25 April Thursday

എല്ലാവരും ഒരുമിച്ചിരുന്നു സംവദിക്കുന്ന ഒരു ജനാധിപത്യ ഇടം; ഞാന്‍ കണ്ട ലോക കേരള സഭ, അനുഭവം വിവരിച്ച് സോമി സോളമന്‍

വെബ് ഡെസ്‌ക്‌Updated: Wednesday Jan 24, 2018

കേരളത്തിന്റെ വികസനത്തിനും പൊതുനന്മയ്ക്കുമായി പ്രവാസിസമൂഹത്തെയാകെ അണിനിരത്തി സംഘടിപ്പിച്ച ലോക കേരളസഭയില്‍ പങ്കെടുത്തതിന്റെ സവിശേഷ അനുഭവം പങ്ക്‌വെച്ച് ആഫ്രിക്കയിലെ ടാന്‍സാനിയയില്‍  താമസിക്കുന്ന എഴുത്തുകാരിയും വിദ്യാഭ്യാസ പ്രവര്‍ത്തകയുമായ  സോമി സോളമന്‍. 

അധികാരത്തിന്റെ ശ്രേണികള്‍ ഇല്ലാത്ത, എല്ലാവരും ഒരുമിച്ചിരുന്നു സംവദിക്കുന്ന ഒരു ജനാധിപത്യ ഇടമായിട്ടാണ് തനിക്ക് ലോക കേരള സഭ അനുഭവപ്പെട്ടതെന്ന് സോമി സോളമന്‍ ഫേസ്‌ബുക്ക് പോസ്റ്റിലൂടെ വ്യക്തമാക്കി. സഭയില്‍ പങ്കെടുക്കാനായി എങ്ങനെ തെരഞ്ഞെടുക്കപ്പെട്ടു എന്നും സഭയില്‍ സംസാരിച്ച വിഷയങ്ങളും അവതരിപ്പിച്ച പ്രശ്നങ്ങളും വിശദമായി പറഞ്ഞാണ് സോമിയുടെ പോസ്റ്റ്.

പോസ്റ്റിന്റെ പൂര്‍ണ്ണരൂപം വായിക്കാം:

2012 ഫെബ്രുവരി 22 നാണു ഞാന്‍ ടാന്‍സാനിയയില്‍ എത്തുന്നത് . വിവാഹം കഴിഞ്ഞു എട്ടാം ദിവസം . അന്നാണ് എന്റെ പ്രവാസം തുടങ്ങുന്നത് . വിവാഹജീവിതത്തിനൊപ്പം തുടക്കം കുറിച്ചത് ആഫ്രിക്കന്‍ ടാന്‌സാനിയന് ജീവിതം കൂടിയാണ് . 2012 ഫെബ്രുവരി 22 ല്‍ നിന്നും 2018 ജനുവരി 12 ലോക കേരള സഭയില്‍ എത്തി നില്‍ക്കുമ്പോള്‍ , യാതൊരു അധികാരമോ , പദവികളോ ഇല്ലാത്ത , തൊഴിലിനു വേണ്ടിയല്ലാതെ പ്രവാസം തിരഞ്ഞെടുത്ത ഒരു സ്ത്രീയുടെ/ സ്ത്രീകളുടെ യാത്രയായി കാണാന്‍ ആണ് ഞാന്‍ ആഗ്രഹിക്കുന്നത് .

ഞാന്‍ കണ്ട ലോക കേരള സഭ .

1 . എങ്ങനെ തിരഞ്ഞെടുക്കപ്പെട്ടു .

ഡിസംബര്‍ 16 നു , 2017 ല്‍ ലോക കേരള സഭ സെക്രട്ടറിയേറ്റില്‍ നിന്നുംകേരള സര്‍ക്കാരിന്റെ നാമ നിര്‍ദേശം അറിയിച്ചുള്ള മെയില്‍ ലഭിക്കുമ്പോള്‍ , സ്പാം ആണോ എന്ന് സംശയിച്ചു . നേരിട്ട് അതിലെ നമ്പറിലേക്ക് വിളിച്ചു . നോര്‍ക്ക സിഇഒ ആണ് , മെയില്‍ ഔദ്യോഗികമായ അറിയിപ്പാണെന്നും , സര്‍ക്കാരിന്റെ സ്‌ക്രീനിങ് കമ്മിറ്റിയുടെ നാമനിര്‍ദ്ദേശ പ്രകാരം തിരഞ്ഞെടുക്കുകയായിരുന്നു എന്നും , ജനുവരിയില്‍ നടക്കുന്ന സഭയില്‍ പങ്കെടുക്കണമെന്നും അറിയിയച്ചത് .

2 . സഭയിലെ ആഫ്രിക്ക

ടാന്‍സാനിയ യയില്‍ നിന്നും ടാര്‍ എസ സ്‌ളാമിലെ കലാമണ്ഡലത്തെ പ്രതിനിധീകരിച്ചു പിവി ജയരാജ് , കെനിയയില്‍ നിന്നും സിസ്റ്റര്‍ മിലി , നൈജീരിയയില്‍ നിന്നനുമുള്ള പ്രതിനിധി ( പേര് മറന്നു ) , മൊസാമ്പിക്കില്‍ നിന്നുള്ള വിദ്യ അഭിലാഷ് എന്നിവരായിരുന്നു സഭയിലെ ആഫ്രിക്കന്‍ സാനിധ്യം

3 . ലോക കേരള സഭ

കരീബിയന്‍ ഐലന്‍സ്ഇത് നിന്നുള്ള സിബി , ഡല്‍ഹിയില്‍ നിന്നും പ്രിയ പിള്ള , ന്യൂറോ ശാസ്ത്ര മേഖലയില്‍ നിന്നുള്ള സിയാ , , സിംഗപ്പൂരില്‍ നിന്നുള്ള ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് മേഖലയില്‍ നിന്നുള്ള പ്രഹ്ലാദ് ഇവരൊക്കെയായിരുന്നു ചുറ്റിലും

