20 April Saturday

തന്നെ ചോദ്യം ചെയ്‌തയാള്‍ 'സിപിഐ എം കൂലിത്തല്ലുകാരന്‍' എന്ന് ചെന്നിത്തല; കോണ്‍ഗ്രസുകാരനായിരുന്ന താന്‍ ഇനി ആ കൊടി പിടിക്കില്ലെന്ന് യുവാവ്

വെബ് ഡെസ്‌ക്‌Updated: Monday Jan 15, 2018

കൊച്ചി > സെക്രട്ടറിയേറ്റ് പടിക്കല്‍ തന്നെ ചോദ്യം ചെയ്‌ത യുവാവ് സിപിഐ എം ഇറക്കിയ കൂലിത്തല്ലുകാരന്‍ എന്ന് പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല. യുവാവ് ഡിവൈഎഫ്‌ഐക്കാരന്‍ ആണെന്നും നേരത്തെ സെറ്റിട്ട ഷൂട്ടിംഗ് ആയിരുന്നു നടന്നതെന്നും ചെന്നിത്തല ആരോപിച്ചു.

ആഭ്യന്തരമന്ത്രിയായിരിക്കെ ചെന്നിത്തലയെ താനും ശ്രീജിത്തും ചെന്ന് കണ്ടപ്പോള്‍ സമരമിരുന്നാല്‍ കൊതുക് കടിക്കുമെന്നും പൊടിയടിക്കുമെന്നും പറഞ്ഞ് അപഹസിച്ച് വിട്ടത് ഓര്‍മ്മിപ്പിക്കുകയായിരുന്നു സുഹൃത്ത് ചെയ്‌തത്. ഇത് ചോദിക്കാന്‍ നിങ്ങള്‍ക്കെന്ത് അധികാരമുണ്ടെന്ന് ചെന്നിത്തല തിരിച്ചു ചോദിച്ചപ്പോള്‍ പൊതുജനമാണെന്നും ചോദിക്കാന്‍ അധികാരമുണ്ടെന്നും ശ്രീജിത്തിന്റെ സുഹൃത്തായ ആന്‍ഡേഴ്‌‌‌‌‌സണ്‍ മറുപടി പറഞ്ഞു.

ആന്‍ഡേഴ്‌‌‌‌‌‌‌സണിന്റെ മറുപടിയും ചെന്നിത്തലയുടെ ഇരട്ടത്താപ്പും സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ചയുമായി. ഇതിനിടെയാണ് ആന്‍ഡേഴ്‌‌‌‌‌‌സണിന്റെ നിലപാടിനെ അനുകൂലിച്ച സോഷ്യല്‍ മീഡിയ ആക്റ്റിവിസ്റ്റായ ജിതിന്‍ ദാസ് എഴുതിയ ഫേസ്‌‌‌‌‌‌‌‌ബുക്ക് പോസ്റ്റിന്‌ താഴെ കമന്റുമായി ചെന്നിത്തല എത്തിയത്.

'ആന്‍ഡേഴ്‌‌‌‌‌സണ്‍ ഡിവൈഎഫ്‌ഐക്കാരനാണ്. നേരത്തെ സെറ്റിട്ട ഷൂട്ടിംഗ് ആയിരുന്നു നടന്നത്. സിപിഐ എം ഇറക്കിയ കൂലിത്തല്ലുകാരന്‍ മാത്രമാണ് അയാള്‍' എന്നിങ്ങനെയായിരുന്നു ചെന്നിത്തലയുടെ മറുപടി. മറുപടി് വിവാദമായതോടെ കമന്റ് ഡിലീറ്റ് ചെയ്‌തിട്ടുണ്ട്. ആന്‍ഡേഴ്‌‌‌‌‌‌‌‌‌‌‌സണിന്റെ ഫേസ്‌‌‌‌ബുക്ക് പോസ്റ്റുകളില്‍ കോണ്‍ഗ്രസ് അനുകൂലികള്‍ അസഭ്യവര്‍ഷവും തുടങ്ങിയിരുന്നു.



ഇതിനിടെയാണ് ചെന്നിത്തലയ്‌‌‌‌ക്കും തെറിയഭിഷേകം നടത്തിയവര്‍ക്കും മറുപടിയുമായി ആന്‍ഡേഴ്‌‌‌‌‌‌‌‌‌സണ്‍ എത്തിയത്. കെഎസ്‌‌‌‌‌‌‌‌യുവിന്റെ ക്ലാസ് ലീഡറായി സംഘടനാപ്രവര്‍ത്തനം തുടങ്ങിയ ആളാണ് താനെന്ന് ആന്‍ഡേഴ്‌‌‌‌‌‌‌‌സണ്‍ പറയുന്നു. നിങ്ങള്‍ക്കുവേണ്ടി നിരവധി സമരങ്ങള്‍ ചെയ്‌തു, മുദ്രാവാക്യങ്ങള്‍ വിളിച്ചു. തന്റെ അച്ഛനും കോണ്‍ഗ്രസ് പ്രവര്‍ത്തകനാണ്. കഴിഞ്ഞ പഞ്ചായത്ത് തെരഞ്ഞെടുപ്പില്‍ കൈപ്പത്തി ചിഹ്നത്തില്‍ മത്സരിക്കുകയും ചെയ്‌തു.

ശ്രീജിത്തിന്റെ വിഷയം സംസാരിക്കാന്‍ വന്നു കണ്ടപ്പോള്‍ നിലവാരം കുറഞ്ഞ മറുപടി തന്നത് ഓര്‍മ്മിപ്പിക്കുയായിരുന്നു താന്‍ ചെയ്‌തത്. സ്വന്തം തെറ്റ് മറയ്‌‌‌‌‌ക്കാന്‍ തന്നെ കൂലിത്തല്ലുകാരന്‍ എന്ന് വിളിച്ച ചെന്നിത്തല ലജ്ജിക്കണം. താന്‍ കോണ്‍ഗ്രസിനും കെഎസ്‌‌‌‌‌യുവിനും വേണ്ടിയാണ് തല്ലുകാരനായത്. ഈ നിമിഷം മുതല്‍ നിങ്ങള്‍ നയിക്കുന്ന സംഘടനയ്ക്ക് കൊടി പിടിക്കാനും പോസ്റ്റര്‍ ഒട്ടിയ്ക്കാനും മുദ്രാവാക്യം വിളിയ്ക്കാനും താനില്ലെന്നും ആന്‍ഡേഴ്‌‌‌‌‌‌‌‌‌സണ്‍ ഫേസ്‌‌‌ബുക്ക് പോസ്റ്റിലൂടെ വ്യക്തമാക്കി.

 

 

'റോഡില്‍ കിടന്നാല്‍ പൊടിയടിക്കും, കൊതുക് കടിക്കും എന്നാണ് സര്‍ അന്ന് പറഞ്ഞത്'

ശ്രീജീവിന്റെ മരണം സിബിഐ അന്വേഷിയ്ക്കണമെന്ന ആവശ്യം തള്ളിയത് കേന്ദ്രസര്‍ക്കാര്‍; സംസ്ഥാന സര്‍ക്കാര്‍ ചെയ്യാവുന്നതൊക്കെ ചെയ്‌തു; രേഖകള്‍ പുറത്ത്


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top