26 April Friday

കാൾ മാർക്സിന്റെ ജന്മദിനം ഇന്ത്യയിൽ കുറുക്കുവഴി തേടുന്നവരെ ഓർമ്മിപ്പിക്കുന്നത്‌ എന്ത്‌?

വെബ് ഡെസ്‌ക്‌Updated: Saturday May 6, 2017

പത്തൊമ്പതാം നൂറ്റാണ്ടില്‍ ജീവിച്ച തത്വചിന്തകനായ കാള്‍ മാര്‍ക്സിന്റെ 199 ആം ജന്മവാര്‍ഷിക ദിനത്തില്‍, ലോകമെമ്പാടുമുള്ള മുതലാളിത്ത വ്യവസ്ഥയെ പിടിച്ചുലച്ച 2008 ലെ ആഗോളസാമ്പത്തിക പ്രതിസന്ധി സമയത്ത് അദ്ദേഹത്തിന്റെ ആശയങ്ങള്‍ക്ക് സമകാലിക പ്രസക്തിയുണ്ടെന്നു മാര്‍ക്ക്സിസ്റ്റ് വിരോധികള്‍ പോലും അംഗീകരിച്ചത് പോലെ,

സംഘപരിവാര്‍ ഉയര്‍ത്തുന്ന വെല്ലുവിളികളെ നേരിടുന്നതിന് മാര്‍ക്സിന്റെ വിപ്ളവാത്മകമായ തത്വശാസ്ത്രം ഉത്തരം നല്‍ക്കുന്നുണ്ടെന്ന് ഡിവൈഎഫ്ഐ അഖിലേന്ത്യാ പ്രസിഡന്റ്  മുഹമ്മദ് റിയാസ്. മാര്‍ക്സിന്റെ 199ാം  ജന്മവാര്‍ഷിക ദിനത്തോടുനബന്ധിച്ചുള്ള ഫേസ്ബുക്ക് പോസ്റ്റിലാണ് മുഹമ്മദ് റിയാസിന്റെ പ്രതികരണം.

നമ്മുടെ രാജ്യത്തെ ജനങ്ങളുടെ ദൈനംദിന ജീവിതത്തെ ബാധിക്കുന്ന തൊഴിലില്ലായ്‌മ, വിലക്കയറ്റം, ദാരിദ്രം, കർഷക ആത്മഹത്യ, വ്യവസായ തകർച്ച തുടങ്ങിയ വിഷയങ്ങളിൽ നിന്ന് ശ്രദ്ധതിരിക്കുവാനും, ഇവക്കൊക്കെ കാരണമായ നവ ഉദാരവൽകരണ നയത്തിനെതിരെയുള്ള പ്രക്ഷോഭങ്ങളെ ഭിന്നിപ്പിച്ചു ദുർഭലപ്പെടുത്തുവാനുള്ള നയത്തിന്റെ വക്താക്കളുടെ തന്ത്രം കൂടിയാണ് മതവർഗീയത, ജാതീയത,വംശീയത എന്ന യാഥാർത്യം പരിപൂർണമായി ജനങ്ങളെ ബോധ്യപ്പെടുത്താനാകാതെ പോകുന്നതാണ് ആദ്യം പരിഹരിക്കേണ്ടത്.

പുത്തൻ സാമ്പത്തിക നയത്തിന്റെ ഉപോൽപന്നമായ മതവർഗീയതക്കെതിരെയുള്ള ചെറുത്തുനില്പിനെ,
ജനവിരുദ്ധ നയങ്ങൾക്കെതിരെയുള്ള സമരവുമായി കോർത്തിണക്കാതെ പോകുന്നത് ആശാസ്ത്രീയമാണ്.
ദൈനംദിന സംഘടനാ പ്രവർത്തനത്തിലൂടെ അപകടകരമായ ആശയം പ്രചരിപ്പിക്കുന്ന
RSS നെ ചെറുക്കുവാൻ തിരഞ്ഞെടുപ്പ് അടുപ്പിച്ചു എല്ലാവരും കൈ കോർത്തതു കോണ്ട് സാധിക്കില്ല.

നവഉദാരവൽക്കരണ നയത്തിനെതിരേയും, നോട്ട് നിരോധനത്തിനെതിരേയും
ഉത്തർപ്രദേശിൽ ക്യാമ്പയിൻ സംഘടിപ്പിക്കാത്ത SP, BSP  എന്നിവയ്ക്കു ഏറ്റ തിരിച്ചടി മേൽ പറഞ്ഞ വാദങ്ങൾക്കുള്ള സമീപകാല ഉദാഹരണമാണ്.
ഈ 'ചെകുത്താന്റെ'നയം രാജ്യത്തു കൊണ്ട് വരികയും , ഇപ്പോഴും പിന്തുണയ്ക്കുകയും, മൃദുഹിന്ദുത്വ നിലപാടുകൾ കൈക്കൊള്ളുകയും ചെയ്യുന്ന കോൺഗ്രസ്,
പാളിച്ചകൾ തിരുത്താതെ


മോദി സർക്കാർ വിരുദ്ധ കൂട്ടായ്‌മയുടെ പേരിൽ ഈ പോരാട്ടത്തിൽ അണിനിരക്കുന്നത് ,
ജനങ്ങൾക്കിടയിൽ പോരാട്ടത്തിന്റെ വിശ്വാസ്യതയിൽ സംശയം സൃഷ്‌ടിക്കും.
കുറുക്കുവഴികളല്ല, മോദി ഭക്തരുടെ വീട്ടിലുള്ളവരെ കൂടി ബോധ്യപ്പെടുത്തുന്ന ജനവിരുദ്ധനയതിനെതിരെ ഉള്ള ക്യാമ്പയിനും,പോരാട്ടവുമാണ്
ഇന്ത്യയിൽ എല്ലാ മേഖലകളിലും പ്രവർത്തിക്കുന്ന പ്രസ്താങ്ങളിൽ നിന്നും തുടർച്ചയായി ഉയരേണ്ടതെന്നു മാർക്സിന്റെ വിപ്ലവാത്മകമായ
തത്വശാസ്ത്രം അദ്ദേഹത്തിന്റെ ജന്മദിനത്തിൽ നമ്മളെ ഓർമപ്പെടുത്തുന്നുണ്ട്.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top