ജനുവരി 12 നു സ്പീക്കറിന്റെ നേതൃത്വ്വത്തില്‍ തുടങ്ങിയ സഭ ,ഉത്കടനത്തിനു ശേഷം ഉച്ചയോടു കൂടി തന്നെ .1പശ്ചിമേഷ്യ , 2 . ഏഷ്യയിലെ ഇതര രാജ്യങ്ങള്‍ .3 . യൂറോപ്പും അമേരിക്കയും 4 . മറ്റു ലോക രാജ്യങ്ങള്‍ . 5 . ഇന്ത്യയിലെ ഇതര സംസ്ഥാനങ്ങള്‍ എന്നിങ്ങനെ ഉപമേഖലകളായി തിരിച്ചു ചര്‍ച്ചകള്‍ നടന്നു . ജനപ്രതിനിധികളും , സിവില്‍ സെര്‍വന്റസും , പ്രവാസികളും ഒരു വട്ടമേശയ്ക്കും ചുറ്റും ഇരുന്നുള്ള ചര്‍ച്ചകള്‍ . വൈകിട്ട് നാലരയോട് കൂടി തന്നെ ചര്ച്ചയുടെ വിശദാശംങ്ങള്‍ പ്രതിനിധികള്‍ സഭയില്‍ അവതരിപ്പിച്ചു . വിഷയങ്ങള്‍ , നിര്‍ദേശങ്ങള്‍ അവതരിപ്പിക്കാന്‍ കഴിയാത്തവര്‍ക്ക് എഴുതി നല്‍കണമെന്ന് സ്പീക്കര്‍ ആവശ്യപ്പെട്ടു .

ഉച്ചയ്ക്ക് തന്നെ വിവിധ മേഖലകളില്‍ നിന്നുള്ളവരെ മുഖ്യമന്ത്രി ചേമ്പറില്‍ കാണുന്നണ്ടായിരുന്നു . വിദ്യാഭ്യാസ മേഖലയെ നിന്നുള്ള അംഗങ്ങളില്‍ എനിക്കും അവസരമുണ്ടായിരുന്നു .

ജനുവരി 13 നു 9 മണിക്ക് 1 . ധനകാര്യം 2 വ്യവസായം / വിവരസാങ്കേതിക വിദ്യ ,/ നവ സാങ്കേതിക വിദ്യകള്‍ 3 പ്രവാസികളുടെ പ്രശ്‌നങ്ങള്‍ പ്രവാസത്തിനു മുന്‍പും പ്രവാസത്തിലും 4 കൃഷി അനുബന്ധ മേഖലകള്‍ 5 . സ്ത്രീകളും പ്രവാസം എന്നീ വിഷയങ്ങളില്‍ ചര്‍ച്ചകള്‍ നടന്നു .

ഉച്ചയ്ക്ക് ശേഷം 6 പ്രവാസത്തിന്റെ പ്രശ്‌നങ്ങള്‍ ; പ്രവാസത്തിനു ശേഷം 7 . വിനോദ സഞ്ചാരം / സഹകരണം 8 . വിദ്യാഭ്യാസം 9 . ആരോഗ്യം . 10 . സാംസ്‌കാരികം . ഉച്ചയ്ക്ക്‌നതന്നെ പൊതു സമ്മേളനത്തില്‍ വിഷയ മേഖലകളിലെ ചര്‍ച്ചകളിലെ നിര്‍ദേശങ്ങള്‍ അവതരിപ്പിയ്ച്ചു .

വിഷയ ബന്ധിതമായ ചര്‍ച്ചകളില്‍ എല്ലാം തന്നെ എല്ലാവരുടെയും പങ്കാളിത്തം ഉണ്ടാകുവാന്‍ , ചര്‍ച്ച അദ്യക്ഷന്‍മാര്‍ ശ്രദ്ധിക്കുണ്ടായിരുന്നു അംഗങ്ങള്‍ക്ക് ഒരു മിനുട്ടു മുതല്‍ 3 മിനുട്ട് വരെയൊക്കെയാണ് പോയിന്റുകള്‍ അവതരിപ്പിക്കാനായി ലഭിച്ചത് മന്ത്രിമാര്‍,.ജനപ്രതിനിധികള്‍ , വിദഗ്ധര്‍ , സിവില്‍ സെര്‍വന്റ്‌സ് എല്ലാവരും ഒപ്പം ഇരുന്നു ചര്‍ച്ചകള്‍ നിര്‍ദേശങ്ങള്‍ തീരുമാങ്ങള്‍ ഒക്കെ സെക്രെട്ടറിയേറ്റു രേഖപെടുത്തുന്നുണ്ടായിരുന്നു .

ആദ്യ ദിവസം പ്രവാസ ഭാഷ എഴുത്തു വര്‍ത്തമാനത്തില്‍ . ഓപ്പണ്‍ ഫോറത്തില്‍ സംസാരിക്കാനും , രണ്ടാം ദിവസം പൊതു സഭയില്‍ ആഫ്രിക്ക മുന്നോട്ടു വെയ്ക്കുന്ന സാദ്യതകളെ കുറിച്ച് സംസാരിക്കാനും അവസരം ലഭിച്ചു .

ആഫ്രിക്കന്‍ പ്രവാസത്തിന്റെ വെല്ലുവിളികള്‍ , പരിഹാരങ്ങള്‍ , സാദ്ധ്യതകള്‍ എന്നിവ അടയാളപ്പെടുത്താനുള്ള വേദിയായിട്ടാണ് ലോക കേരള സഭയെ കണ്ടത് . അധികാരത്തിന്റെ ശ്രേണികള്‍ ഇല്ലാത്ത , എല്ലാവരും ഒരുമിച്ചിരുന്നു സംവദിക്കുന്ന ഒരു ജനാധിപത്യ ഇടമായിട്ടാണ് ലോക കേരള സഭ അനുഭവപ്പെട്ടത് .

4 . ഇനി എന്ത് ?

ചര്‍ച്ചകള്‍ , സംവാദങ്ങള്‍ , നിര്‍ദേശങ്ങള്‍ , പരിഹാരങ്ങള്‍ ഒക്കെ എങ്ങനെ മുന്‍പോട്ടു പോകുന്നു എന്ന് പ്രതീക്ഷയോടെ നോക്കുന്നു .
പ്രായോഗിക നടപടികള്‍ക്കായി കാത്തിരിക്കുന്നു .

ലോക കേരള സമര്‍പ്പിച്ച നിര്‍ദേശങ്ങള്‍ ചുവടെ ചേര്‍ക്കുന്നു. ( ചര്‍ച്ചകളിലെ ചില നിര്‍ദേശങ്ങള്‍ ഇതില്‍ ചേര്‍ത്തിട്ടില്ല.ഫോട്ടോ എടുക്കാന്‍ മറന്നു എന്നതാണ് വാസ്തവം . ഒരെണ്ണം പോലും കയ്യിലില്ല )

ആഫ്രിക്കന്‍ പ്രവാസം സാധ്യതകളും , വെല്ലുവിളികളും , പരിഹാരങ്ങളും
പ്രഥമ ലോക കേരള സഭ യ്ക്ക് മുന്‍പാകെ സമര്‍പ്പിയ്ക്കുന്ന പ്രമേയം .

