13 July Saturday

കഴിഞ്ഞ ഇരുന്നൂറ് വര്‍ഷങ്ങളിലേക്ക് നമുക്ക് പോകാം.. ആചാര-അനുഷ്‌ഠാനങ്ങളുടെ ഭീകരത ഓര്‍മിപ്പിച്ച് ഫേസ്‌ബുക്ക് പോസ്റ്റ്

രഞ്ജിത്ത് ആന്റണിUpdated: Monday Oct 8, 2018

കൊച്ചി > കാലങ്ങള്‍ക്ക് മുന്‍പുള്ള കേരളത്തിന്റെ സാമൂഹ്യ സാഹചര്യങ്ങളുടെയും ആചാര-അനുഷ്‌ഠാനങ്ങളുടെയും ഭീകരത ഓര്‍മ്മിപ്പിക്കുന്ന ഫേസ്‌‌ബുക്ക് പോസ്റ്റ് വൈറലാകുന്നു. അക്കാലത്ത് വിശ്വാസത്തിന്റെ ഭാഗമായി നിലനിന്ന പല അനുഷ്ഠാനങ്ങളും മാറ്റപ്പെട്ടപ്പോഴൊക്കെയും വിവാദങ്ങളുയര്‍ന്നിരുന്നു. ഇന്ന് അത്തരം പരിഷ്‌കാരങ്ങളുടെ ഗുണമനുഭവിക്കുന്ന നാം കഴിഞ്ഞ ഇരൂന്നൂറ് വര്‍ഷങ്ങളിലേക്ക് പോയാനോക്കണമെന്നാണ് രഞ്ജിത്ത് ആന്റണി എഴുതിയ പോസ്റ്റില്‍ പറയുന്നത്. സാമൂഹ്യമാറ്റങ്ങളില്‍ ഇരകള്‍ വരെയും പ്രതിഷേധക്കാര്‍ക്ക് ഒപ്പമുണ്ടാകുമെന്നും പോസ്റ്റിലൂടെ രഞ്ജിത്ത് ചൂണ്ടിക്കാട്ടുന്നു.

ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം

ഒരു ടൈം ഷ്രിങ്ക് പരീക്ഷണം.

കഴിഞ്ഞ് പോയ ഇരുന്നൂറു വര്‍ഷം 200 ദിവസങ്ങളായി ജീവിക്കണം. ഒക്ടോബര്‍ 8 ആം തിയതി നേരം വെളുക്കുമ്പോള്‍ കേരളം 200 കൊല്ലം പുറകിലേയ്ക്ക് പോകും. ഓരോ ദിവസവും ഒരോ വര്‍ഷം. അങ്ങനെ അടുത്ത 200 ദിവസം കൊണ്ട് നമ്മള്‍ രണ്ട് നൂറ്റാണ്ടിലൂടെ കടന്നു പോകും. പരീക്ഷണത്തിന്റെ എളുപ്പത്തിന് ഇന്ന് നമുക്ക് ചുറ്റുമുള്ളതൊക്കെ അവിടെ തന്നെ നിര്‍ത്താം. സാമൂഹ്യ സ്ഥിഥി മാത്രമേ മാറുന്നുള്ളു. നാഷണല്‍ ഹൈവേയും, കാറും, വീടും, ഇന്റര്‍നെറ്റുമൊക്കെ അവിടെ തന്നെ നില്‍ക്കട്ടെ. സാമൂഹ്യ ചുറ്റുപാടുകള്‍ മാത്രമേ 200 വര്‍ഷം പുറകിലേയ്ക്ക് പോകുന്നുള്ളു.

