18 April Thursday

'ചെറിയേ സ്‌പാനറിങ്ങെടുത്തേ, ഇപ്പ ശരിയാക്കിത്തരാം'; നോട്ട് നിരോധന വാര്‍ഷികത്തില്‍ ട്രോളന്മാര്‍ പണി തുടങ്ങി

വെബ് ഡെസ്‌ക്‌Updated: Wednesday Nov 8, 2017

കൊച്ചി > മേരേ പ്യാരേ ദേശ് വാസിയോം.. ഒരു വര്‍ഷം മുന്‍പ് നവംബര്‍ എട്ടിന് രാത്രി എട്ട് മണിക്ക് പ്രധാനമന്ത്രി നരേന്ദ്രമോഡിയുടെ ഈ അഭിസംബോധന രാജ്യത്തെയാകെ കൊടുംദുരിതത്തിലേക്ക് തള്ളിവിട്ടുകൊണ്ടായിരുന്നു. കള്ളപ്പണ വേട്ടയെന്ന പേരില്‍ അഞ്ഞൂറിന്റെയും ആയിരത്തിന്റെയും നോട്ടുകള്‍ പിന്‍വലിച്ച്  'പരിഷ്‌കരണം' നടപ്പാക്കിയ മോഡിയുടെ മണ്ടത്തരങ്ങള്‍ക്ക് നാളെ ഒരു വര്‍ഷം പിന്നിടുകയാണ്.

നോട്ട് നിരോധനത്തെ ന്യായീകരിക്കാന്‍ ഒരു വര്‍ഷം കഴിഞ്ഞിട്ടും സംഘികള്‍ മടിക്കുന്നില്ല. ഇതിനായി 'സാമ്പത്തിക വിപ്ലവത്തിന് ഒരാണ്ട്' എന്ന പേരില്‍ ഫേസ്‌ബുക്ക് ഫ്രെയിമും പ്രചരിപ്പിക്കുന്നുണ്ട്. ബിജെപി കേരള എന്ന പേജുവഴിയാണ് ഫ്രെയിം തയ്യാറാക്കിയിരിക്കുന്നത്. ഇതേ ഫ്രെയിമിലാണ് ട്രോളന്മാര്‍ പണി തുടങ്ങിയിരിക്കുന്നത്. വിവിധ ചിത്രങ്ങളില്‍ ചേര്‍ത്ത ഫ്രെയിമുകള്‍ മോഡി സര്‍ക്കാരിന്റെ തീരുമാനത്തെ കണക്കിന് പരിഹസിക്കുന്നുണ്ട്. ട്രോളുകള്‍ക്ക് വന്‍ സ്വീകാര്യതയാണ് ഇതിനോടകം ലഭിച്ചുകൊണ്ടിരിക്കുന്നത്.

രാജ്യം നേരിട്ട ദുരിതത്തിനെതിരെ നാളെ കരിദിനം ആചരിക്കാന്‍ സിപിഐ എം അടക്കമുള്ള രാഷ്ട്രീയ കക്ഷികള്‍ ആഹ്വാനം ചെയ്തിട്ടുണ്ട്. നോട്ട് നിരോധനവുമായി ബന്ധപ്പെട്ട് നിരവധി ന്യായീകരണങ്ങളാണ് തുടക്കം മുതലേ സംഘികള്‍ പ്രചരിപ്പിച്ചു കൊണ്ടിരുന്നത്. എന്നാല്‍ റിസര്‍വ് ബാങ്ക് അടക്കം പുറത്തുവിട്ട കണക്കുകള്‍ ഈ ന്യായങ്ങളെല്ലാം പൊളിക്കുന്നുണ്ട്.

 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top