'ആഫ്രിക്കയില്‍ ഏറ്റവും കൂടുതല്‍ മലയാളികള്‍ ഉള്ളത് ദാര്‍ എസസലാമിലാണ് .ഇവരില്‍90 % ഗവണ്‍മെന്റ് ജീവനക്കാരും ശേഷമുള്ളവര്‍ ഇന്ത്യന്‍ വ്യാപാരശാലകളിലെ ക്ലാര്‍ക്കുമാരും , സ്വകാര്യ വിദ്യാഭ്യസ സ്ഥാപനങ്ങളിലെ അധ്യാപകരു മാണ് . മലബാര്‍ യുണൈറ്റഡ് ക്ലബ് എന്ന പേരില്‍ ഒരു മലയാളി ക്ലബും പ്രശസ്തമായ പേരില്‍ ഇവിടെ നടന്നു വരുന്നുണ്ട് '
1949 സെപ്തംബര് 4 നു എസ് . കെ . കണ്ട ദാര്‍ എസ സലാം

1949 ല്‍ എസ കെ കണ്ട ദാര്‍സ്‌ളാമിലെ മലയാളി സാന്നിധ്യത്തിന് ഒട്ടും കുറവ് വരാതെ ഇപ്പോഴും മലയാളിയുടെ യാത്ര തുടര്‍ന്ന് കൊണ്ടിരിക്കുകയാണ് .ടാന്‌സാനിയയിലെ ബാങ്കിങ് മേഖല ഇന്‍ഷുറന്‍സ് മേഖല, ഇന്ധന വ്യാപാരം , ബോട്‌സ്വാനയിലെ സൂപ്പര്‍ മാര്‍ക്കറ്റ് ചെയിന്‍ അങ്ങനെ കിഴക്കനാ ഫ്രിക്കയുടെ സാമൂഹ്യ സാമ്പത്തിക മേഖലകളില്‍ മലയാളി സാന്നിധ്യമുണ്ട് . ഗള്‍ഫ് മേഖലയിലെ പ്രതിസന്ധികള്‍ കൊണ്ടുണ്ടായ തൊഴില്‍ ഇല്ലായ്മ നികത്താന്‍ ആഫ്രിക്കയുടെ സാധ്യതകള്‍ പരീക്ഷിക്കാനും കൂടുതല്‍ മലയാളികള്‍ കിഴക്കനാഫ്രിക്കന്‍ രാജ്യങ്ങളില്‍ എത്തിക്കൊണ്ടിരിക്കുകയാണ്
കിഴക്കനാഫ്രിക്കന്‍ രാജ്യങ്ങളില്‍ ഭരണ സംവിധാനങ്ങള്‍ പരിണാമ ഗതിയിലാണ് . തദ്ദേശീയര്‍ക്കു കൂടുതല്‍ തൊഴില്‍ സാഹചര്യങ്ങളും മെച്ചപ്പെട്ട ജീവിത നിലവാരവും നല്കാന്‍ സര്‍ക്കാര്‍ സംവിധാനങ്ങള്‍ മുന്‍ഗണന കൊടുക്കുകയാണ് . രാഷ്ട്രീയ നേതൃത്വ്ങ്ങളിലെ മാറ്റങ്ങള്‍ കിഴക്കനാഫ്രിക്കന്‍ സാമൂഹിക കാലാവസ്ഥ പ്രവചനാതീതമാക്കിയിട്ടുണ്ട് അസ്ഥിരമായ സാമൂഹ്യ രാഷ്ട്രീയ സാഹചര്യങ്ങളിലേക്കാണ് ' പരീക്ഷണങ്ങളുമായി ' അവസരങ്ങള്‍ അന്വേഷിച്ചു മലയാളികള്‍ എത്തുന്നത് . അവിടെയാണ് സര്‍ക്കാര്‍ സംവിധാനങ്ങള്‍ ഇടപെടാന്‍ കഴിയുന്നത് .

സര്‍ക്കാര്‍ തലത്തില്‍ കിഴക്കന്‍ഫ്രിക്കന്‍ രാജ്യങ്ങളിലെ അവസരങ്ങള്‍ കണ്ടു പിടിച്ചു , അവിടുത്തെ സര്‍ക്കാര്‍ സംവിധാനങ്ങളുമായി ധാരണയില്‍ കഴിഞ്ഞാല്‍ കേരളത്തിലെ മാനുഷിക വിഭശേഷി നമുക്കുവയോഗിക്കാന്‍ കഴിയും . ആതിഥേയ രാജ്യങ്ങളുടെ സാമൂഹ്യ സാമ്പത്തിക വളര്‍ച്ചയ്ക്ക് സംഭാവന നല്കാന്‍ കഴിയുന്ന വിധം പദ്ധതികള്‍ തയ്യാറാക്കിയാല്‍ മലയാളികള്‍ക്ക് അവസരങ്ങളുടെ വലിയ സാധ്യതയാണ് കിഴക്കനാഫ്രിക്കന്‍ രാജ്യങ്ങള്‍ ഒരുക്കുന്നത് .

പ്രധാനമായും കിഴക്കന്‍ഫ്രിക്കന്‍ രാജ്യങ്ങള്‍ മുന്നോട്ടു വെയ്ക്കുന്ന സാധ്യതകള്‍ കശുവണ്ടി വിദ്യാഭ്യാസ മല്‍സ്യബന്ധന ആരോഗ്യ മേഖലകളാണ് . ഇന്‍ഫോര്‍മേഷന്‍ ടെക്‌നോളജി മാധ്യമ രംഗത്തും കൂടുതല്‍ ഇടപെടലുകള്‍ക്കു വളരെയേറെ സാധ്യതകള്‍ ഉണ്ട് .