ഒക്ടോബര്‍ 8 ആം തിയതി നേരം വെളുക്കുമ്പോള്‍ തന്നെ നിങ്ങള്‍ക്ക് നിങ്ങളുടെ വീട് നഷ്ടപ്പെടും. കാരണം ബ്രഹ്മസ്വത്തിന്റെയൊ, ദേവസ്വത്തിന്റെയൊ സ്ഥലം കയ്യേറിയാണ് നിങ്ങള്‍ വീട് പണിതിരിക്കുന്നത്. ആര്‍ക്കും സ്ഥലം സ്വന്തമായി കൈവശം വെയ്ക്കാന്‍ യോഗ്യതയില്ല. ഇനി പതിച്ചു കിട്ടിയ സ്ഥലമാണെങ്കിലും വീട് തകര്‍ക്കപ്പെടും. ഓടിട്ട വീട് പണിയാന്‍ ആര്‍ക്കും അവകാശമില്ല. ഓടിട്ട വീട്ടില്‍ കിടക്കാനുള്ള അവകാശം നേടാന്‍ അടുത്ത 90 ദിവസം കഴിയണം. കേരളത്തിലെ 80% ആളുകളും സ്വന്തം വീട്ടില്‍ നിന്ന് ഇറങ്ങി പോരണ്ടി വരും. വീട്ടില്‍ നിന്ന് ഇറക്കി വിടാന്‍ വരുന്ന ദേവസ്വത്തിന്റെയൊ, ബ്രഹമസ്വത്തിന്റെയൊ ക്വൊട്ടേഷന്‍ ടീമുകള്‍ ഇറക്കി വിടുന്നതിന് മുന്‍പ് വീട്ടിലെ സ്ത്രീകളുടെ ബ്ലൌസും ഊരിക്കും. ബ്ലൌസ് ധരിക്കാനുള്ള അവകാശം ഇനി അടുത്ത 60 ദിവസങ്ങള്‍ക്ക് ശേഷമെ ലഭിക്കു. അതും മേല്‍ജാതിക്കാര്‍ സ്ത്രീകള്‍ ധരിക്കുന്ന ഫാഷണബിള്‍ ബ്ലൌസ്സൊന്നും ധരിക്കാന്‍ സാധിക്കില്ല. നാണം മറയ്ക്കാം. അത്രയേ ഉള്ളു.

വീട് പോയി. അടുത്തത് ജോലിയാണ്. നിങ്ങളുടെ വിദ്യാഭ്യാസ യോഗ്യത എന്തുമായിക്കൊള്ളട്ടെ ജോലിയെടുക്കാനും, സമ്പാദിക്കാനും ജാതിയാണ് യോഗ്യത. അതിനാല്‍ നായര്‍ അടക്കമുള്ള താഴ്ന്ന ജാതിക്കാരുടെ ജോലി പോകും. ഇനി തിരിച്ച് ജോലിക്ക് കയറണമെങ്കില്‍ 110 ദിവസം കഴിയണം. 70 ആം ദിവസം നായര്‍ മാരുടെ നേത?ത്വത്തില്‍ ഒരു സമരം നടക്കും. സര്‍ക്കാര്‍ സര്‍വ്വീസില്‍ മലയാളികള്‍ക്ക് സംവരണം വേണമെന്നതാണ് സമരത്തിന്റെ ആവശ്യം. അങ്ങനെ ഗവണ്മെന്റ് വഴങ്ങും. പക്ഷെ എല്ലാ മലയാളികള്‍ക്കും സംവരണം ലഭിക്കില്ല. നായര്‍ സമുദായത്തിലുള്ളവര്‍ക്ക് മാത്രമായി അത് ചുരുക്കപ്പെടും. നായമ്മാര്‍ 70 ദിവസം കഴിയുമ്പോള്‍ ജോലിക്ക് തിരിച്ച് കയറും. മറ്റ് ജാതിക്കാര്‍ പിന്നെയും 20-30 ദിവസം കാത്തിരിക്കണം. കേരളത്തിലെ 90% ജനങ്ങളെയും ബാധിക്കുന്ന പ്രശ്‌നമാണിത്. ചെറിയ ഒരു ന്യൂനപക്ഷത്തിന് മാത്രമേ ജോലിയില്‍ തുടരാന്‍ സാധിക്കു.

