20 April Saturday

ജയിലിന് പുറത്ത് മധുരം വിതരണം ചെയ്തവര്‍ യഥാര്‍ത്ഥ പുരുഷന്‍മാരല്ല; യഥാര്‍ത്ഥപുരുഷന്‍മാരെ സംരക്ഷിക്കണം, നല്ലവനോടൊപ്പമെന്ന് റിമ കല്ലിങ്ങല്‍

വെബ് ഡെസ്‌ക്‌Updated: Friday Oct 6, 2017

കൊച്ചി > നടിയെ അക്രമിച്ച കേസില്‍ ജാമ്യത്തിലിറങ്ങിയ നടന്‍ ദിലീപിന് വേണ്ടി സാമൂഹ്യമാധ്യമങ്ങളില്‍ പ്രചാരണം നടത്തുന്നവര്‍ക്കെതിരെ നടി റിമ കല്ലിങ്ങല്‍. വ്യാജ പ്രാൈഫലുകളില്‍ നിന്നും മറ്റ് പ്രവഹിക്കുന്ന പ്രചാരണങ്ങള്‍ യഥാര്‍ത്ഥ പുരുഷന്‍മാരുടേതല്ലെന്നും ചുരുക്കം ചില ഇത്തരം മോശപ്പെട്ട ആളുകളില്‍ നിന്ന് യഥാര്‍ത്ഥ പുരുഷന്‍മാര്‍ക്കൊപ്പം നാം നിലയുറപ്പിക്കണമെന്നും താന്‍ കരുതുന്നതായി റിമ പറഞ്ഞു.

ഫേസ്ബുക്ക് പോസ്റ്റിലൂടെയായിരുന്നു റിമയുടെ പ്രതികരണം.  ജയിലിന് പുറത്ത് മധുരം വിതരണം ചെയ്തവരും ഏതാനും വ്യാജ പ്രൊഫൈലില്‍ നിന്ന് കോപ്പി പേസ്റ്റ് വാചകങ്ങള്‍ മെനയുന്ന ഭീരുക്കളും യഥാര്‍ത്ഥ പുരുഷന്‍മാരുടെ ഭാഗമല്ല. ഇവരൊന്നും നമ്മള്‍ സ്നേഹിതരായിരിക്കാന്‍ ആഗ്രഹിക്കുന്ന പുരുഷന്മാരല്ല. നാം പ്രണയിക്കാന്‍ ആഗ്രഹിക്കുന്ന, നമ്മുടെ ജീവിതം ചെലവഴിക്കാന്‍ ആഗ്രഹിക്കുന്ന, ഒരുമിച്ച് ഡ്രിങ്ക് ആസ്വദിക്കാന്‍ ആഗ്രഹിക്കുന്ന, വിശ്വസിക്കാന്‍ കൊള്ളാവുന്ന പുരുഷന്‍മാരല്ല റിമ ഫെയ്സ്ബുക്കില്‍ കുറിച്ചു.


റിമയുടെ ഫേസ്ബുക്ക് പോസ്റ്റ് വായിക്കാം

ഫെബ്രുവരി 17 ന് ക്രൂരമായി ആക്രമിക്കപ്പെട്ട എന്റെ സുഹൃത്ത്,അന്ന് മുതല്‍ ചുറ്റും നടക്കുന്ന കാര്യങ്ങള്‍ കാണുകയും കേള്‍ക്കുകയും ചെയ്യുന്ന അവള്‍എനിക്ക് അയച്ചു തന്ന ഒരു ഫെയ്സ്ബുക്ക് സ്ക്രീന്‍ഷോട്ടാണിത്.

എനിക്ക് അവളോട് പറയേണ്ട ഉത്തരവാദിത്തമുണ്ട്. അതായത് സമൂഹത്തിലെ എല്ലാ പുരുഷന്‍ഷന്‍മാരും ഈ നാണക്കേടിന് ഉത്തരവാദികളെല്ലെന്നും എതാനും ചിലര്‍ മാത്രമാണ് ഇതിന് കാരണമെന്നും യഥാര്‍ത്ഥ പുരുഷന്‍മാര്‍ക്കൊപ്പം നാം നിലയുറപ്പിക്കണമെന്നും ഞാന്‍ കരുതുന്നു. നാം അവരെ സംരക്ഷിക്കേണ്ട സമയമാണിത്.

പുലിമുരുകന്‍ എന്ന ചിത്രം അവലോകനം ചെയ്തതിന് ഒരു സ്ത്രീയ്ക്ക് മേല്‍ മോശം വാക്കുകള്‍ ചൊരിഞ്ഞ് മോഹന്‍ ലാലിന് നാണക്കേടുണ്ടാക്കിയവരില്‍ നിന്ന് നമ്മുടെ യഥാര്‍ത്ഥ പുരുഷന്‍മാരെ സംരക്ഷിക്കേണ്ട സമയമായി. ലിച്ചിയെ ലൈവായി കരയാന്‍ പ്രേരിപ്പിച്ച് മമ്മൂട്ടിയ്ക്ക് നാണക്കേടുണ്ടാക്കിയവരില്‍ നിന്ന് യഥാര്‍ത്ഥ പുരുഷന്‍മാരെ സംരക്ഷിക്കേണ്ട സമയമായി. ദിലീപ് തന്നെയാണ് ക്വട്ടേഷന്‍ നല്‍കിയതെന്നും ഇനിയും അദ്ദേഹത്തിന് കൂടുതല്‍ ചെയ്യാന്‍സാധിക്കുമെന്നും കരുതുന്നവരില്‍ നിന്ന് നമ്മുടെ യഥാര്‍ഥ പുരുഷന്‍മാരെ സംരക്ഷിക്കുക. ഇത്തരത്തിലുള്ള വീരവാദ പ്രകടനങ്ങളില്‍ നിന്ന് നമ്മുടെ യഥാര്‍ പുരുഷന്മാരെയും ഒരു യുവ തലമുറയെയും സംരക്ഷിക്കുക. ഒരു സമൂഹമെന്ന നിലയില്‍ എന്റെ സുഹൃത്തിനോടും ലോകത്തോടും ഞാന്‍ പറയാന്‍ ആഗ്രഹിക്കുന്നു.

ജയിലിന് പുറത്ത് മധുരം വിതരണം ചെയ്തവരും ഏതാനും വ്യാജ പ്രൊഫൈലില്‍ നിന്ന് കോപ്പി പേസ്റ്റ് വാചകങ്ങള്‍ മെനയുന്ന ഭീരുക്കളും യഥാര്‍ത്ഥ പുരുഷന്‍മാരുടെ ഭാഗമല്ല. ഇവരൊന്നും നമ്മള്‍ സ്നേഹിതരായിരിക്കാന്‍ ആഗ്രഹിക്കുന്ന പുരുഷന്മാരല്ല. നാം പ്രണയിക്കാന്‍ ആഗ്രഹിക്കുന്ന, നമ്മുടെ ജീവിതം ചെലവഴിക്കാന്‍ ആഗ്രഹിക്കുന്ന, ഒരുമിച്ച് ഡ്രിങ്ക് ആസ്വദിക്കാന്‍ ആഗ്രഹിക്കുന്ന, വിശ്വസിക്കാന്‍ കൊള്ളാവുന്ന പുരുഷന്‍മാരല്ല റിമ പറഞ്ഞു.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top