1. കശുവണ്ടി മേഖല

കേരള സര്‍ക്കാരിന്റെ നേത്രത്വത്തില്‍ കിഴക്കന്‍ഫ്രിക്കന്‍ രാജ്യങ്ങളുടെ പ്രതിനിധികളുമായി നടന്ന ചര്‍ച്ചകള്‍ വ്യക്തമായ ഇമ്പാക്ട് ഉണ്ടാക്കിയിട്ടുണ്ട്. കിഴക്കനാഫ്രിക്കന്‍ രാജ്യങ്ങളില്‍ സഹകരണ സംഘങ്ങള്‍ രൂപീകരിക്കുന്നതിനും ഇടനിലക്കാരെ ഒഴിവാക്കി കശുവണ്ടി നേരിട്ട് ശേഖരിക്കുന്നതിലും വിതരണം ചെയ്യുന്നതിനും കാരണമായിട്ടുണ്ട്. എങ്കിലും ഗിനിയ ബൈസാവ് പോലെയുള്ള രാജ്യങ്ങളില്‍ സാധ്യതകള്‍ ഏറെയാണ് . ക്രീയാത്മകമായ സര്‍ക്കാര്‍ തലത്തിലുള്ള ഇടപെടലുകള്‍,സര്‍ക്കാര്‍ തലത്തില്‍ നേരിട്ടുള്ള കശുവണ്ടി ശേഖരണവും വിതരണവും കേരളത്തില്‍ മന്ദീഭവിച്ചു കൊണ്ടിരിക്കുന്ന കശുവണ്ടി മേഖലയെ പുനരുജ്ജീവിപ്പിക്കാന്‍ സഹായിക്കും .

2. വിദ്യാഭ്യാസ മേഖല

ചെലവ് കുറഞ്ഞതും മികച്ചതുമായ വിദ്യാഭ്യസ സാദ്ധ്യതകള്‍ അന്വേഷിക്കുന്നവരാണ് കിഴക്കനാഫ്രിക്കയിലെ വിദ്യാര്‍ത്ഥി സമൂഹം . ഉത്തരേന്ത്യയില്‍ നേരിട്ട വംശീയ അക്രമങ്ങള്‍ ആഫ്രിക്കന്‍ വിദ്യാര്‍തികളുടെ ഇടയില്‍ ഭയം ഉണ്ടാക്കിയിട്ടുണ്ട് . കിഴക്കന്‍ഫ്രിക്കന്‍ രാജ്യങ്ങളില്‍ നമ്മുടെ വിദ്യാഭ്യാസ മേഖലയിലെ അവസരങ്ങളെ കുറിച്ച് അവബോധം ഉണ്ടാക്കാന്‍ കഴിഞ്ഞാല്‍ വിദ്യാര്‍ത്ഥികളെ കേരളത്തിലേക്ക് ആകര്‍ഷിക്കാന്‍ കഴിയും . കേരളത്തില്‍ ആഫ്രിക്കന്‍ സൗഹൃദ കലാലയ അന്തരീക്ഷങ്ങളും അതിനൊപ്പം ഉണ്ടാക്കിയെടുക്കേണ്ടതുണ്ട് .

കിഴക്കനാഫ്രിക്കയിലെ രാജ്യങ്ങളില്‍ ശാസ്ത്ര സാങ്കേതിക വിദ്യാഭ്യസത്തിനു നേതൃത്വം നല്കാന്‍ നമ്മുടെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് കഴിയും . സര്‍ക്കാര്‍ തലത്തില്‍ ഉള്ള ഇടപെടലുകള്‍ അവിടങ്ങളില്‍ ക്യാമ്പസുകള്‍ നിര്‍മിക്കുന്നതിന് കേരളത്തിലെ മാനുഷിക വിഭവ ശേഷി ,അതാതു രാജ്യങ്ങളിലെ വികസനത്തിന് വേണ്ടി ഉപയോഗിക്കാനും കഴിയും .പരസ്പര സഹകരണത്തോടെയുള്ള പ്രവര്‍ത്തനങ്ങള്‍ പുതിയ അവസരങ്ങള്‍ കേരളത്തിനും കിഴക്കന്‍ന ആഫ്രിക്കയ്ക്കന്‍ രാജ്യങ്ങള്‍ക്കും തുറന്നിടും .

3. മല്‍സ്യ ബന്ധന മേഖല

കിഴക്കന്‍ഫ്രിക്കന്‍ തീരങ്ങളിലെ മല്‍സ്യ സമ്പത്തു രാജ്യങ്ങളിലെ വികസനത്തിന് ഉപയോഗിക്കാന്‍ നമുക്ക് ഇടപെടാന്‍ കഴിയും . കിഴാണാഫ്രിക്കന്‍ രാജ്യങ്ങള്‍ക്കാവശ്യം ശാക്തീകരണമാണ് . പരമ്പരാഗത തൊഴില്‍ രീതികളെ ആശ്രയിച്ചു പോകുന്ന മല്‍സ്യബന്ധന മേഖലയ്ക്ക് സര്‍ക്കാര്‍ നേതിര്ത്വം നല്‍കുന്ന സഹകരണ സംഭരങ്ങള്‍ പുതിയ അവസരങ്ങള്‍ തുറന്നിടും

1 . ഫിഷറീസ് ഇന്‍സ്റ്റിറ്റ്യൂട്ട്
2 . ഇന്‍ഡസ്ട്രിയല്‍ ഫിഷറിസ് ഇന്‍സ്റ്റിറ്റ്യൂട്ട്
4 . മറൈന്‍ എഞ്ചിനീറിങ് , മറൈന്‍ ബയോളജി സ്ഥാപനങ്ങള്‍
5 . ഫിഷ് പ്രോസസ്സിംഗ് യൂണിറ്റുകള്‍

ഇവയൊക്കെ തുടങ്ങാന്‍ കഴിഞ്ഞാല്‍ സമുദ്ര സമ്പത്തും ഉപയോഗിക്കാനും , തൊഴില്‍ സാഹചര്യങ്ങളും നിര്‍മിക്കാനും കഴിയും

മല്‍സ്യ ബന്ധന മാര്‍ഗങ്ങളില്‍ യന്ത്ര വല്‍ക്കരണം വളരെ വലിയൊരു സാധ്യതയാണ് .നൂതന മല്‍സ്യബധന മാര്‍ഗങ്ങളുടെ പരിശീലനം , യന്ത്ര വല്‍ക്കരണവും , സുരക്ഷാ മാര്ഗങ്ങള് , എന്നിവരില്‍ സര്‍ക്കാര്‍ തലങ്ങളില്‍ സഹകരണത്തിന് ധാരാളം അവസരങ്ങള്‍ ഉണ്ട് .