ആദ്യത്തെ 70 ദിവസങ്ങളോളം ദിവസവരും ശരാശരി പതിനായിരം പുലയ സ്ത്രീകള്‍ ബലാല്‍സംഗം ചെയ്യപ്പെടും. അവരുടെ ഭര്‍ത്താക്കമ്മാരൊ, അച്ചനെയൊ പിടിച്ച് കെട്ടി കൊണ്ട് പോയി കൊന്നും കളയും. പുലയരുടെ മാത്രം കാര്യമാണിത്. സംബന്ധം, പുടവകൊട, വസ്ത്രദാനം തുടങ്ങിയ അസംബന്ധങ്ങള്‍ വഴി നായര്‍/അമ്പലവാസി സ്ത്രീകളെ ലൈംഗീക അടിമകളാക്കാനും ആള്‍ക്കാര്‍ വരും. വിസമ്മതിക്കുന്ന സ്ത്രീകളെ ബന്ദികളാക്കിയും, ഉപദ്രവിച്ചും, ചിലപ്പോള്‍ കൊന്നു കളഞ്ഞും അവര്‍ പകരം വീട്ടും. 110 ദിവസങ്ങള്‍ക്ക് ശേഷം ഗവണ്മെന്റ് ട്രാവങ്കൂര്‍ നായര്‍ ആക്ട് എന്ന നിയമ നിര്‍മ്മാണത്തിലൂടെ സംബന്ധം നിര്‍ത്തലാക്കുന്നത് വരെ ഇത് തുടരും.

ഒരു ഗുണം ഉണ്ടാവും. പെട്രോള്‍ വിലയും, പാലിയേക്കര ടോള്‍ വിഷയുവുമൊന്നും നിങ്ങളെ ബാധിക്കില്ല. കാരണം NH 47 ലേയ്‌ക്കൊ മെയിന്‍ റോഡുകളിലേയ്‌ക്കൊ നിങ്ങള്‍ക്ക് പ്രവേശനമുണ്ടാവില്ല. കേരളത്തിലെ 90% ജനങ്ങള്‍ക്കും പ്രധാന നിരത്തുകള്‍ അപ്രാപ്ര്യമാകും. ജാതി ശ്രേണിയനുസരിച്ച് നിങ്ങള്‍ക്ക് സഞ്ചാര യോഗ്യമായ വഴികള്‍ നിര്‍ണ്ണയിക്കപ്പെടും. അയിത്തം നിര്‍ണ്ണയിക്കുന്ന ക?ത്യം തീണ്ടാപ്പാടിന് അനുസ?തമായി ആയിരിക്കും വഴികള്‍ ലഭിക്കുക. തിരിച്ച്; NH 47 ലേയ്ക്ക് കയറാന്‍ 130 ദിവങ്ങളോളം കാത്തിരിക്കണം. എന്നാലും പലരും പ്രധാന നിരത്തുകള്‍ ഉപയോഗിക്കാന്‍ മടിക്കും. അടുത്ത 200 ദിവസവും അവര്‍ തങ്ങള്‍ക്കനുവദിച്ച വഴികളിലൂടെ മാത്രമേ നടക്കു.

