28 March Thursday

നെറ്റില്ലേ; കുഴപ്പമില്ല യാത്ര തുടർന്നോളൂ

വെബ് ഡെസ്‌ക്‌Updated: Sunday May 27, 2018

 യാത്രയിൽ ഇന്റർനെറ്റിന്റെ വേഗം കുറയുന്നതും ഡാറ്റ ലഭ്യമാകാത്ത സാഹചര്യങ്ങളും ഉണ്ടാകുന്നത് പതിവാണ്. നിരവധി ട്രാവൽ ആപ്ലിക്കേഷനുണ്ടെങ്കിലും ഇവയെല്ലാം ഇന്റർനെറ്റില്ലാത്തപ്പോൾ ഉപയോഗിക്കാനും കഴിയില്ല.

എന്നാൽ, ഇനി  ഡാറ്റയില്ലാതെ ഉപയോഗിക്കാൻ കഴിയുന്ന ഏറ്റവും നല്ല അഞ്ചുതരം ട്രാവൽ ആപ്പ്ലിക്കേഷനുകളാണ് വരുന്നത്. ഓഫ്‌ലൈനിലും സുഖകരമായി അവ ഉപയോഗിക്കാനും കഴിയും.നോക്കിയ വികസിപ്പിച്ചെടുത്ത  ഹിയർ വി ഗോ എന്ന ആപ്പാണ് ഒന്ന്. ദിക്കും ദിശയും വ്യക്തമായി കൈമാറാൻ സഹായിക്കുന്ന ഏറ്റവും നല്ല നാവിഗേറ്റർ ആപ്പ്. മറ്റൊന്നാണ് ട്രാവ്കാർട്ട്.

വിനോദസഞ്ചാരത്തിനായി ഉപയോഗിക്കാൻ കഴിയുന്ന രസകരമായ ആപ്പ്. സ്ഥലങ്ങളും  മറ്റുള്ള യാത്രാവിവരങ്ങളും കൃത്യമായി നോട്ടിഫിക്കേഷനായി ഉപയോക്താവിന് കൈമാറുന്നു. ഭാഷ വിവർത്തനം ചെയ്യുന്ന ഗൂഗിൾ ട്രാൻസിലേറ്ററാണ് മറ്റൊന്ന്. ഭാഷയറിയാതെ ബുദ്ധിമുട്ടേണ്ട എന്നർഥം.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top