4. ആരോഗ്യ മേഖല
വളരെ പ്രാഥമികമായ ആരോഗ്യസംവിധാങ്ങള്‍ മാത്രമാണ് ഇപ്പോള്‍ കിഴക്കന്‍ഫ്രിക്കന്‍ രാജ്യങ്ങളില്‍ ഉള്ളത് . കേരളത്തിലെ തൊഴില്‍ അന്വേഷിച്ചലയുന്ന മെഡിക്കല്‍ പ്രൊഫെഷനലുകളുടെ സേവനം അവിടെ ഉപയോഗിക്കാന്‍ സര്‍ക്കാര്‍ ഇടപെടലുകളില്ലോടെ കഴിയും

1 . മെഡിക്കല്‍ വിദഗ്ദര്‍ , മെഡിക്കല്‍ വിദ്യാര്‍ഥികളുടെയും എക്‌സ്‌ചേഞ്ച് പ്രോഗ്രാമുകള്‍
2 . തൊഴിലവസരം കാത്തു നില്‍ക്കുന്ന മെഡിക്കല്‍ പ്രൊഫെഷനലാസിന്റെ സേവനം കിഴക്കനാഫ്രിക്കന്‍ രാജ്യങ്ങള്‍ക്കു നല്‍കാനുള്ള സന്നദ്ധത
3 . പരസ്പര സഹായത്തോടു കൂടിയുള്ള മെഡിക്കല്‍ വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ നിര്‍മാണം , പ്രവര്‍ത്തനം
4.കിഴക്കന്‍ഫ്രിക്കയിലെ രോഗികള്‍ക്ക് കേരളത്തിലെ മികച്ച സേവനം ഉപയോഗ പെടുത്താനുള്ള സര്‍ക്കാര്‍ ചാനലുകള്‍
5 . അന്ധവിശ്വസങ്ങള്‍ക്കും അനാരോഗ്യ പ്രവണതകള്കുംനഎതിരെ നവ്മാധ്യ മയങ്ങളില്‍ കൂടെയുള്ള ബോധവല്‍ക്കരണത്തിലുള്ള സഹകരണം

ആരോഗ്യ മേഖലയില്‍ സര്‍ക്കാരിന് ഇടപെടാന്‍ കഴിയുന്ന , തൊഴിലവസരങ്ങള്‍ സൃഷിടിയ്ക്കാന്‍ കഴിയുന്ന സാധ്യതകള്‍ ആണിവ

5 . ഇന്‍ഫോര്‍മേഷന്‍ ആന്‍ഡ് ടെക്‌നോളജി

1 . പ്രാഥമിക സെക്കണ്ടി ഹയര്‍ സെക്കണ്ടറി വിദ്യാഭ്യാസ മേഖലകളെ നവീകരിക്കാനുള്ള സാങ്കേതിക സഹായം
2 .ഗ്രാമീണ മേഖലകളെ കോര്‍ത്തിണക്കി കൊണ്ടുള്ള കമ്പ്യൂട്ടര്‍ പഠന കേന്ദ്രങ്ങള്‍
3 .സ്ത്രീ കേന്ദ്രീകൃത സാങ്കേതിക പഠന കേന്ദ്രങ്ങള്‍
4 . ഭിന്ന ശേഷിയുള്ള കുട്ടികള്‍ക്കുള്ള പഠന കേന്ദ്രങ്ങള്‍
5 . സ്വന്തന്ത്ര സോഫ്റ്റ്വെയറിന്റെ സാദ്ധ്യതകള്‍

ചഏഛ ഘടനയ്ക്ക് അപ്പുറത്തേക്ക് തദ്ദേശ സ്വയം ഭരണ സ്ഥാപങ്ങളുമായി ചേര്‍ന്ന് സര്‍ക്കാരിന് ഇടപെടാന്‍ കഴിയും .

6 മീഡിയ

ശൈശവ അവസ്ഥയിലുള്ള മാധ്യമ മേഖലയ്ക്ക് കൈതാങ് ആവശ്യമാണ് .

1 . മീഡിയ സ്‌കൂള്‍സ്
2 അഡ്വെര്‍ടൈസിങ് , അനിമേഷന്‍ സ്ഥാപനങ്ങള്‍
3 . സിനിമ നാടക പഠന കേന്ദ്രങ്ങള്‍

കേരളത്തിലെ പ്രോഫെഷണല്‍സിനെ ഉപയോഗിക്കാന്‍ കഴിയുന്ന ,തൊഴില്‍വസരങ്ങള്‍ മലയാളികള്‍ക്കും മാധ്യമ വിദ്യാഭ്യസ അവസരങ്ങള്‍ ആഫ്രിക്കയ്ക്കും നല്കാന്‍ മാധ്യമ മേഖലയിലെ ഇടപെടല്‍ വലിയ മാറ്റങ്ങള്‍ക്കു വഴിയൊരുക്കും

7 കലാ സാംസ്‌കാരിക മേഖല .

വാര്‍പ്പുമാതൃകള്‍ക്കെതിരെയുള്ള ആഫ്രിക്കയുടെ പോരാട്ടത്തിന് ഒപ്പം കൂടാനും അത് വഴി സാംസ്‌കാരിക ഇടങ്ങള്‍ നിര്‍മിക്കാനും ഉള്ള സാഹചര്യം
ഒരുക്കേണ്ടതുണ്ട് .. ഇന്ത്യന്‍ കൗണ്‍സില്‍ ഫോര്‍ കള്‍ച്ചറല്‍ റിലേഷന്‍സുമായി സഹകരിച്ചാല്‍ കേരള കിഴക്കന്‍ഫ്രിക്ക സാംസകാരിക ഇടനാഴി തുറക്കാന്‍ കഴിയും .

1 . തദ്ദേശീയ കലാകാരന്മാരെ പങ്കെടുപ്പിച്ചുള്ള കലായാത്രകള്‍ , കലാ ഉത്സവങ്ങള്‍
2 കലകരാമാരുടെ , എഴുത്തുകാരുടെ എക്‌സ്‌ചേഞ്ച് പ്രോഗ്രാമുകള്‍
3 . ഫൈന്‍ ആര്‍ട്‌സ് കോളജുകളിലെ സ്‌കോളര്‍ഷിപ്പുകള്‍

8 . ആഫ്രോ കേരള ഡെവലൊപ്‌മെന്റ് സെന്റര്.

