20 April Saturday

'ഇത് ആക്ഷേപഹാസ്യത്തിന്റെ പുതിയ മുഖം'; ട്രോളന്‍മാരെ സ്വാഗതംചെയ്ത് മമ്മൂട്ടി

വെബ് ഡെസ്‌ക്‌Updated: Tuesday May 31, 2016

മമ്മൂട്ടി ചിത്രം 'കസബ'യുടെ പോസ്റ്റര്‍ പുറത്തിറങ്ങിയതോടെ ട്രോളന്‍മാര്‍ക്ക് സോഷല്‍മീഡിയയില്‍ ആഘോഷമാണ്. പൊലീസ് യൂണിഫോമില്‍ ജീപ്പിന്റെ ബമ്പറില്‍ അല്‍പം 'വശപ്പിശകായി' ഇരിക്കുന്ന മമ്മൂട്ടിയുടെ ചിത്രം ട്രോളുകള്‍ക്ക് യോജിച്ചതുമാണ്. ട്രോളുകളുടെ കുത്തൊഴുക്ക് ഫാന്‍സ് യുദ്ധത്തിലേക്കുവരെ കടന്നു. ഇതിനിടയിലാണ് എല്ലാവരേയും ഞെട്ടിച്ച് മമ്മൂട്ടി തന്റെ ഒഫീഷ്യല്‍പേജില്‍ ട്രോളുകള്‍ ഷെയര്‍ ചെയ്തത്.

ആക്ഷേപഹാസ്യത്തിന്റെ പുതിയ മുഖമാണ് ട്രോളുകളെന്ന്  ഫേസ്ബുക്കില്‍കുറിച്ച് മമ്മൂട്ടി ഡിജിറ്റല്‍ ജനറേഷനെ അഭിനന്ദിച്ചു. സാധാരണ ട്രോളുകള്‍ക്ക് തെറിയാണ് കിട്ടാറുള്ളതെന്നും ഇത് പുതിയ അനുഭവമായെന്നും ആണ് ട്രോളന്‍മാരുടെ പ്രതികരണം.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top