വീടും, ജോലിയും, യാത്രാ സൌകര്യവും നിര്‍ത്തലാവുന്നതോടെ ലക്ഷക്കണക്കിന് ആള്‍ക്കാര്‍ സ്വന്തം സമുദായത്തിലുള്ളവരെ തേടിപ്പിടിച്ച് കോളനികള്‍ പണിയും. ക?സ്ത്യാനികള്‍ മദ്ധ്യതിരുവതാം കൂറിനും, മുസ്ലീങ്ങള്‍ മലപ്പുറം, കോഴിക്കോട് മേഖലയിലേയ്ക്കും കുടിയേറും. അവരൊക്കെ സ്വന്തം വാണിജ്യ ആവാസ ഇക്കോ സിസ്റ്റങ്ങള്‍ ഉണ്ടാക്കി അതിനുള്ളില്‍ ഒതുങ്ങി കൂടാന്‍ ശ്രമിക്കും. പുലയരും, ആദിവാസികള്‍ക്കും അസംഘടിതരും എണ്ണത്തില്‍ കുറവായതിനാലും സസ്റ്റെയിനബിളായൊരു ഇക്കൊ സിസ്റ്റം ഉണ്ടാക്കാന്‍ അവര്‍ക്ക് സാധിക്കാതെ വരും. അവര്‍ മാത്രം കടുത്ത സാമ്പത്തിക ചൂഷണങ്ങള്‍ക്ക് വിധേയരാക്കപ്പെടും.

പത്ത് വയസ്സിനു മുകളിലുള്ള പെണ്കുട്ടികള്‍ ലക്ഷക്കണക്കിന് പേര്‍ ദിവസവും വിവാഹിതരാകും. അവരില്‍ ഭൂരിപക്ഷം പേരും ആദ്യ രാത്രിയില്‍ തന്നെ ബലാല്‍സംഗം ചെയ്യപ്പെടും. ഒരു വലിയ ഭൂരിപക്ഷം കുട്ടികള്‍ ആദ്യ രാത്രി തന്നെ മരണമടയും. കുറേ കുട്ടികള്‍ അന്ന് ഗര്‍ഭം ധരിക്കുകയും, പ്രസവത്തോടെ മരിക്കുകയും ചെയ്യും. അങ്ങനെ പ്രസവിച്ച് ഉണ്ടാകുന്ന 50% കുട്ടികള്‍ അഞ്ച് ദിവസം എത്തുന്നതിന് മുന്‍പ് മരണമടയും. ആണ്കുട്ടിയായാലും, പെണ്കുട്ടി ആയാലും സ്‌കൂളിലൊ കോളേജിലൊ പോകാമെന്ന് കരുതണ്ട. വിദ്യാഭ്യാസത്തിനുള്ള യോഗ്യത ജാതി മാത്രമാണ്. ഏകദേം 60-70 ദിവസങ്ങള്‍ക്ക് ശേഷമെ ഒരു വിദ്യാലയത്തിന്റെ വാതില്‍ പടി ചവിട്ടാന്‍ സാധിക്കുക. താഴ്ന്ന ജാതിക്കാരാണെങ്കില്‍ സ്‌കൂള്‍ മുറിയുടെ മൂലയ്ക്ക് ചാക്കിട്ട് തരും. അവിടിരുന്നോണം. ബെഞ്ചിലൊക്കെ മുന്നോക്ക ജാതിക്കാര്‍ ഇരിക്കും.

200 ദിവസത്തെ ഈ പരീക്ഷണം തീരുമ്പോള്‍ ഇന്ന് കേരളജനസംഖ്യയുടെ 30% എങ്കിലും മരിച്ച് മണ്ണടിഞ്ഞിരിക്കും. ബലാല്‍സംഗം ചെയ്യപ്പെട്ടും, നിസാര കാരണങ്ങള്‍ക്ക് കൊന്നു കളഞ്ഞുമാണ് പല മരണങ്ങളും സംഭവിക്കുക. ഒന്നോര്‍ക്കണം, നമ്മള്‍ സാമൂഹിക വ്യവസ്ഥ മാത്രമേ മാറ്റിയുള്ളു. ഈ കാലയളവിലുണ്ടായ; വെള്ളപ്പൊക്കമൊ, പ്രക?തി ദുരന്തങ്ങളൊ, പകര്‍ച്ച വ്യാധികളൊ ഒന്നും നമ്മള്‍ പരിഗണിച്ചിട്ടില്ല. നമ്മുടെ ചുറ്റുപാടും നിര്‍ണ്ണയിക്കുന്ന വ്യവസ്ഥയിലെ ഒരൊറ്റ പരാമീറ്റര്‍ മാത്രമാണ് മാറ്റിയത്. സാമൂഹിക വ്യവസ്ഥ. ആ ഒരൊറ്റ പരാമീറ്റര്‍ മാറ്റിയപ്പോള്‍ ജനസംഖ്യയുടെ 30% ത്തോളം കുറയുന്നു എന്ന് മനസ്സിലാക്കണം. മനുഷ്യന്റെ നിലനില്‍പ്പിന് സാമൂഹ്യ വ്യവസ്ഥയുടെ സ്വാധീനം നമ്മള്‍ ഉദ്ദേശിക്കുന്നതിലും വലുതാണെന്ന് തെളിയിക്കാനാണ് ഈ കണക്കിവിടെ പറഞ്ഞത്.

