19 March Tuesday

നോട്ടുനിരോധനം പ്രധാനമന്ത്രിയുടെ ന്യായീകരണത്തിന് കണക്കുകള്‍ കൊണ്ട് മറുപടി; കശ്മീരില്‍ കല്ലേറിന് ശമനമുണ്ടായില്ല, ഭീകരകര്‍ക്ക് പണലഭ്യതയില്‍ കുറവുണ്ടായില്ലെന്നും സോഷ്യല്‍ മീഡിയ

വെബ് ഡെസ്‌ക്‌Updated: Thursday Nov 9, 2017

കേന്ദ്ര സര്‍ക്കാരിന്റെ നോട്ട് നിരോധന തീരുമാനം ഒരു വര്‍ഷം പൂര്‍ത്തിയാകുമ്പോള്‍  നിരോധനത്തെ ന്യായീകരിച്ച പ്രധാനമന്ത്രി നരേന്ദ്ര മോഡി ബുധനാഴ്ച നടത്തിയ പ്രസംഗത്തിന് കണക്കുകള്‍ കൊണ്ട് മറുപടി പറഞ്ഞ് സോഷ്യല്‍ മീഡിയ. നോട്ട് നിരോധനം മൂലം ഭീകരര്‍ക്കും, നക്സലുകള്‍ക്കുമിടയിലേ പണലഭ്യത കുറഞ്ഞു എന്നും ഒപ്പം കശ്മിരിലേ കല്ലേറിന് ശമനമുണ്ടായി എന്നുമാണ് മോഡി പറഞ്ഞത്.

എന്നാല്‍ നോട്ട് നിരോധനത്തിന് മുന്‍പും ശേഷവും കശ്മീരില്‍ ഉണ്ടായ കല്ലേറുകളുടെ എണ്ണത്തില്‍ വലിയ വ്യത്യാസമില്ലെന്നാണ് കണക്കുകള്‍ വ്യക്തമാക്കുന്നത്. അത് കൂടാതെ കഴിഞ്ഞ പത്ത് മാസത്തിനിടയില്‍ കശ്മിരിലെ അക്രമങ്ങളില്‍ പത്ത് ശതമാനം വര്‍ധനവ് ഉണ്ടായതായും പറയുന്നു. സോഷ്യല്‍ മീഡിയയിലുടെ നിരവധി അനാലിസുകള്‍ മുന്‍പും നടത്തിയിട്ടുള്ള പിന്‍കോ എച്ച് ഉമന്‍ ആണ് ഫേസ്ബുക്ക് പോസ്റ്റിലൂടെ കണക്കുകള്‍ പുറത്തുവിട്ടത്. ഭീകരര്‍ക്കും, നക്സലുകള്‍ക്കുമിടയിലേ പണലഭ്യത കുറഞ്ഞു എന്ന മോഡിയുടെ വാദവും വ്യാജമാണെന്നാണ് പോസ്റ്റില്‍ വ്യക്തമാക്കുന്നത്.

ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണ്ണരൂപം ചുവടെ:

മരണപ്പെട്ട ഒരാളുടെ ഫോട്ടോ യിൽ എത്രയെല്ലാം അലങ്കാരങ്ങൾ ചാർത്തിയാലും മതിയായെന്ന് വരില്ലാ പ്രിയപ്പെട്ടവരുടെ മുഖത്തൊരു പുഞ്ചിരി വിരിയിക്കാൻ.., അവരുടെ നഷ്ടത്തിന്റെ ആഴമളക്കുവാൻ, അവർ കടന്നു പോയ ആഘാതത്തിന്റെ തോത് കുറയ്ക്കുവാൻ...!! അത് പോലെയൊന്നാണ് ഇന്ത്യയിലേ സാധാരണ ജനത്തിന് നോട്ടു നിരോധനം..!!

