10 June Saturday

നാല് വയസുകാരന്‍ അമേരിക്കന്‍ ബാലന്‍ വരെ അറിയും 'മോഡിയെ', ബിജെപി നേതാവിന്റെ മണ്ടത്തരം വൈറലാകുന്നു -Video

വെബ് ഡെസ്‌ക്‌Updated: Saturday Nov 11, 2017

തള്ളല്‍ എന്ന വാക്ക് സോഷ്യല്‍ മീഡിയയിലും ജനങ്ങള്‍ക്കിടയിലും കൂടുതല്‍ ഉപയോഗിക്കാന്‍ ആരംഭിച്ചത് കേന്ദ്രഭരണത്തില്‍ ബിജെപി എത്തിയശേഷമായിരിക്കാം. പ്രധാനമന്ത്രി മോഡിയോടുള്ള ഭയഭക്തി ബഹുമാനം വിളിച്ചുപറയാന്‍ ലഭിക്കുന്ന അവസരങ്ങള്‍ ഒന്നും ബിജെപി നേതാക്കള്‍ കളയാറുമില്ല. എന്നാല്‍ അത്തരത്തില്‍ നടത്തിയ ഒരു മണ്ടന്‍ പരാമര്‍ശമാണ് ഇപ്പോള്‍ സോഷ്യല്‍മീഡിയയില്‍ വൈറലായിരിക്കുന്നത്.

അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് പൊതുചടങ്ങില്‍  നാലുവയസുകാരാനായ കുട്ടിയോട് സംസാരിക്കുന്നതാണ് ബിജെപി നേതാവ് വളച്ചൊടിച്ചത്. ആരെയാണ് ഇഷ്ടം എന്ന് ട്രംപ് ചോദിക്കുമ്പോള്‍ കുട്ടി മോഡി എന്ന് മറുപടി പറയുന്നതാണ് സംഘികളുടെ സൃഷ്ടി. എന്നാല്‍ ശരിക്കും ട്രംപ് ആരുടെ കൂടെ പോകണം, മാതാപിതാക്കളോടൊപ്പമോ ട്രംപിന്റെ ഒപ്പമോ എന്നാണ്. ഇതിന് മറുപടിയായി കുട്ടി പറയുന്നു ട്രംപ് എന്ന്.

എന്നാല്‍ ഈ വീഡിയോ എഡിറ്റ് ചെയ്ത് മോഡി എന്ന രീതിയില്‍ സോഷ്യല്‍മീഡിയയില്‍ പ്രചരിച്ചിരുന്നു. ഇത് കണ്ട ബിജെപി നേതാവാണ് അമേരിക്കകാരനായ നാല് വയസുകാരനും മോഡിയെ അറിയാം എന്ന വിചിത്രവാദവുമായി എത്തിയത്. എന്നാല്‍ നേതാവിന്റെ മണ്ടത്തരം സഹിതമുള്ള വീഡിയോയാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയിലെ താരം.

കപട വീഡിയയോയും യഥാര്‍ഥ വീഡിയോയും താഴെ കാണാം


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



----
പ്രധാന വാർത്തകൾ
-----
-----
 Top