ഇനി, ഈ 200 ദിവസത്തില്‍ ഏകദേശം 170 ദിവസത്തോളം ബോറന്‍ ജീവിതം നയിച്ച ഒരു കൂട്ടരുണ്ട്. അവര്‍ രാവിലെ എഴുന്നേല്‍ക്കും. ഭക്ഷണം കഴിക്കും. ഉച്ചയ്ക്ക് ഭക്ഷണവും, വെടിവട്ടവും, ഉച്ചമയക്കവും. രാത്രി കഥകളി; പിന്നെ ഉറക്കം. ഇങ്ങനെ തലേ ദിവസത്തേ പോലെ തന്നെ പിറ്റേ ദിവസവും ജീവിച്ച് ബോറടിച്ച് ഇരിക്കുന്ന ഒരു വിഭാഗം. കേരളത്തിന്റെ ജനസംഖ്യയില്‍ 5% മാത്രമേ ഇവരുള്ളു. ബാക്കി ഉള്ളവര്‍ക്കൊക്കെ ഓരോ ദിവസവും വെളുക്കുന്നത് പുതിയ ലോകത്തേയ്ക്കാണ്. അവരുടെ ജീവിതം തലേ ദിവസത്തേക്കാള്‍ അല്‍പം കൂടെ ഭേദപ്പെട്ടിരിക്കും. ഒരു പത്തു ദിവസം കൊണ്ടൊക്കെ തന്നെ അവരുടെ ജീവിത വ്യവസ്ഥയില്‍ തന്നെ വലിയ വത്യാസം അവര്‍ക്ക് അനുഭവപ്പെടും. ഓരോ പത്തു ദിവങ്ങള്‍ കഴിയുമ്പോഴും കഴിഞ്ഞ പത്തു ദിവസങ്ങളേക്കാള്‍ മികച്ച ജീവിത സൌകര്യങ്ങളിലേയ്ക്ക് അവര്‍ എടുത്തുയര്‍ത്തപ്പെടും.

