25 April Thursday

'വിക്കറ്റ് വീണോ' ബല്‍റാമിനെ ട്രോളി സോഷ്യല്‍ മീഡിയ, ഒടുവില്‍ ഉമ്മന്‍ചാണ്ടിക്കെതിരെ വിമര്‍ശനം

വെബ് ഡെസ്‌ക്‌Updated: Tuesday Oct 25, 2016

തിരുവനന്തപുരം > സോളാര്‍ പദ്ധതിക്ക് കേന്ദ്ര അനുമതിയും സബ്സിഡിയും വാഗ്ദാനംചെയ്ത് വ്യവസായിയില്‍നിന്ന് പണം തട്ടിയ കേസില്‍ മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിക്കെതിരായ കോടതിവിധി സംബന്ധിച്ച് ഉമ്മന്‍ചാണ്ടിയെ വിമര്‍ശിച്ച് കോണ്‍ഗ്രസ് എംഎല്‍എ വി ടി ബല്‍റാം. കോടതി വിധി സംബന്ധിച്ച് മൌനം പാലിച്ചതിന് സോഷ്യല്‍ മീഡിയയില്‍ രൂക്ഷ വിമര്‍ശനം ഉയര്‍ന്നതോടെയാണ് ബല്‍റാം ഫേസ്‌ബുക്കിലൂടെ വിമര്‍ശനം ഉന്നയിച്ചത്.



'വിക്കറ്റ് വീഴ്ചകളേക്കുറിച്ചുള്ള ക്രിയാത്മകവും ഏകപക്ഷീയമല്ലാത്തതുമായ എല്ലാ ചര്‍ച്ചകളേയും സ്വാഗതം ചെയ്യുന്നു. നമ്മുടെ പൊതുരംഗം കൂടുതല്‍ സംശുദ്ധമാവട്ടെയെന്നായിരുന്നു ബല്‍റാമിന്റെ പ്രതികരണം'. ഫേസ്‌ബുക്ക് പോസ്റ്റിലൂടെയായിരുന്നു ബല്‍റാമിന്റെ പരാമര്‍ശം.

നേരത്തെ ബന്ധുനിയമനവുമായി ബന്ധപെട്ട വിവാദത്തില്‍ വ്യവസായ മന്ത്രി ഇ പി ജയരാജന്‍ സ്വമേധയാ രാജിവെച്ച സംഭവത്തില്‍ ഫസ്റ്റ് വിക്കറ്റ് വീണോ എന്ന ബല്‍റാമിന്റെ പരാമര്‍ശം വന്‍ വിമര്‍ശനത്തിന് കാരണാമയിരുന്നു. തുടര്‍ന്ന് ഡിജിപി ജേക്കബ് തോമസ് സ്ഥാനമൊഴിയുന്നതായ വാര്‍ത്തയോട് അടുത്ത വിക്കറ്റ് അമ്പയറുടേതാണെന്നും ബല്‍റാം പ്രതികരിച്ചിരുന്നു.

എന്നാല്‍ ഉമ്മന്‍ചാണ്ടിക്കെതിരായ കോടതി വിധി വന്നിട്ട് ഇതുവരെ പ്രതികരിക്കാത്ത ബല്‍റാമിനെതിരെ സോഷ്യല്‍മീഡിയയില്‍ ട്രോളുകളും വിമര്‍ശനങ്ങളും ഉയര്‍ന്നിരുന്നു. തുടര്‍ന്നാണ് രണ്ട് വരിയില്‍ ഉമ്മന്‍ചാണ്ടിയെ പരോക്ഷമായി വിമര്‍ശിച്ച് ബല്‍റാം പോസ്റ്റ് ഇട്ടത്.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top