ന്യായികരണത്തിന്റെ അതി ഭയാനകമായ വേർഷനുമായി മോദി രാവിലേ ഇറങ്ങിട്ടുണ്ട്.. ഒന്നമത്തെ ന്യായികരണമെന്നത് ഭികരർക്കും, നക്സലുകൾക്കുമിടയിലേ പണലഭ്യത കുറഞ്ഞു എന്ന്, ഒപ്പം കശ്മിരി ലേ കല്ലേറിന് ശമനമുണ്ടായി എന്നും..! ഈ കഴിഞ്ഞ ആഗസ്റ്റ് 20 തിയതി സമാനമായൊരു പ്രസ്താവന ശ്രി രാജ് നാഥ് സിംഗും നടത്തിയിരുന്നു... ഹിന്ദു വാർത്ത ചുവടെ..
http://www.thehindu.com/news/national/stone-pelting-cases-decline-in-j-k-due-to-nia-rajnath/article19528985.ece

വസ്തുത എന്നത് ജമ്മു കാശ്മീർ പോലിസിനെ അധികരിച്ച് NIAയുടെ പ്രിലിമിനറി റിപ്പോർട്ട് പ്രകാരം 2017 മെയിൽ 201 Stone Pelting കേസുകളാണ് റിപ്പോർട്ട് ചെയ്തിരിക്കുന്നത്.. നോട്ട് നിരോധിക്കുന്ന കാലയളവിലും 68 കേസുകൾ മാത്രമാണ് ഉള്ളത്.. അതായത് 2016 നവംബറിൽ..! ഇനി കണക്ക് നോക്കാം..! 2017 മെയ് മാസത്തെ അധികരിച്ച് ജൂണിൽ Stone Pelting 54% കുറഞ്ഞ് 92 കേസുകളിലെത്തി... ജൂലൈയിൽ അത് 23% ഉയർന്ന് 113 കേസുകളായി...! അവസാനം ഡാറ്റ ലാഭ്യമായ ആഗസ്റ്റ് മദ്ധ്യേ അത് 73 കേസുകളാണ്... ഇതൊന്ന് താരതമ്യം ചെയ്താൽ 2016 എപ്രിൽ മുതൽ ജൂൺ വരെയും, 2017 ജാനുവരി മുതൽ മാർച്ച് വരെയുമുള്ള കേസുകളുടെ ഫിഗർ റുമായി യോജിച്ചു പോകും.!! ഇനി 2016 ജൂലൈ മുതൽ സെപ്റ്റംബർ വരെ നീണ്ട പ്രതിഷേധമെന്നത് ജൂലൈ 8 ന് ബുർഹാൻ വാനി എന്ന മിൽറ്റെറ്റ് കമാണ്ടർ കൊല്ലപ്പെടുന്നതോടെ ഉടലെടുത്തതാണ്..! 2017 എപ്രിൽ - മെയ് മാസത്തിൽ Srinagar parliamentary ഇലക്ഷനും..!! South Asia Terrorism Portal or SATP യുടെ റിപ്പോർട്ട് പ്രകാരം കഴിഞ്ഞ 10 മാസ കാലത്ത് 38% വർധനവാണ് ജമ്മു കാശ്മീരിലേ സംഘർഷങ്ങളിൽ ഉണ്ടായിട്ടുള്ളത്.!.Nov 2016 മുതൽ അഗസ്റ്റ് വരെ മാത്രം 1070 stone pelting സംഭവങ്ങൾ കാശ്മീരിൽ റിപ്പോർട്ട് ചെയ്പ്പെട്ടിട്ടുണ്ട്..!! നോട്ടു നിരോധനത്തിന്റെ ഭാഗമായി ഭികര പ്രവർത്തനത്തിന് പണം ലഭ്യമല്ലാണ്ടായി എന്നതാണ് മറ്റൊന്ന്...! ഈ നിമിഷം വരെ ഡിമോണിറ്റൈസേഷൻ തിവ്രവാദ ഫണ്ടിംഗ് തകർത്തു എന്ന് തെളിയിക്ക തക്ക രേഖയും ലഭ്യമല്ലാ...! മറ്റൊരു കണക്ക് ഉണ്ട്..!! 2017 ആഗസ്റ് 8 ന് ലോക സഭയിൽ കേന്ദ്രം വെച്ച ഡാറ്റ.. അത് പ്രകാരം 2016 നവംബർ 9 മുതൽ 2017 ജൂലൈ 14 വരെ ജമ്മു കാശ്മീരിൽ നിന്നും പിടിച്ചെടുത്ത കള്ളനോട്ടുകൾ എന്നത് 2.62 ലക്ഷം രൂപയാണ്.! അതിൽ. പുതിയ 2000 രൂപയുടെ 99 നോട്ടുകളും...! ഇനി താഴെയുള്ള ലിങ്കിൽ നോക്കിയാൽ കാണാം ഈ കാലയളവിൽ ഗുജറാത്തിൽ നിന്നും പിടിച്ചെടുതത്ത് 1.38 കോടി രൂപയാണ് .അതിൽ 4487 നോട്ടുകൾ പുതിയ 2000 രൂപയും..! അക്കെ പിടിച്ച 9254 നോട്ടുകളിൽ (2000 ) പകുതി ഗുജറാത്തിലാന്ന്...

