29 March Friday

രാഷ്‌ട്രീയം പറഞ്ഞു പോരാടുന്ന ആ ഒറ്റയൊറ്റ മനുഷ്യരുണ്ടല്ലോ.. അമിത്‌ഷായുടെ ചാക്കിനെ നേരിടാൻ അവരുടെ ധാർമികത മാത്രം മതി

മിനേഷ്‌ രാമനുണ്ണിUpdated: Friday May 18, 2018

മിനേഷ്‌ രാമനുണ്ണി

മിനേഷ്‌ രാമനുണ്ണി

ചാക്കുമായി വരുന്ന അമിത്‌ ഷായെ നേരിടാൻ അവനവന്റെ രാഷ്ട്രീയത്തിന്റെ ധാർമ്മികത ഒന്നു മാത്രം മതി . അതിന്‌ ചാർട്ടെഡ്‌ ഫ്ലൈറ്റും റിസോർട്ടും ഈ പറയുന്ന പുകിലുകൾ ഒന്നും വേണ്ട. തങ്ങളെ വിലക്കെടുക്കാൻ പാകത്തിനു ഒരാൾ വരുമ്പോൾ വരുന്നവൻ ചെകുത്താനാണെന്നു പോലും നോക്കാതെ കീഴടങ്ങുന്നവർക്ക്‌ മുന്നിൽ രാഷ്‌ട്രീയം പറഞ്ഞു പോരാടുന്ന ഇവരുണ്ട്‌. .സഖാവ്‌ തരിഗാമി, സഖാവ്‌ രാകേഷ്‌ സിൻഹ, സഖാവ്‌ ജെ പി ഗാവിറ്റ്‌.. . ഇന്ത്യയിൽ അങ്ങിങ്ങായി അണയാതെ കിടക്കുന്ന ഈ കനലുകളിലാണ്‌ പ്രതീക്ഷയെന്ന്‌ മിനേഷ്‌ രാമനുണ്ണി


പോസ്‌റ്റ്‌ ചുവടെ

  കാശ്‌മീരിലൊരു തരിഗാമിയുണ്ട്‌. ഹിമാചലിൽ ഒരു രാകേഷ്‌ സിൻഹയുണ്ട്‌. മഹാരാഷ്ട്രയിലൊരു ജെ പി ഗാവിറ്റ്‌ ഉണ്ട്‌. ബി ജെ പി ഭരിക്കുന്ന മൂന്നു സംസ്ഥാനങ്ങളിലെ സി പി ഐ എമ്മിന്റെ എം എൽ എ മാരാണു. ആ സംസ്ഥാനങ്ങളിൽ ഒന്നും അധികാരത്തിന്റെ പരിസരങ്ങളിൽ കയറിക്കൂടാൻ അടുത്തൊന്നും അവസരം കിട്ടാത്ത,അടുത്തൊന്നും ഇനി വിദൂര സാധ്യത പോലും ഇല്ലാത്ത മനുഷ്യരാണു. എന്നിട്ടും ആ ഒറ്റ മനുഷ്യർ അവർ നിൽക്കുന്ന നാടുകളിൽ അവരാൽ ആവും വിധം അവരുടെ രാഷ്ട്രീയം പറഞ്ഞു പോരാടിക്കൊണ്ടിരിക്കുകയാണു.

ചാർട്ടെഡ്‌ ഫ്ലൈറ്റും റിസോർട്ടും ഈ പറയുന്ന പുകിലുകൾ ഒന്നും വേണ്ട. അവനവന്റെ രാഷ്ട്രീയത്തിന്റെ ധാർമ്മികത ഒന്നു മാത്രം മതി ചാക്കുമായി വരുന്ന അമിത്‌ ഷായെ നേരിടാൻ. പക്ഷേ എന്തു ചെയ്യും നേതൃത്വത്തിനു പോലും ഉറപ്പില്ല ജന പ്രതിനിധികളുടെ കാര്യത്തിൽ. ഒരു സുപ്രഭാതത്തിൽ ഒരു പെട്ടി കാണിച്ചാൽ സംഘപരിവാറിന്റെ വർഗ്ഗീയ പാളയത്തിലേക്ക്‌ നടന്നു കയറാൻ യാതൊരു മടിയും ഇല്ലാത്തവരാണു തങ്ങളുടെ ജനപ്രതിനിധികൾ എന്നു നേതൃത്വത്തിനു വരെ സംശയമുണ്ടെന്ന്. രണ്ടു പേർ ഇതിനകം തന്നെ ചാടിയെന്നും കേൾക്കുന്നുണ്ട്‌. വലത്‌ പക്ഷം എക്കാലവും അങ്ങനെയായിരുന്നു. മൂല്യാധിഷ്ടിതമല്ലാത്ത, ഭൗതിക സുഖങ്ങൾക്ക്‌ വേണ്ടി ആരെയും ഒറ്റു കൊടുക്കുന്ന, ആരുടെ കൂടെയും ചേരുന്ന രാഷ്ട്രീയം. അത്‌ തങ്ങളെ വിലക്കെടുക്കാൻ പാകത്തിനു ഒരാൾ വരുമ്പോൾ വരുന്നവൻ ചെകുത്താനാണെന്നു പോലും നോക്കാതെ കീഴടങ്ങുന്നു.

സഖാവ്‌ തരിഗാമി, സഖാവ്‌ രാകേഷ്‌ സിൻഹ, സഖാവ്‌ ജെ പി ഗാവിറ്റ്‌.. നിങ്ങളൊക്കെയാണു പ്രതീക്ഷകൾ. ഇന്ത്യയിൽ അങ്ങിങ്ങായി അണയാതെ കിടക്കുന്ന കനലുകൾ. ആ കനലുകൾ തന്നെയാണു ഈ കൂരിരുട്ടിലും പ്രകാശമാവുന്നത്‌.
 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top