20 April Saturday

600 കോടി വോട്ടര്‍മാര്‍ പരാമര്‍ശം; മോഡിയെ ട്രോളി സോഷ്യല്‍ മീഡിയ

വെബ് ഡെസ്‌ക്‌Updated: Thursday Jan 25, 2018

ന്യൂഡല്‍ഹി > പ്രധാനമന്ത്രി നരേന്ദ്രമോഡിയുടെ 600 കോടി വോട്ടര്‍മാര്‍ പരാമര്‍ശത്തെ പരിഹസിച്ച് സോഷ്യല്‍മീഡിയ. രാജ്യത്തെ ജനസംഖ്യയെ കുറിച്ചും വോട്ടര്‍മാരുടെ എണ്ണത്തെക്കുറിച്ചും പ്രാഥമിക പരിജ്ഞാനം പോലുമില്ലാതെ നടത്തിയ പരാമര്‍ശത്തെ ട്രോളിയാണ് ട്വിറ്ററും, ഫേസ്ബുക്കും അടക്കമുള്ള സോഷ്യല്‍ മീഡിയയില്‍ മോഡിക്കെതിരെ  ട്രോളുകള്‍ പ്രചരിക്കുന്നത്.

സ്വിറ്റ്സര്‍ലന്റിലെ ദാവോസില്‍ നടന്ന ലോക സാമ്പത്തിക ഫോറത്തില്‍ നടത്തിയ പ്രസംഗത്തിലായിരുന്നു ഇന്ത്യയിലെ 600 കോടി വോട്ടര്‍മാരാണ് ബിജെപിയെ വിജയിപ്പിച്ചതെന്ന് മോഡി പരാമര്‍ശിച്ചത്. തെരഞ്ഞെടുപ്പ് കമ്മീഷന്റെ കണക്കുകള്‍പ്രകാരം 81 കോടിയാണ് രാജ്യത്തെ വോട്ടര്‍മാരുടെ എണ്ണം. ഇന്ത്യയിലെ ആകെ ജനസംഖ്യയാവട്ടെ 132 കോടിയും.  ഔദ്യോഗിക കണക്കുകള്‍ ഇങ്ങനെയായിരിക്കെ മോഡിയുടെ 600 കോടി കണക്കാണ് ട്രോളിന് വഴിയൊരുക്കിയത്.

സാമ്പത്തിക ഫോറത്തിലെ മോഡിയുടെ പ്രസംഗം ജനങ്ങളില്‍ പ്രതീക്ഷിച്ച ആവേശം ഉണ്ടാക്കുന്നതിന് പകരം പരിഹാസത്തിനാണ് ഇടനല്‍കിയത്. എന്തായാലും മോഡിയുടെ പ്രസംഗവും പരാമര്‍ത്തെ ന്യായീകരിച്ച ന്യയീകരണത്തൊഴിലാളികളുടെ വാദങ്ങളും സോഷ്യല്‍ മീഡിയ ആവേശത്തോടെയാണ് സ്വീകരിച്ചിരിക്കുന്നത്.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top