http://164.100.47.190/loksabhaquestions/annex/12/AU3655.pdf

ഇനി RBI യുടെ അനുവൽ റിപ്പോർട്ട് പ്രകാരം 762072 കള്ള നോട്ടുകളാണ് കണ്ടെത്തിയിരിക്കുന്നത്..! ഇതിൽ 96 % നോട്ടുകളും ലഭിച്ചത് കോമേഴ്ഷ്യൽ ബാങ്കുകളിൽ നിന്നുമാണ്..!! പഴയ കള്ളനോട്ടുകൾ ബാങ്കുകൾ വഴി മാറ്റിയെടുക്കാൻ സാധിച്ചു എന്നത് മാത്രമല്ലാ, പുതിയ 2000 ,500 നോട്ടുകളുടെ കള്ളനോട്ടുകളും ബാങ്കുകളിൽ ആളുകൾ മാറ്റി എടുത്തു...! ഈ വസ്തുതയാക്കെ ഇവർ മറച്ച് പിടിക്കുകയാണ്...

https://rbi.org.in/Scripts/AnnualReportPublications.aspx?Id=1208
(ചിത്രവും ചുവടെ ചേർക്കുന്നു..)

മറ്റൊരു അവകാശവാദമാണ് 1628 കോടി രൂപയുടെ ബിനാമി ഇടപാടുകൾ ഗവ അവസാനിപ്പിച്ചു എന്നത്..! കേന്ദ്ര ഗവൺമെന്റ് ഒഫിഷ്യലായി ലോക്സഭയിൽ വെച്ച രേഖ പ്രകാരം 2016 Nov 1 മുതൽ 2017 ജൂൺ വെറും 413 ബിനാമി ഇടപാടുകളാണ് രാജ്യത്താകമാനം പിടിച്ചത്... അവയുടെ മൂല്യം എന്നത് 813 കോടി രൂപയും..!! ഇതിന്റെ ഇരട്ടിയാണ് ഇന്ന് മോദി വിളബിയത് പക്ഷേ...!!

(http://164.100.47.190/loksabhaquestions/annex/12/AU2247.pdf)

ഇതിൽ 74 ട്രാൻസാഷൻസ് കണ്ടെത്തിയത് ഗുജറാത്തിലേ അഹമ്മദാബാദിൽ നിന്നുമാണ്..!! അപ്പോൾ രാജ്യത്ത് ഏറ്റവും അധികം കള്ളനോട്ടുകൾ ഉണ്ടായിരുന്നതും, രാജ്യത്തേറ്റവും കുടുതൽ ബിനാമി ഇടപാടുങ്കൾ നടത്തിയതും ജമ്മു കാശ്മീരില്ലല്ലാ.., ഗുജറാത്തിലാണെന്ന് മോദിയും കുട്ടരും തിരുത്തേണ്ടതായിരിക്കുന്നു..!!

ഡാറ്റ ഇമേജുകൾ ചുവടെ!! കാശ്മിർ ശാന്തമാണ് എപ്പോഴും, ജനത ഒഴിച്ച്...! സമരസപ്പെട്ടാത്ത കലഹത്തെ നിങ്ങൾക്ക് കള്ളങ്ങളുടെ കണക്കുകളിൽ മറയ്ക്കാൻ സാധ്യമല്ല..!


 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top