കേരളത്തിലെ 95% പേരുടെയും വീവിത വ്യവസ്ഥ 200 ദിസവം കൊണ്ട് അടിപടലം മാറും. പക്ഷെ ബാക്കി 5% ക്കാരുടെ ജീവിതമൊന്ന് ആലോചിച്ചു നോക്കു. അവര്‍ അനുഭവിച്ച സുഖങ്ങളും സൌകര്യങ്ങളും ഭൂരിപക്ഷവും നേടിയെടുക്കുന്നത് അവര്‍ കാണുന്നുണ്ട്. തങ്ങളുടെ സൌകര്യങ്ങളാണ് അവര്‍ തട്ടിയെടുക്കുന്നതെന്നാണ് അവര്‍ക്ക് തോന്നുക. തട്ടിയെടുപ്പല്ല, തങ്ങള്‍ അന്യായമായി അനുഭവിച്ചു കൊണ്ടിരുന്ന സൌകര്യങ്ങള്‍ ജനാധിപത്യ രീതിയില്‍ വീതിച്ചു കൊടുത്തതാണെന്ന് അവര്‍ക്ക് മനസ്സിലാകില്ല. അവര്‍ പ്രതിഷേധിക്കും. ആദ്യ കാലങ്ങളില്‍ സൌകര്യങ്ങള്‍ നേടിയെടുത്തവര്‍ പിന്നീടുള്ള കാലങ്ങളില്‍ ഈ 5% ത്തോടൊപ്പം കൂടും. അങ്ങനെ പ്രതിഷേധക്കാര്‍ ആദ്യം 5% മേ ഉണ്ടാവു. പിന്നെ പുതുതായി സൌകര്യങ്ങള്‍ ലഭിച്ചവരും അവരോടൊപ്പം കൂടുന്നതോടെ പ്രതിഷേധക്കാരുടെ ശതമാനം കൂടും. 5% എന്നത് പത്താകും, ഇരുപതാകും അങ്ങനെ കൂടി കൂടി വരും. അവസാനം പ്രതിഷേധക്കാര്‍ 95% വും ബാക്കിയുള്ളവര്‍ അഞ്ച് ശതമാനവുമാകും.

സോഷ്യല്‍ ചെയ്ഞ്ചുകള്‍ ഇങ്ങനെയാണ്. ഒരു തലമുറയിലൊന്നും അവസര വത്യാസങ്ങളിലെ അന്തരം പ്രകടമായി കാണാനൊക്കില്ല. ഇത്തരം ചെറിയ ചെറിയ മാറ്റങ്ങളിലൂടെയാണ് ഏകദേശം രണ്ട് നൂറ്റാണ്ട് കൊണ്ട് നമ്മള്‍ ഒരു പരിഷ്‌ക?ത സമൂഹമായി പരിണമിച്ചത്. നമ്മള്‍ മാറ്റിയതും വേണ്ടെന്നു വെച്ചതും, പലതും ആചാരങ്ങളായിരുന്നു. അനുഷ്ഠാനങ്ങളായിരുന്നു. നൂറ്റാണ്ടുകളായി പിന്തുടര്‍ന്ന് വന്ന കീഴ്വഴക്കങ്ങളായിരുന്നു. അവയൊക്കെ മാറിയപ്പോഴൊ, മാറ്റിയപ്പോഴോ ഒക്കെ വിവാദങ്ങളും, പ്രതിഷേധങ്ങളും എന്തിന് ലഹളകള്‍ വരെ ഉണ്ടായിട്ടുണ്ട്. സമൂഹത്തിന്റെ കളക്ടീവ് മെമ്മറി സ്പാന്‍ വളരെ ശുഷ്‌കമാണ്. അതിനാല്‍ പുതിയ മാറ്റങ്ങള്‍ എപ്പോഴും പരക്കെ സ്വീകരിക്കപ്പെടണമെന്നില്ല. പ്രതിഷേധിക്കുന്നവരുടെ അനുപാതം കൂടി വരികയും, പുതിയ മാറ്റങ്ങള്‍ സ്വീകരിക്കാനുള്ള റെസിസ്റ്റന്‍സ്സ് വര്‍ദ്ധിക്കുകയും ചെയ്യും. പലപ്പോഴും ഇരകള്‍ വരെ പ്രതിഷേധക്കാര്‍ക്കൊപ്പം ചേരും. സേവ് ശബരിമലയ്‌ക്കൊപ്പം ഇരകളും പ്രതിഷേധിക്കാന്‍ ഇറങ്ങിയതോടെ പ്രതിഷേധക്കാരുടെ അനുപാതം 100% ആയിരിക്കുകയാണെന്ന് മാത്രം. ഇങ്ങനെ ഒരു സാഹചര്യം ചരിത്രത്തില്‍ ആദ്യമായിട്ടായിരിക്കും. ഇതെങ്ങനെ ആയി തീരുമെന്ന് കാണാന്‍ ആകാംഷ ഉണ്ട്.

 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top