26 April Friday

ആര്‍എസ്എസിന്റെ കപടരാജ്യ സ്‌നേഹം തുറന്നുകാട്ടി എം ബി രാജേഷിന്റെ 10 ചോദ്യങ്ങള്‍

വെബ് ഡെസ്‌ക്‌Updated: Monday Feb 15, 2016

ജെഎന്‍യു രാജ്യദ്രോഹികളുടെ കേന്ദ്രമാണെന്ന് ആക്രോശിക്കുന്ന സംഘപരിവാറിന്റെ രാജ്യദ്രോഹ ചെയ്തികള്‍ എണ്ണിപ്പറഞ്ഞ് എം ബി രാജേഷ് എം പി.

ഏതാനും ചില വിദ്യാര്‍ത്ഥികള്‍ നടത്തിയ അഫ്സല്‍ ഗുരു അനുസ്മരണത്തെ തുടര്‍ന്നുണ്ടായ പ്രശ്നങ്ങള്‍ മുതലെടുത്താണ് സംഘപരിവാര്‍ പ്രചരണം. ഏതെങ്കിലും മുഖ്യധാരാ വിദ്യാര്‍ത്ഥി സംഘടനയല്ല അഫ്സല്‍ ഗുരു അനുസ്മരണം നടത്തിയത് എന്ന കാര്യവും മറച്ചു വെക്കുന്നു. ചില വിരലിലെണ്ണാവുന്ന വിദ്യാര്‍ത്ഥികള്‍ നടത്തിയ ഈ പരിപാടിയുടെ പേരില്‍ ജെഎന്‍യുവില്‍ പോലീസ് തേര്‍വാഴ്ച നടത്തുകയും 8000ത്തോളം വിദ്യാര്‍ത്ഥികളെയാകെ രാജ്യദ്രോഹികളായി ചിത്രീകരിക്കുകയും ചെയ്യുന്നതിനെതിരെയാണ് വിദ്യാര്‍ത്ഥികള്‍ ഒന്നടങ്കം പ്രതികരിച്ചതെന്നും എം ബി രാജേഷ് വ്യക്തമാക്കുന്നു.

ഗാന്ധി വധത്തിലുള്ള പങ്കിന്റെ പേരില്‍ 1948 ഫെബ്രുവരി 2ന് ആര്‍എസ്എസിനെ നിരോധിച്ചു കൊണ്ടുള്ള ഇന്ത്യാ ഗവണ്‍മെന്റിന്റെ പ്രമേയം ഇങ്ങനെ പറയുന്നു. 'രാജ്യത്തിന്റെ സ്വാതന്ത്യ്രം അപകടത്തിലാക്കാന്‍ ശ്രമിക്കുന്ന വിദ്വേഷത്തിന്റെയും ഹിംസയുടേയും ശക്തികളെ വേരോടെ പിഴുതുകളയുക എന്ന നയത്തിന്റെ ഭാഗമായി ആര്‍എസ്എസിനെ നിരോധിക്കാന്‍ തീരുമാനിച്ചിരിക്കുന്നു.” ഇത് പുറപ്പെടുവിച്ച ആഭ്യന്തരമന്ത്രി മറ്റാരുമല്ല സര്‍ദാര്‍ വല്ലഭായ് പട്ടേല്‍. രാജ്യത്തിന്‍റെ സ്വാതന്ത്യ്രം അപകടത്തിലാക്കാന്‍ ശ്രമിക്കുന്നവര്‍ രാജ്യസ്നേഹികളാണോ ?' എന്നതുള്‍പ്പെടെ ആര്‍എസ്എസിന്റെ കപടരാജ്യസ്നേഹം തുറന്നുകാട്ടുന്ന 10 ചോദ്യങ്ങളാണ് എം ബി രാജേഷിന്റെ ഫേസ്ബുക്ക് പോസ്റ്റിലുള്ളത്.

 

 

ഇന്ത്യയിലെ മികവുറ്റ ധൈഷണിക കേന്ദ്രങ്ങളില്‍ പ്രമുഖ സ്ഥാനമാണ് ഡല്‍ഹിയിലെ JNU വിനുള്ളത്. മുന്‍ വൈസ് ചാന്‍സലര്‍ വൈ.കെ.അലാഗ് ...

Posted by M.B. Rajesh on Monday, February 15, 2016

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top