കേരളത്തില്‍ തുടങ്ങാന്‍ കഴിയുന്ന ആഫ്രോ ഇന്ത്യന്‍ സാംസ്‌കാരിക കേന്ദ്രം ഒരു വലിയ അവസരമാണ് . ഇന്ത്യയില്‍ ഇപ്പോള്‍ പഠിക്കുന്ന ആഫ്രിക്കന്‍ വിദ്യാര്ത്ഥികളെ ക്ഷണിച്ചു അവരുടെ കലാപരവും സംസാകാരികവുമായ ഇടപെടലുകള്‍ക്ക് ഒരു ഇടം ഒരുക്കാന്‍ കഴിഞ്ഞാല്‍ അപരിചിതമായ രണ്ടു സംസകാരങ്ങള്‍ തമ്മിലുള്ള മുന്‍വിധികളും തെറ്റിദ്ധാരണകളും ഇല്ലാതാക്ക്കി പുതിയ ഒരു സൗഹൃദം വളര്‍ത്തി എടുക്കാന്‍ കഴിയും .

ആഫ്രിക്കന്‍ എംബസികളുമായി സഹകരിച്ചു നടത്താവുന്ന രാഷ്ട്രീയ സാമൂഹിക സാമ്പത്തിക ചര്‍ച്ചകള്‍ ആഫ്രിക്കന്‍ ഭൂഖണ്ഡത്തെ കേരള സമൂഹത്തിനു കൂടുതല്‍ പരിചയപ്പെടുത്തും . കേരളത്തിലെ കാമ്പസുകളില്‍ നിന്നും പഠിച്ചിറങ്ങുന്ന മനുഷ്യ വിഭശേഷിയെ ആഫ്രിക്കയിലെ വിവിധ രാജ്യങ്ങളുടെ ആവശ്യങ്ങള്‍ക്കനുസരിച്ചു , ആഫ്രിക്കന്‍ എമ്ബസികളുമായി ചേര്ന്നുള്ള ' കാമ്പസ് പ്ലേസ്‌മെന്റ് ' സാധ്യതകള്‍ ഉപയോഗിച്ചാല്‍ , സര്‍ക്കാര്‍ തലത്തില്‍ സുതാര്യമായി നടത്താന്‍ കഴിഞ്ഞാല്‍ , മലയാളിക്ക് അത് തൊഴില്‍ അവസരവും ആഫ്രിക്കയ്ക്ക് വളര്‍ച്ചയിലേക്കുള്ള അസംസ്‌കൃത വസ്തുവുമാകും .

9 .ആഫ്രിക്കന്‍ പ്രവാസത്തിലെ സ്ത്രീകള്‍

ആഫ്രിക്കന്‍ പ്രവാസത്തില്‍ പ്രഥാനമായും രണ്ടു തരം സ്ത്രീ പ്രവാസങ്ങള്‍ കാണാം . അദ്ധ്യാപക .മെഡിക്കല്‍ , കഠ പ്രൊഫെഷണല്‍ മേഖലയില്‍ ആഫ്രിക്കന്‍ രാജ്യങ്ങളില്‍ തൊഴില്‍ ചെയ്യുന്നവര്‍ . വിവാഹത്തിന് ശേഷം ആഫ്രിക്കന്‍ പ്രവാസ ജീവിതം ആരംഭിക്കുന്ന ഭൂരിപക്ഷം വരുന്ന മലയാളി സ്ത്രീ പ്രവാസികള്‍ . അധ്യാപകര്‍ , മെഡിക്കല്‍ പ്രൊഫെഷണല്‍സ് ഇങ്ങനെ വിവിധ മേഖലയിലെ പരിശീലനം കിട്ടയവരുടെ സേവനം ആതിഥേയ രാജ്യത്തു എങ്ങനെ സുരക്ഷിതമായി ഉപയോഗിക്കാന്‍ കഴിയുമെന്ന് പരിശോധിക്കേണ്ടതുണ്ട് .റിക്രൂട്ട്‌മെന്റ് ഏജന്‍സികളുടെ ചതിയില്‍ പെടാതെ , സുതാര്യമായ മാര്ഗങ്ങളിലൂടെ സ്ത്രീകള്‍ക്ക് സുരക്ഷിതമായ തൊഴില്‍ സാഹചര്യങ്ങള്‍ ഒരുക്കാനുള്ള സാഹചര്യങ്ങള്‍ ഉണ്ടാകേണ്ടതുണ്ട് . പ്രവാസി സ്ത്രീകളുടെ പ്രശ്ങ്ങള്‍ക്കായി ഒരു വനിതാ വിഭാഗം പ്രവാസി ക്ഷേമത്തില്‍ ഉള്‍പ്പെടുത്താന്‍ കഴിഞ്ഞാല്‍ , സര്‍ക്കാര്‍ ഏജന്‍സിയായി പ്രവര്‍ത്തിക്കാന്‍ കഴിഞ്ഞാല്‍ സ്ത്രീകളുടെ പ്രവാസ ജീവിതം കൂടുതല്‍ സുരക്ഷിതമായേനെ .

വെല്ലുവിളികള്‍

1 സുരക്ഷിതത്വം

സുരക്ഷാ പ്രശനമായുള്ള സാമൂഹിക അന്തരീക്ഷം നിലനില്‍ക്കുന്ന പല ആഫ്രിക്കന്‍ രാജ്യങ്ങളിലേക്കും മലയാളികള്‍ എത്തി ചേരുന്നുണ്ട് .
അസ്ഥിരമായ രാഷ്ട്രീയ അന്തരീക്ഷത്തില്‍ കൂടി കടന്നു പോകുന്ന രാജ്യങ്ങളില്‍ എത്തിച്ചേരുന്ന മലയാളികള്‍ക്കു അവിടെ എത്തിപ്പെടുന്നതിനു മുന്‍പ് തന്നെ സാമൂഹിക സാമ്പത്തിക സാഹചര്യങ്ങളെ കുറിച്ച് നിര്‍ദേശം നല്‍കുന്ന ഒരു സംവിധാനം നമുക്കിപ്പോള്‍ ഇല്ല . പ്രവാസ ജീവിതത്തിന്റെ അരക്ഷിതവസ്ഥയിലേക്കു തള്ളിയിടാതെ ആഫ്രിക്കന്‍ രാജ്യങ്ങളെ കുറിച്ച് വ്യക്തമായ നിര്‍ദേശം നല്‍കുന്ന ഒരു സംവിധാനം നമുക്കുണ്ടാക്കി എടുക്കണം .

