19 April Friday

ഈ വിദഗ്‌ധരുടെ ഒറ്റമൂലി സ്വീകരിച്ചാലോ?

എം എം നയീംUpdated: Thursday Sep 15, 2022

എം എം നയീം

എം എം നയീം

ഇന്നും ഇന്നലെയുമായി കേരളത്തെ കടത്തിൽനിന്നും രക്ഷിക്കുന്നതിനായി ചില സാമ്പത്തിക വിദഗ്ധർ ഒറ്റമൂലി പറയുന്നുണ്ട്. അത് സർക്കാർ ജീവനക്കാരുടെയും പെൻഷൻകാരുടെയും ആനുകൂല്യങ്ങൾ വെട്ടികുറക്കുകയും ലാഭകരമല്ലാത്ത എല്ലായിടത്ത്നിന്നും സർക്കാർ പിൻവാങ്ങുകയും ചെയ്യുക എന്നതാണ്.

ഇനി സർക്കാർ 4 മേഖലയിൽ ഇതിനായി തിരഞ്ഞെടുത്തു എന്ന് കരുതാം

1. ലാഭകരമല്ലാത്ത സ്കൂളുകൾ അടച്ചുപൂട്ടാം
2. ലാഭകരമല്ലാത്ത ആശുപത്രികൾ അടച്ചുപൂട്ടാം
3. ലാഭകരമല്ലാത്ത സിവിൽ സപ്ലെ കോർപ്പറേഷൻ അടച്ചുപൂട്ടാം
4. പൊതുനിരത്തുകളിൽ ടോൾ ഏർപ്പെടുത്താം

ഇനി ഇക്കാര്യം നടപ്പിലാക്കാൻ തീരുമാന്നിച്ചു എന്ന് കരുതിയാൽ എന്തായിരിക്കും സംഭവിക്കുക എന്ന് പരിശോധിക്കാം

1. വിദ്യാഭ്യാസം പണമുള്ളവന് മാത്രമായിരിക്കും. മറ്റൊരർത്ഥത്തിൽ സധാരണക്കാരന് വിശേഷിച്ച് സാമ്പത്തികമായും സാമൂഹികപരമായും പിന്നോക്കം നിൽക്കുന്നവർക്ക് പഠനം അപ്രാപൃമാകും. അവർ മുഖ്യധാരയിൽ നിന്നും തുടച്ച്നീക്കപ്പെടും
2. സാധാരണക്കാരന് ചികിൽസ അപ്രാപ്യമാകും. രോഗപ്രതിരോധരംഗത്ത് നിഷ്ക്രിയമാകും
3. വിലക്കയറ്റം രൂക്ഷമാകും. സാധാരണക്കാരന് നിത്യചിലവിന് കഴിയാതെ വരും. ജനജീവിതം ദുഃസഹമാകും.
4. പണമില്ലാത്തവർക്ക് യാത്ര ദുരിതമാകും. പൊതുഗതാഗത ചിലവ് വർദ്ധിക്കും.

ചുരുക്കി പറഞ്ഞാൽ കേരളം ആർജ്ജിച്ച നേട്ടങ്ങൾ ഒന്നൊന്നായി നഷ്ടപ്പെടുകയും ജീവിതനിലവാര സൂചികയിൽ നേടിയ നേട്ടങ്ങൾ ഇല്ലാതാകുകയും ആണ് സംഭവിക്കുക.

ഖേദകരമെന്ന് പറയട്ടെ ഈ വിദ്വാൻമാർ കേന്ദ്രസർക്കാർ നടപ്പിലാക്കിയ പിന്തിരിപ്പൻ സാമ്പത്തിക പരിഷ്കാരങ്ങളുടെ ഭാഗമായി സംസ്ഥാനത്തിന് നഷ്ടപ്പെടുന്ന വിഹിതങ്ങളെകുറിച്ച് ഉരിയാടുന്നില്ല. മറ്റൊന്ന് ഇവർക്ക് സർക്കാർ എന്നത് കേവലം നിയമങ്ങൾ ചുട്ട് എടുക്കാനുള്ള ഉപകരണം എന്നതാണ്. അല്ലാതെ ജനങ്ങൾക്ക് ക്ഷേമപ്രവർത്തനങ്ങൾ ചെയ്യുന്നതിനല്ല എന്ന് സാരം.  അതുകൊണ്ടാണ് GDP അടിസ്ഥാനത്തിൽ ലോകത്തിലെ നലാമത്തെ സാമ്പത്തിക ശക്തിയാണ് ഇന്ത്യ എന്ന് പറയുന്നത്. എന്നാൽ മാനവ വികസന സൂചികയിൽ ഇന്ത്യ 132 സ്ഥാനത്താണ് എന്ന് പറയുമ്പോൾ ബഗ്ലാദേശ്, ഭൂട്ടാൻ എന്നി രാജ്യങ്ങളുടെ പിറകിലാണ് എന്ന്കൂടി വായിക്കണം.  ഇന്ത്യയുടെ പ്രതി ശീർഷ വരുമാനം എത്രയാണ് എന്ന് പറഞ്ഞാൽ കാര്യങ്ങൾ കൂടുതൽ മനസിലാകും.

ഇവരോട് ഒന്നേ പറയാനുള്ളൂ,  Get Lost. ഇപ്പറയുന്നത് നടപ്പിലാക്കാൻ മനസില്ല എന്ന്.

Welfare State (ക്ഷേമ സർക്കാർ) എന്നത് ഇടതുപക്ഷ സർക്കാറിൻറെ മുഖമുദ്രയാണ്. ജനങ്ങളുടെ ക്ഷേമ പദ്ധതികൾ വെട്ടിച്ചുരുക്കിയല്ല ഖജനാവ് സുഭിക്ഷമാക്കേണ്ടത്. മറിച്ച് കൂടുതൽ വിഭവ സമാഹരണം നടത്തി കൂടുതൽ ക്ഷേമ പദ്ധതിയുമായി മുന്നോട്ട് പോകുക എന്നതാണ് വേണ്ടത്.

അതിന് വേണ്ടിയാകട്ടെ നമ്മുടെ ചർച്ചകൾ

(ഫേസ്‌ബുക്കിൽ നിന്ന്‌)


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top