27 April Saturday

നേട്ടങ്ങള്‍ കാണാതെ, അനാസ്ഥ കാണിച്ചവരെ വെളുപ്പിച്ചെടുക്കുന്ന മാധ്യമങ്ങള്‍

വെബ് ഡെസ്‌ക്‌Updated: Monday Mar 9, 2020

കോവിഡ് 19 രോഗം സ്ഥിരീകരിച്ചതുമുതല്‍ അതീവജാഗ്രതയിലാണ് കേരളം. മികച്ച പ്രതിരോധപ്രവര്‍ത്തനങ്ങളിലൂടെ ആരോഗ്യവകുപ്പും സര്‍ക്കാര്‍ സംവിധാനങ്ങളും ലോകത്തിന് മാതൃകയായി നില്‍ക്കുന്നു. എന്നിട്ടും ഈ പ്രവര്‍ത്തനങ്ങളുടെയൊന്നും മികവ് കാണാതെ, രോഗം മറച്ചുവെച്ചവരെ ന്യായീകരിക്കുന്ന വാര്‍ത്തകളുമായി ചില മലയാളം മാധ്യമങ്ങള്‍ രംഗത്തെത്തിയിരുന്നു. ഈ 'വെളുപ്പിച്ചെടുക്കാനുള്ള' നീക്കത്തിനെതിരെ ശക്തമായ പ്രതികരണമാണ് സോഷ്യല്‍ മീഡിയയില്‍ ഉയരുന്നത്‌. .

ടിറ്റോ ആന്റണി എഴതുന്നു.

ഇന്നു രാവിലെ മുതല്‍ മലയാള നുണോരമ തുടങ്ങി ചില വാര്‍ത്താ ചാനലുകള്‍ റാന്നിയില്‍ കൊറോണ ബാധിച്ച ഇറ്റലിയില്‍ നിന്നു വന്നെന്നു മറച്ചു വച്ച കുടുംബത്തെ പിന്തുണയ്ക്കാനും അവരുടെ ഇഗ്‌നോറന്‍സ് വെളുപ്പിച്ചെടുക്കാനുമുള്ള ഭീകര ശ്രമങ്ങള്‍ ആണ് നടത്തികൊണ്ടിരിക്കുന്നത്..

അവരുടെതെന്നു പറയപ്പെടുന്ന ശബ്ദരേഖ എങ്ങും പ്രചരിപിക്കുകയാണ്. മനോരമയില്‍ പ്രമോദ് രാമനോട് അവര്‍ ഫോണില്‍ സംസാരിക്കുന്ന വീഡിയോയും കണ്ടു.

അവരുടെ വാദത്തെ കംപ്ലീറ്റിലി debunk ചെയ്യുന്നതാണ് പത്തനംതിട്ട കളക്റ്റര്‍ പി.ബി.നൂഹിന്റെ വിശദീകരണം.
♦ എയര്‍പോര്‍ട്ടിലോ, ആരോഗ്യപ്രവര്‍ത്തകരെയോ ജില്ലാ ഭരണകൂടത്തേയോ യാത്രാ വിവരം പോലും കുടുംബം അറിയിച്ചിരുന്നില്ല.
ആംബുലന്‍സില്‍ വരാന്‍ സമ്മതിച്ചില്ല.. പ്രൈവറ്റ് കാറില്‍ വന്നോളാം എന്നു പറഞ്ഞു..
ഹെല്‍ത്ത് ഇന്‍സ്പെക്ടര്‍ കൊറോണ സ്ഥിരീകരിച്ച റാന്നി സ്വദേശിയുമായി ഫോണില്‍ ബന്ധപ്പെട്ടപ്പോള്‍ കൂടുതല്‍ ചോദിക്കുന്നതിന് മുന്‍പ് ഫോണ്‍ ബന്ധം വിച്ഛേദിച്ചു.

http://bit.ly/2wIgsik

യാത്രാ വിവരങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യാത്തവര്‍ക്കെതിരെ പൊതുജനാരോഗ്യ നിയമ പ്രകാരം കര്‍ശന നടപടി എടുക്കും എന്നു സര്‍ക്കാര്‍ അറിയിച്ചിട്ടുണ്ട്.. മനഃപൂര്‍വ്വം പകര്‍ച്ചവ്യാധി പടര്‍ത്തുന്നതായി കണക്കാക്കി ഇത്തരക്കാര്‍ക്കെതിരെ കേസെടുക്കും. പിഴയും ശിക്ഷാ നടപടിയും ഉണ്ടാകുമെന്ന് മന്ത്രി ശൈലജ ടീച്ചര്‍ അറിയിച്ചിട്ടുണ്ട്.

http://bit.ly/2v254NQ

പല രാജ്യങ്ങളിലും ചിലവേറിയ ഒന്നാണ് കൊറോണ ട്രീറ്റ്‌മെന്റ്. ഒരു അമേരിക്കന്‍ പൗരക്ക് തന്നെ കൊറോണ ടെസ്റ്റിന് വിധേയമാക്കണം എന്ന് അങ്ങോട്ട് പോയി പറഞ്ഞപ്പോള്‍ സ്വന്തം രാജ്യത്ത് ഉണ്ടായ അനുഭവം വായിക്കാം.

http://bit.ly/2VUAFMr

അമേരിക്കയില്‍ കൊറോണ ചികിത്സിക്കാന്‍ 3,000 ഡോളറോളം ആണ് ചിലവ്. അതായത് ഇന്നത്തെ റേറ്റ് അനുസരിച്ചു 2,20,000 രൂപയോളം..

http://bit.ly/3cBektg

അക്കാര്യത്തില്‍ നമ്മള്‍ ഭാഗ്യവാന്മാര്‍ ആണ്. നമ്മുടെ സര്‍ക്കാര്‍ സൗജന്യം ആയി ആണ് കൊറോണ രോഗനിര്‍ണയവും, ട്രീറ്റ്‌മെന്റും കൊടുക്കുന്നത്. സര്‍ക്കാര്‍ നമ്മളോട് ആകെ ആവശ്യപ്പെടുന്നത് യാത്രാ വിവരങ്ങള്‍ കൊടുക്കുക എന്നതാണ്. അത് പോലും സ്വന്തം താത്പര്യങ്ങള്‍ക്ക് വേണ്ടി വെളിപ്പെടുത്താത്തവരോട് എന്തു പറയാന്‍ ആണ്.. ?

ഒരു പാട് രാജ്യങ്ങളില്‍ #Covid19 എന്ന കൊറോണ വൈറസ് ഉണ്ട്.
അവിടുത്തെ മാധ്യമങ്ങള്‍ സര്‍ക്കാരിന്റെ നിര്‍ദ്ദേശങ്ങള്‍ക്ക് സപ്പോര്‍ട്ട് ചെയ്യുന്നു. കേരളത്തിലെ  മാധ്യമങ്ങള്‍ അതു വളച്ചൊടിച്ചു ആഘോഷമാക്കുന്നു. 

 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top