13–ാം നമ്പര്‍ സ്റ്റേറ്റ് കാര്‍ ടി എം തോമസ് ഐസകിന് അനുവദിച്ചു കിട്ടി. ഇടതുപക്ഷ മന്ത്രിസഭ അധികാരമേറ്റതിന് പിന്നാലെ 13–ാം നമ്പര്‍ കാര്‍ വിവാദമാക്കാന്‍ ചിലര്‍ നടത്തിയ ശ്രമവും ഇതോടെ പൊളിഞ്ഞു. 13–ാം നമ്പര്‍ കാര്‍ കഴിഞ്ഞ മന്ത്രിസഭയില്‍ ആരും ഉപയോഗിച്ചിരുന്നില്ല. അതിനാല്‍ തന്നെ പ്രസ്തുത നമ്പറിലുള്ള കാര്‍ നിലവിലുണ്ടായിരുന്നില്ല. ഈ വസ്തുത മറച്ചുപിടിച്ച് ബിജെപി നേതാവ് കെ സുരേന്ദ്രനാണ് ആദ്യം ആക്ഷേപം ഉന്നയിച്ച് രംഗത്തുവന്നത്.
എന്നാല്‍, കഴിഞ്ഞ വി എസ് മന്ത്രിസഭയുടെ കാലത്ത് വിദ്യാഭ്യാസമന്ത്രി എം എ ബേബി 13–ാം നമ്പര്‍ കാര്‍ ഉപയോഗിച്ചിരുന്നു. ഇതിന് ശേഷം വന്ന യുഡിഎഫ് സര്‍ക്കാര്‍ വിശ്വാസങ്ങളുടെ പേരില്‍ 13–ാം നമ്പര്‍ കാര്‍ ഉപേക്ഷിച്ചു. 13–ാം നമ്പര്‍ കാര്‍ നിലവില്‍ ഇല്ലാതിരുന്നതിനാലാണ് ഇത്തവണ അത് ആര്‍ക്കും ലഭിക്കാതിരുന്നത്.
ഇത് മറച്ചുവെച്ച്,കാര്‍ മനപൂര്‍വം ഒഴിവാക്കി എന്ന നിലയിലായിരുന്നു വ്യാജപ്രചരണം. ഇതോടെ കാര്‍ ഏറ്റെടുക്കാന്‍ തോമസ് ഐസകും, കൃഷിമന്ത്രി വി എസ് സുനില്‍ കുമാറും അപേക്ഷ നല്‍കി. തുടര്‍ന്ന് സര്‍ക്കാര്‍ 13–ാം നമ്പര്‍ കാര്‍ ധനമന്ത്രിക്ക് അനുവദിക്കുകയായിരുന്നു.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..