26 April Friday

തണ്ണീര്‍ത്തടങ്ങള്‍ നികത്താനുള്ള നീക്കത്തിനെതിരെ ജേക്കബ് തോമസ്

വെബ് ഡെസ്‌ക്‌Updated: Sunday Mar 6, 2016

തിരുവനന്തപുരം > കായലും തണ്ണീര്‍ത്തടങ്ങളും നികത്താനുള്ള നീക്കത്തിനെതിരെ ഡിജിപി ജേക്കബ് തോമസിന്റെ പ്രതികരണം. ' വയല്‍ / കായല്‍ നികത്തല്‍ ശ്രമങ്ങള്‍ സൂര്യതാപം ഏല്‍ക്കുന്നവരുടെ ശാപമോ ?' എന്നാണ് ജേക്കബ് തോമസിന്റെ ഫേസ് ബുക്ക് പോസ്റ്റ്.

മുഖ്യമന്ത്രിക്കെതിരായ പ്രതികരണമാണ് ഉണ്ടായതെന്ന നിരീക്ഷണവുമായി നവമാധ്യമങ്ങള്‍ ചര്‍ച്ച ഏറ്റെടുത്തു കഴിഞ്ഞു. കോണ്‍ഗ്രസിലെ എ, ഐ ഗ്രൂപ്പ് തര്‍ക്കങ്ങളും വയല്‍നികത്തല്‍ വാര്‍ത്തകള്‍ പുറത്തുവരുന്നതിന് കാരണമായെന്ന് ജേക്കബ് തോമസ് വിലയിരുത്തുന്നതായും ചിലര്‍ വ്യാഖ്യാനിക്കുന്നു. സൂര്യതാപം എന്ന വാക്കാണ് കൂടുതല്‍ ശ്രദ്ധേയമെന്നും ചിലര്‍ അഭിപ്രായപ്പെടുന്നു.
 

 

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top