23 April Tuesday

കുമ്മനം സച്ചിനെപോലെയെങ്കില്‍, ജനം ഹര്‍ഭജനാകും; ശ്രീശാന്തിനെ പരിഹസിച്ച് എന്‍ എസ് മാധവന്‍

വെബ് ഡെസ്‌ക്‌Updated: Thursday Apr 28, 2016

കൊച്ചി > ബിജെപി സംസ്ഥാന അധ്യക്ഷന്‍ കുമ്മനം രാജശേഖരന്‍ സച്ചിനെ പോലെയാണെന്നു പറഞ്ഞ ശ്രീശാന്തിനെ പരിഹസിച്ച് എന്‍ എസ് മാധവന്റെ ട്വീറ്റ്. ഇങ്ങനെയൊക്കെ പറയാന്‍ തുടങ്ങിയാല്‍ ജനം ഹര്‍ഭജനാകുമെന്നാണ് എന്‍ എസ് മാധവന്‍ പ്രതികരിച്ചത്.

ക്രിക്കറ്റ് ഇതിഹാസം സച്ചിന്‍ ടെന്‍ഡുല്‍ക്കറെപോലെയാണ് കുമ്മനമെന്നായിരുന്നു ശ്രീശാന്തിന്റെ പ്രതികരണം. തെരഞ്ഞെടുപ്പ് പ്രചരണത്തിന്റെ ഭാഗമായി നടന്ന പരിപാടിക്കിടെയായിരുന്നു ശ്രീശാന്തിന്റെ അഭിപ്രായ പ്രകടനം. ഇതിനെ പരിഹസിച്ചാണ് എന്‍ എസ് മാധവന്‍ രംഗത്തുവന്നത്.

മുന്‍പ്, ഐപിഎല്‍ മത്സരത്തിനിടെ ഹര്‍ഭജന്‍ സിങ് കളിക്കളത്തില്‍വെച്ച് ശ്രീശാന്തിനെ തല്ലിയിരുന്നു. ഹര്‍ഭജന്‍ തല്ലിയതിനെ തുടര്‍ന്ന് ശ്രീശാന്ത് കരയുന്ന ദൃശ്യങ്ങള്‍ പുറത്തുവന്നത് വലിയ ചര്‍ചചകള്‍ക്ക് ഇടയാക്കി. ഇത് പരോക്ഷമായി ഓര്‍മ്മിപ്പിച്ചുകൊണ്ടാണ് ജനം ഹര്‍ഭജനാകുമെന്ന എന്‍ എസ് മാധവന്റെ ട്വീറ്റ്.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top