25 April Thursday

നിശാന്തിനിക്ക് ഫെയ്സ്ബുക്കില്‍ പൊലീസ് അസോ. നേതാവിന്റെ പരിഹാസം

വെബ് ഡെസ്‌ക്‌Updated: Saturday Dec 19, 2015

കൊച്ചി > തൃശൂര്‍ സിറ്റി പൊലീസ് കമീഷണര്‍ ആയിരിക്ക ചന്ദ്രബോസ് വധക്കേസ് അന്വേഷിച്ച ആര്‍ നിശാന്തിനിക്ക് പൊലീസ് അസോസിയേഷന്‍ നേതാവിന്റെ പരിഹാസം.

പൊലീസ് അസോസിയേഷന്‍ കൊച്ചി സിറ്റി ജില്ലാ സെക്രട്ടറി കെ കെ ഷിബുവാണ് ഫെയ്സ്ബുക്കില്‍ നിശാന്തിനിയെ പരിഹസിച്ച് കമന്റിട്ടത്. നിശാന്തിനിയെ ധീരവനിതയെന്നു വിശേഷിപ്പിക്കുന്ന ഫെയ്സ്ബുക്ക് പോസ്റ്റിനു താഴെ ആര് ഇവരോ, കൊച്ചിയില്‍ ഇരുന്നപ്പോള്‍ എന്ത് എന്ന് അന്വേഷിച്ചുനോക്ക്, ബ്ലൂ ബ്ലാക്മെയില്‍ എന്നാണ് ഷിബുവിന്റെ കമന്റ്. സംഭവം കൊച്ചിയിലെ പൊലീസുകാര്‍ക്കിടയില്‍ വന്‍ ചര്‍ച്ചയായി.

ഫെയ്സ്ബുക്കിലും വാട്സ്ആപ്പിലുമായി പൊലീസുകാര്‍ക്കിടയില്‍ നിശാന്തിനിയെക്കുറിച്ചുള്ള പോസ്റ്റും താഴെ ഷിബുവിന്റെ കമന്റും പ്രചരിക്കുന്നുണ്ട്. ഇത് നിശാന്തിനി ഐപിഎസ്, ചന്ദ്രബോസ് കൊലക്കേസിലെ പ്രതി നിഷാമിന് ഉന്നത പൊലീസുകാരടക്കം ഒത്താശചെയ്ത് കൊലക്കേസ് തെളിവുകള്‍ ഇല്ലാതാക്കാന്‍ തുനിഞ്ഞിറങ്ങിയപ്പോള്‍ നിഷാമിനെതിരെ ചന്ദ്രബോസിന്റെ നിര്‍ധനകുടുംബത്തിന് അര്‍ഹമായ നീതി ഉറപ്പാക്കാന്‍ മുന്നിട്ടിറങ്ങിയ ധീരവനിത, നിശാന്തിനിക്ക് ഒരു ബിഗ് സല്യൂട്ട് എന്നാണ് നിശാന്തിനിയുടെ ചിത്രം സഹിതമുള്ള ഫെയ്സ്ബുക്ക് പോസ്റ്റ്.

സുനില്‍ മാടമ്പി എന്നയാള്‍ ഇട്ട പോസ്റ്റ് ജയിന്‍ വൈക്കം എന്ന പേരില്‍ അക്കൗണ്ടുള്ള പൊലീസുകാരന്‍ ഷെയര്‍ചെയ്തിട്ടുണ്ട്. ഇതിനു താഴെയാണ് കെ കെ ഷിബുവിന്റെ കമന്റ്. കൊച്ചി സിറ്റി ഡെപ്യൂട്ടി കമീഷണര്‍ ആയിരിക്കെ നിശാന്തിനി നേരിട്ടാണ് ബ്ലൂ ബ്ലാക്മെയില്‍ കേസ് പ്രതികളെ അറസ്റ്റ്ചെയ്തത്. എന്നാല്‍, പിന്നീട് കേസ് അട്ടിമറിക്കപ്പെട്ടുവെന്ന് ആരോപണം ഉയര്‍ന്നിരുന്നു. കേസില്‍ ഇതുവരെ കുറ്റപത്രം സമര്‍പ്പിച്ചിട്ടുമില്ല. നിശാന്തിനി ഇപ്പോള്‍ പ്രസവാവധിയിലാണ്.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top