ആഫ്രിക്കയിലെ മലയാളി സംഘടനകള്‍ , രാഷ്ട്രീയ സാമൂഹിക സാമ്പത്തിക മേഖലയിലെ ഉയര്‍ന്ന പദവികള്‍ അലങ്കരിക്കുന്ന വ്യക്തികള്‍ , അതാതു രാജ്യങ്ങളിലെ സര്‍ക്കാര്‍ സംവിധാങ്ങളിലെ ഏജന്‍സികളെ കുറിച്ചുള്ള വിവരങ്ങള്‍ എന്നിവ ചേര്‍ത്ത് ഒരു ഡയറക്റ്ററി ഉണ്ടാക്കാന്‍ കഴിഞ്ഞാല്‍, കേരളത്തില്‍ നിന്നും ആഫ്രിക്കയിലേക്ക് പോകുന്ന പ്രവാസികള്‍ക്ക് നല്കാന്‍ കഴിയും . യെല്ലോ ഫീവര്‍ വാക്‌സിനേഷന്‍ എടുക്കാന്‍ വരുന്നവര്‍ , എയര്‍പോര്‍ട്ട് ഇവയില്‍ കൂടി ഡാറ്റ കളക്ട് ചെയ്യാനും സര്‍ക്കാര്‍ തലത്തില്‍ സൂക്ഷിക്കാനും കഴിയും . ഓരോ ആഫ്രിക്കന്‍ രാജ്യത്തിന്റെയും സാമ്പത്തിക രാഷ്ട്രീയ സാമൂഹിക സുരക്ഷാ അന്തരീക്ഷത്തെ കുറിച്ച് ഡയറക്ടറിയില്‍ സൂചിപ്പിക്കാന്‍ കഴിഞ്ഞാല്‍ ആഫ്രിക്കന്‍ പ്രവാസത്തിന്റെ വളരെ വലിയ വെല്ലുവിളിയെ നമുക്കു നേരിടാന്‍ കഴിയും .

അപ്രതീക്ഷിതമായി വരുന്ന അപകടങ്ങള്‍ , തൊഴില്‍ പ്രശ്‌നങ്ങള്‍ , മരണങ്ങള്‍ പ്രവാസി മലയാളിയെ അരക്ഷിതാവസ്ഥയില്‍ എത്തിക്കുന്നുണ്ട്. ഈ ട്രോമയെ അതിജീവിക്കാന്‍ അപ്രതീക്ഷിതമായ ദുരന്തങ്ങളില്‍ നിന്നും നാട്ടില്‍ എത്തുന്നവരെ പിന്തുണയ്ക്കാന്‍ , കുട്ടികളുടെ വിദ്യാഭ്യസം തുടന്‍രുന്നു കൊണ്ടുപോകുവാനും ,സ്ത്രീകളുടെ ജീവിതം മുന്‍പോട്ടു പോകുവാനുമുള്ള പദ്ധതികള്‍ തയ്യാറാക്കേണ്ടതുണ്ട് .

2 . നിയമ സഹായങ്ങള്‍

അപരിചിതമായ സാമൂഹിക ഘടനയില്‍ , വ്യക്തമായ ധാരണകള്‍ ഒന്നും ഇല്ലാതെ ആഫ്രിക്കന്‍ പ്രവാസ ജീവിതം തിരഞ്ഞെടുക്കുകയും , രാജ്യങ്ങളിലെ നിയമ സംവിധാങ്ങളുടെ പരിചയ കുറവ് മൂലം നിയമക്കുരുക്കുകളില്‍ പെടുകയും ചെയ്യുന്നവര്‍ക്ക് നിയമ സഹായങ്ങള്‍ നല്‍കുന്നതിനും . സാമ്പത്തികകുറ്റ കൃത്യങ്ങളെ കുറിച്ച് നിര്‍ദേശങ്ങള്‍ നല്‍കുന്നതിനും സംവിധാനങ്ങള്‍ ഉണ്ടാകണം . ജയിലില്‍ കിടക്കുന്നവരെനകുറിച്ചും , നാട്ടില്‍ വരന്‍ കഴിയാതെ ആഫ്രിക്കന്‍ രാജയങ്ങളില്‍ കുടുങ്ങി കിടക്കുന്നവരെ കുറിച്ചും ഡാറ്റ ഉണ്ടാകണം .ആഫ്രിക്കന്‍ പ്രവാസ നിയമ സഹായ വേദി സാഹചര്യങ്ങള്‍ ആവശ്യപ്പെടുന്നുണ്ട് .

പരിഹാരങ്ങള്‍

1 .കേരള സര്ക്കാരിന്റെ നേതൃത്വത്തില്‍ കിഴക്കനാഫ്രിക്കന്‍ രാജ്യങ്ങളിലെ സാധ്യതകളെ കുറിച്ച് പഠിക്കാന്‍ ഒരു കമ്മിറ്റി ഉണ്ടാകണം . ആഫ്രിക്കന്‍
രാജ്യങ്ങളിലെ ഭരണ സംവിധാങ്ങളുമായി നേരിട്ട് ബന്ധപെട്ടു വിവരങ്ങള്‍ ശേഖരിക്കുകയും , സര്‍ക്കാര്‍ സഹകരണ സംരഭങ്ങള്‍ നടപ്പില്‍ വരുത്തുകയും വേണം . കൂടുതല്‍ തൊഴില്‍ അവസരങ്ങള്‍ രണ്ടു വിഭാഗങ്ങള്‍ക്കും ലഭിക്കുകയും പരസ്പര പൂരകമായ വളര്‍ച്ച സാധ്യമാവുക്കുന്നതിനും ഇത് വഴിയൊരുക്കും . സര്‍ക്കാര്‍ പ്രതിനിധികള്‍, വിദഗ്ധര്‍ കിഴക്കന്‍ഫ്രിക്കന്‍ രാജ്യങ്ങള്‍ സന്ദര്ശിച്ചു സാദ്ധ്യതകള്‍ പഠന വിധേയമാക്കിയാല്‍ നന്നായിരുന്നു .

2 . ആഫ്രിക്കന്‍ രാജ്യ ങ്ങളിലേക്കു പോകുന്നവര്‍ക്ക് അവിടുത്തെ രാഷ്ട്രീയ സാമൂഹിക സാഹചര്യങ്ങളെ കുറിച്ച് നിര്‍ദേശങ്ങള്‍ നല്‍കുന്ന ഒരു സര്‍ക്കാര്‍ സംവിധാനം ഉണ്ടാകണം . അപകടങ്ങള്‍ , പ്രതിസന്ധികള്‍ , നിയമപ്രശ്ങ്ങള്‍ എന്നിവയില്‍ 24 മണിക്കൂറും ബന്ധപ്പെടാന്‍ കഴിയുന്ന ആശയ വിനിമയ സംവിധാനം ഉണ്ടാകണം .

