27 April Saturday

സോഷ്യല്‍ മീഡിയയില്‍ ആഘോഷം: ഉമ്മന്‍ചാണ്ടിയുടെ നില 'സരിതാപകരം’

വെബ് ഡെസ്‌ക്‌Updated: Thursday Jan 28, 2016

കൊച്ചി> സരിത എസ് നായരുടെ വെളിപ്പെടുത്തലുകളെ തുടര്‍ന്ന് സോഷ്യല്‍മീഡിയയില്‍ ട്രോള്‍ ആഘോഷം. മുഖ്യമന്ത്രിയുടെ നില 'സരിതാപകരം'
എന്ന് ട്വീറ്റ് ചെയ്ത വിഖ്യാത കഥാകൃത്ത് എന്‍ എസ് മാധവന്‍ മുതല്‍ ""ഇതിപ്പോ ഓരോ ആള്‍ക്കാരെ പിടിച്ച് വിസ്തരിച്ച് ജയിലിലിടുന്നതിന് പകരം മന്ത്രി സഭായോഗം നടക്കുമ്പോള്‍ ഗെയ്റ്റ് പുറത്ത് നിന്നും പൂട്ടി ജയില്‍ എന്ന ബോര്‍ഡ് വെച്ചാല്‍ പോരേ”എന്ന നിഷ്ക്കളങ്ക ചോദ്യം ചോദിക്കുന്നവര്‍ വരെ നീളുന്നു ആ നിര.

സിനിമാ പേരുകളും സന്ദര്‍ഭങ്ങളും പലരും വിഷയമാക്കുന്നു. 'അടി കപ്യാരെ കൂട്ടമണി' എന്ന ആഹ്വാനം പലയിടത്തും കാണാം.

സംവിധായകന്‍ ആഷിഖ് അബു ഒറ്റവരിയില്‍ പ്രതികരണം ഒതുക്കി:

വിട്ടു കൊടുക്കരുത് സര്‍, ‘ജനാധിപത്യം’ എന്ന് കേട്ടാല്‍ ജനം പേടിച്ചോടുന്ന കാലം വരെ പിടിച്ചുനിക്കണം!


ചന്ദ്രബോസ് വധക്കേസിലെ പ്രതി നിഷാമിന്റെ 'ഫാഗ്യ'ത്തെപ്പറ്റിയുമുണ്ട് പോസ്റ്റ്

“ഞാന്‍ ആലോചിക്കുന്നത് ആ കൊലയാളി നിഷാമിന് വരാനിരിക്കുന്ന ഫാഗ്യത്തെക്കുറിച്ചാണ്.ജയിലില്‍ പന്നിമലത്താനും ഗുലാം പെരിശു കളിക്കാനും മുറിബീഡി പങ്കിട്ടുവലിക്കാനും ചപ്പാത്തി പരത്താനും കന്പനിക്ക് ഒരു മിനി ക്യാബിനറ്റ് !!!''

ഉമ്മന്‍ചാണ്ടിയെ വെള്ളപൂശുന്ന മലയാള മനോരമയ്ക്കുമുണ്ട് സോഷ്യ മീഡിയയില്‍ ആവശ്യത്തിനു കൊട്ട്. മുഖ്യമന്ത്രി സോളാര്‍ കമ്മീഷന്‍ മുമ്പാകെ "ധീരമായി’ മൊഴിനല്‍കിയെന്ന സ്തുതിഗീതം രചിച്ച മനോരമയ്ക്കുള്ള മറുപടികളില്‍ ഒന്ന്  താഴെ

 

 

 

 

 

 

 

 

 

 

 

 

 

 

 

മാധ്യമപ്രവര്‍ത്തകരും കടുത്ത പ്രതികരണങ്ങളുമായെത്തി.:

ചിലത് താഴെ:

 

 

 

 

 

 

 


 

 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top