26 April Friday

ബലാത്സംഗസ്വാമി ഗുര്‍മീത് റാം റഹീമിനെ പിന്തുണച്ച് കുമ്മനം; നാല് കോടി അനുയായികള്‍ ഉള്ള നേതാവ് അറസ്റ്റിലാകുമ്പോള്‍ അക്രമം സ്വാഭാവികം

വെബ് ഡെസ്‌ക്‌Updated: Monday Aug 28, 2017

തിരുവനന്തപുരം >  ബലാത്സംഗക്കേസില്‍ കുറ്റക്കാരനെന്ന് കോടതി വിധിച്ച സ്വയം പ്രഖ്യാപിത ആള്‍ദൈവം ഗുര്‍മീത് റാം റഹിം സിംഗിന് പരോക്ഷ പിന്തുണയുമായാണ് കുമ്മനം രാജശേഖരന്‍ രംഗത്ത്.  ഹരിയാനയടക്കമുള്ള സംസ്ഥാനങ്ങളിലുണ്ടായ കലാപങ്ങളുടെ പേരില്‍ കേരള മുഖ്യമന്ത്രിയും മന്ത്രിമാരും ജനങ്ങളും എന്തിനാണ് ഉറഞ്ഞ് തുള്ളുന്നതെന്ന് ബിജെപി സംസ്ഥാന അധ്യക്ഷന്‍ ഫേസ്ബുക്ക് പോസ്റ്റിലൂടെ ചോദിച്ചു.

കേരള ജനസംഖ്യയോളം വരുന്ന അനുയായി വൃന്ദമുള്ള ഒരു നേതാവാണ് റാം റഹിം സിംഗ്.  അവരുടെ നേതാവ് ജയിലിലാകുമ്പോള്‍ അക്രമങ്ങള്‍ സംഭവിക്കുന്നത് സ്വാഭാവികമല്ലേയെന്നും കുമ്മനം ഫെയ്സ്ബുക്ക് പോസ്റ്റിലൂടെ ചോദിച്ചു. അക്രമങ്ങളെ അപലപിച്ച മുഖ്യമന്ത്രി പിണറായി വിജയനെ പോസ്റ്റില്‍ വിമര്‍ശിക്കുന്നുണ്ട്.

ഹരിയാനയിലെ മലയാളികളുടെ സുരക്ഷ ഉറപ്പാക്കണമെന്നാവശ്യപെട്ട് കത്തയച്ച മുഖ്യമന്ത്രി പിണറായി വിജയന്റെ നടപടിയെ വിമര്‍ശിക്കുന്ന കുമ്മനം മുഖ്യമന്ത്രി ചെന്നായയെ പോലെ പെരുമാറിയെന്നും ആരോപിക്കുന്നുണ്ട്.
അക്രമങ്ങള്‍ അടിച്ചമര്‍ത്താന്‍ വൈകിയ ഹരിയാന സര്‍ക്കാര്‍ നടപടിയെ ന്യായീകരിക്കുന്ന കുമ്മനത്തിന്റെ പോസ്റ്റിന് താഴെ  വലിയ വിമര്‍ശനങ്ങളാണ് ജനങ്ങള്‍ ഉന്നയിക്കുന്നത്.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top