്ദി പറയാനും മത്സ്യത്തൊഴിലാളികള്‍ മറന്നില്ല. 

ഗുജറാത്തിലെ നര്‍മദയില്‍ നിര്‍മിച്ചിരിക്കുന്ന പട്ടേല്‍ പ്രതിമയ്ക്കായി കേന്ദ്രസര്‍ക്കാര്‍ ചെലവഴിചച്ത് 2989 കോടിരൂപയാണ്. നര്‍മദയില്‍ കര്‍ഷകരുടെയും ആദിവാസി ഗോത്ര വിഭാഗങ്ങളുടെയും ശക്തമായ പ്രതിഷേധത്തിനിടെയുമായിരുന്നു ഉദ്ഘാടന ചടങ്ങ്. നര്‍മദ സരോവര്‍ ഡാം പദ്ധതിക്ക് നിരവധി പേരുടെ സ്ഥലമാണ് സര്‍ക്കാര്‍ ഏറ്റെടുത്തത്. ഇപ്പോള്‍ പ്രതിമ നിര്‍മ്മാണത്തിനും പ്രദേശത്തെ ടൂറിസം വികസനത്തിനുമായി സര്‍ക്കാര്‍ തങ്ങളുടെ സ്ഥലം കയ്യേറിയെന്നും ജനങ്ങള്‍ ആരോപിക്കുന്നുണ്ട്. വന്‍തോതില്‍ ആദിവാസികളെ കുടിയൊഴിപ്പിച്ചാണ് കേന്ദ്രസര്‍ക്കാര്‍ പ്രതിമ നിര്‍മ്മിച്ചിരിക്കുന്നതെന്നും ജനങ്ങള്‍ പരാതിപ്പെടുന്നു. 

 

 

രണ്ട് സര്‍ക്കാരുകളുടെയും വ്യത്യസ്‌ത നയങ്ങളും താല്‍പര്യങ്ങളും ദേശീയതലത്തിലും ചര്‍ച്ചായിട്ടുണ്ട്


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top