29 March Friday

ഇവരെന്റെ മക്കളാണെന്ന് പ്രൂഫ് വേണമെന്ന് , ഫേസ്‌ബുക്കില്‍ അധിക്ഷേപിച്ച ആളോട് പൊട്ടിത്തെറിച്ച് ഭാഗ്യലക്ഷമി

വെബ് ഡെസ്‌ക്‌Updated: Friday Jun 30, 2017

കൊച്ചി > ഫേസ്ബുക്കില്‍ അധിക്ഷേപിച്ച ആളിന് കര്‍ക്കശ മറുപടിയും താക്കീതുമായി ഡബ്ബിങ് ആര്‍ട്ടിസ്റ്റ് ഭാഗ്യലക്ഷമി. ഭാഗ്യലക്ഷമിയുടെ ഔദ്യോഗിക ഫേസ്ബുക്ക് പേജിന്റെ കവര്‍ ഫോട്ടോ അശ്ളീല പരാമര്‍ശവമായി പോസ്റ്റ് ചെയ്ത ആളിനാണ് ഭാഗ്യലക്ഷമി മറുപടികൊടുത്തത്.

ഭാഗ്യലക്ഷമി മക്കളോടൊപ്പം ഇരിക്കുന്ന ചിത്രമാണ് താരം പുരുഷന്‍മാരോടൊപ്പം വൃത്തികെട്ട രീതിയില്‍ ഇരിക്കുന്നു എന്ന പരാമര്‍ശവുമായി ഷിബു പുരയിടം എന്ന വ്യക്തി പോസ്റ്റ് ചെയ്തത്. സംഭവം ശ്രദ്ധയില്‍പെട്ട ഭാഗ്യലക്ഷമി ചുട്ടമറുപടി നല്‍കുകയായിരുന്നു.

ഭാഗ്യലക്ഷമിയുടെ പോസ്റ്റിന്റെ പൂര്‍ണ്ണരൂപം ചുവടെ


സുഹൃത്തുക്കളേ
അമ്മക്കും മക്കള്‍ക്കും വിത്യാസമറിയാത്ത Shibu Purayidam എന്ന ഈ വൃത്തികെട്ടവന് ഒരു സംശയം ഇത് എന്റെ മക്കളാണോ.
എന്ന്..ഇവരെന്റെ മക്കളാണെന്ന് ഇവന് പ്രൂഫ് വേണമെന്ന്.
ഈ പ്രായത്തില്‍ ഞാനേതോ ആണുങ്ങളുടെ കൂടെ...എന്റെ മക്കളെ അറിയാത്ത ആരുണ്ട് ഈ നാട്ടില്‍...ഇവനെ എന്ത് ചെയ്യണം പറയൂ..എന്റെ സംസ്കാരത്തിന് ഇവനുളള ഭാഷയില്ല..

 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top