3 . ആഫ്രിക്കന്‍ രാജ്യങ്ങളിലേക്ക് ജോലി അന്വേഷിച്ചു വരുന്നവര്‍ക്കു കമ്പനികളെ കുറിച്ച് വിവരങ്ങള്‍ നല്‍കുന്ന സംവിധാനം ഉണ്ടാകണം
ടാന്‌സാനിയയിലെ ആഞഋഘഅ ടാന്‌സാനിയന് സര്‍ക്കാരിന്റെ ഔദ്യോഗിക രെജിസ്‌ട്രേഷന്‍ ഏജന്‍സിയാണ് . കേരളം സര്‍ക്കാര്‍ അതാതു രാജ്യങ്ങളിലെ
രെജിസ്‌ട്രേഷന്‍ ഏജന്‍സികളുമായി സഹകരണത്തില്‍ വന്നാല്‍ പ്രവാസികള്‍ സാമ്പത്തിക അരക്ഷിതാവസ്ഥയില്‍ ആകുന്നത് തടയാന്‍ കഴിയും .

ആഫ്രിക്കയിലെ സംഘടനകള്‍ , വ്യക്തികള്‍ ,സ് സ്ഥാപനങ്ങള്‍ , സര്‍ക്കാര്‍ ഏജന്‍സികള്‍ തുടങ്ങിയവ ഉള്‍പ്പെടുത്തിയുള്ള ഡയറക്ടറി നിര്‍മിക്കാനും ആഫ്രിക്കന്‍ പ്രവാസം തിരഞ്ഞെടുക്കുന്നവര്‍ക്കു അത് ലഭ്യമാക്കാനും കഴിഞ്ഞാല്‍ ആഫ്രിക്കന്‍ പ്രവാസത്തിലെ ഒരു പ്രധാന പ്രതിസന്ധിയെ പ്രായോഗികമായി പരിഹരിക്കാന്‍ കഴിയും .

4 . ആഫ്രിക്കയിലെ രാജ്യങ്ങള്‍ കേന്ദ്രമാക്കി പ്രവര്‍ത്തിക്കുന്ന നോര്‍ക്കയുടെ സേവനം ആഫ്രിക്കന്‍ പ്രവാസം ആവശ്യപ്പെടുന്നുണ്ട് . . ആഫ്രിക്കയിലെ നോര്‍ക്കയുടെ പ്രവര്‍ത്തങ്ങളുടെ സാദ്ധ്യതകള്‍ സര്ക്കാര് പരിഗണിക്കുമെന്ന് പ്രതീക്ഷിക്കുന്നു . ആഫ്രിക്കയുടെ സാമ്പത്തിക , സാമൂഹിക , സാധ്യതകളില്‍ , വെല്ലുവിളികളില്‍ ക്രീയാത്മകമായി ഇടപെടാന്‍ നോര്‍ക്കയ്ക്കു കഴിയണം . ആഫ്രിക്കയിലെ എല്ലാ മലയാളി കൂട്ടായ്മകളെയും കൂട്ടിയിണക്കി ഒരു ശൃങ്കാല ഉണ്ടാക്കിയെടുക്കാന്‍ അത് വഴി മലയാളി പ്രവാസ ജീവിതം കൂടുതല്‍ സുരക്ഷിതവും സുതാര്യവും ആക്കാന്‍ സര്‍ക്കാര്‍ സംവിധങ്ങള്‍ക്കു കഴിയണം

5 . ഇന്ത്യയിലെ ആഫ്രിക്കന്‍ ഏമ്സികളുടെ സഹായത്തോടെ കേരളത്തില്‍ തുടങ്ങാന്‍ കഴിയുന്ന ആഫ്രോകേരള ഡെവലപ്പ്‌മെന്റ് സെന്റര് , ആഫ്രിക്കയിലെ മലയാള പ്രവാസ ജീവിതം കൂടുതല്‍ സുതാര്യമാക്കുന്നതിനും , കേരളത്തിന്റെയും ആഫ്രിക്കന്‍ രാജ്യങ്ങളുടെയും ബന്ധം കൂടുതല്‍ ക്രീയാത്മക ആക്കുന്നതിനും പ്രായോഗികമായ ഒരു പരിഹാരമാണ് .അപരിചിതമായ രണ്ടു സാംസ്‌കാരിക ഭൂമികകളെ സാമൂഹികമായും രാഷ്ട്രീയമായും സാമ്പത്തികമായും ബന്ധിപ്പിക്കുന്ന ഒരു പാലമായി സുസ്ഥിരമായി നില നില്ക്കാന്‍ ആഫ്രോകേരള ഡെവലപ്‌മെന്റ് സെന്ററിന് കഴിയും .

ജീവിച്ചിരുന്നു എന്ന അടയാളം പോലും ബാക്കി വെയ്ക്കാതെ ആഫ്രിക്കന്‍ മണ്ണില്‍ എവിടെയൊക്കെയോ തീര്‍ന്നുപോയ ആഫ്രിക്കന്‍ പ്രവാസ ജീവിതങ്ങളുണ്ട് . അത്തരമൊരു അരക്ഷിതാവസ്ഥയിലേക്കു ഇനിയൊരു മലയാളിയും എത്തിപ്പെടാതെ , നിരന്തരമായി ചൂഷണം ചെയ്യപ്പെട്ടു കൊണ്ടിരിക്കുന്ന ഒരു ഭൂമിയില്‍ അവസരങ്ങളുടെയും വളര്‍ച്ചയുടെയും സഹകരണത്തിന്റെയും സാധ്യതകള്‍ പടുത്തുയര്‍ത്തി കേരളവും ആഫ്രിക്കയും മുന്‍പോട്ടു പോകേണ്ടതുണ്ട് . അടിസ്ഥാനം കെട്ടാന്‍ കേരള സര്‍ക്കാറിന് കഴിയും . അതില്‍ സ്വപ്നങ്ങള്‍ പടുത്തുയര്‍ത്താന്‍ ആഫ്രിക്കന്‍ മലയാളി പ്രവാസികള്‍ ഒപ്പമുണ്ട്.

സോമി സോളമന്‍
ടാന്‍സാനിയ

 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top