04 July Friday

'അവര്‍ക്കെന്നെ ഇത്തവണയും കൊല്ലാന്‍ സാധിച്ചില്ല' കുമ്മനത്തിന്റെ ട്വീറ്റിന് ട്രോളന്‍മാരുടെ പൊങ്കാല

വെബ് ഡെസ്‌ക്‌Updated: Saturday Jul 29, 2017

തിരുവനന്തപുരം >  ബിജെപി സംസ്ഥാന കമ്മിറ്റി ഓഫിസിനെതിരായ ആക്രമണത്തിനു പിന്നാലെ താന്‍ സുരക്ഷിതനാണെന്ന ബിജെപി സംസ്ഥാന അധ്യക്ഷന്‍ കുമ്മനം രാജശേഖരന്റെ ട്വീറ്റിനെ പരിഹസിച്ച് ട്രോളന്‍മാര്‍.  സുഹൃത്തുക്കളെ, ഞാന്‍ സുരക്ഷിതനാണ്. അവര്‍ക്ക് ഇത്തവണയും എന്നെ കൊല്ലാന്‍ കഴിഞ്ഞില്ല. ഓരോ ആക്രമണവും നമ്മുടെ പോരാട്ടത്തിന് കരുത്ത് പകരുകയാണ്. എന്നായിരുന്നു കുമ്മനത്തിന്റെ ട്വീറ്റ്. ഇതിനെ ട്രോളന്മാര്‍ ഏറ്റെടുക്കുകയായിരുന്നു.

കുമ്മനം ഓഫീസില്‍ ഉണ്ടായിരുന്നപ്പോള്‍ ആയിരുന്നില്ല അക്രമം നടന്നത്. എന്നാല്‍ ബിജെപിയും ആര്‍എസ്എസും നടത്തിയ അക്രമങ്ങളില്‍ ശ്രദ്ധതിരിച്ചുവിടാന്‍ മനപൂര്‍വം കൊലപാതകശ്രമം അണികളില്‍ കുത്തിവയ്ക്കുകയായിരുന്നു കുമ്മനത്തിന്റെ ട്വീറ്റിന്റെ ലക്ഷ്യവും. ഇതാണ് സോഷ്യല്‍മീഡിയയില്‍ ട്രോളുകള്‍ ഉണ്ടാകാന്‍ കാരണവും. അക്രമണത്തിന് മുന്‍പ് കുമ്മനം ഓഫീസില്‍ ഉണ്ടോയെന്ന് ചോദിച്ചിരുന്നു അതാണ് അക്രമണം കുമ്മനത്തെയാണ് ലക്ഷ്യമിട്ടതെന്ന് പറയാന്‍ കാരണവുമെന്ന ബിജെപി നേതാക്കളുടെ പ്രതികരണവും സോഷ്യല്‍മീഡിയ കണക്കറ്റുപരിഹസിക്കുന്നുണ്ട്. 

പാണ്ടിപ്പട ചിത്രത്തില്‍ തല്ലു കൊണ്ട് കിടക്കുന്ന ഉമാകാന്തനായും, ചുരത്തില്‍ മരണത്തെ മുഖാമുഖം കണ്ട സുലൈമാനായും, ക്ളോസറ്റിനുള്ളിലെ കീടാണുവായും  മറ്റുമാണ് കുമ്മനത്തെ ട്രോളന്മാര്‍ ചിത്രീകരിക്കുന്നത്. സ്വാതന്ത്യ്ര സമരകാലത്ത് ബ്രിട്ടീഷുകാര്‍ വിചാരിച്ചിട്ട് കൊല്ലാന്‍ കഴിഞ്ഞില്ലെന്നും ട്രോളുണ്ട്.

ട്വീറ്റുമായി ബന്ധപെട്ട് സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുന്ന ചില ട്രോളുകള്‍ ചുവടെ...

 


 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top