02 July Wednesday

വിദ്യാഭ്യാസത്തിനുള്ള തുകവെട്ടിക്കുറയ്ക്കുന്നതല്ല ദേശസേവനം: എം എ ബേബി

വെബ് ഡെസ്‌ക്‌Updated: Thursday Mar 3, 2016

ബജറ്റില്‍ വിദ്യാഭ്യാസ മേഖലയ്ക്കുള്ള പണം വെട്ടിക്കുറച്ച അരുണ്‍ ജെയ്റ്റിലിക്ക് സിപിഐ എം പൊളിറ്റ്ബ്യൂറോ അംഗം എം എ ബേബിയുടെ രൂക്ഷ വിമര്‍ശനം. വ്യാജ മുദ്രാവാക്യങ്ങളാലല്ല, നാളത്തെ തലമുറയ്ക്കായി നിങ്ങള്‍എന്തു ചെയ്യുന്നു എന്നു നോക്കിയാണ് നിങ്ങളുടെ ദേശസ്നേഹം അളക്കേണ്ടത്. വിദ്യാഭ്യാസത്തിനുള്ള ബജറ്റ് തുക വെട്ടിക്കുറയ്ക്കുന്ന നരേന്ദ്ര മോഡിയും അരുണ്‍ ജെയ്റ്റ്ലിയും സ്മൃതി ഇറാനിയും ദേശസേവനമല്ല ചെയ്യുന്നതെന്നും എം എ ബേബി ഫേസ്ബുക്ക് പോസ്റ്റില്‍ ചൂണ്ടിക്കാട്ടി.

ഇന്ത്യയുടെ ജിഡിപിയുടെ പത്തു ശതമാനമെങ്കിലും വേണം വിദ്യാഭ്യാസത്തിനുള്ള തുക എന്നാണ് പല വിദഗ്ദ്ധരും ആവശ്യപ്പെടുന്നത്. ഇപ്പോഴത് നാലു ശതമാനം പോലും ആയിട്ടില്ല. മാത്രവുമല്ല, നരേന്ദ്ര മോദി സര്‍ക്കാര്‍ വിദ്യാഭ്യാസത്തിനുള്ള പണം വര്‍ദ്ധിപ്പിക്കുന്നതിന് പകരം ഓരോ വര്‍ഷവും വെട്ടിക്കുറയ്ക്കുകയാണ്. അരുണ്‍ ജെയ്റ്റിലിയുടെ ആദ്യ ബജറ്റില്‍ തുക വര്‍ദ്ധിപ്പിക്കുന്നതിന് പകരം 2 ശതമാനം കുറവു വരുത്തുകയാണുണ്ടായത്. ഇക്കൊല്ലം വീണ്ടും 6000 കോടിയുടെ കുറവാണ് വിദ്യാഭ്യാസ ബജറ്റില്‍ വരുത്തിയിരിക്കുന്നത് എന്നാണ് പ്രഥമിക വിലയിരുത്തല്‍. യുജിസി, കേന്ദ്ര സര്‍വ്വകലാശാലകള്‍, സര്‍വ്വശിക്ഷാ അഭിയാന്‍, രാഷ്ട്രീയ ഉച്ചതര്‍ ശിക്ഷാ അഭിയാന്‍, കേന്ദ്രീയ വിദ്യാലയങ്ങള്‍, ഐഐടികള്‍, ഐഐഎമ്മുകള്‍ എന്നിങ്ങനെ എല്ലാ കേന്ദ്ര വിദ്യാഭ്യാസ സ്ഥാപനങ്ങളുടെയും പദ്ധതികളുടെയും പണം ജെയ്റ്റ്ലി വെട്ടക്കുറച്ചു. ദീര്‍ഘകാലാടിസ്ഥാനത്തില്‍ നമ്മുടെ വിദ്യാലയങ്ങളെ വളരെ നിര്‍ണായകമായി ബാധിക്കുന്നതാണ് ഈ വെട്ടിക്കുറയ്ക്കല്‍ എന്നും ബേബി വ്യക്തമാക്കി.

 

വിദ്യാഭ്യാസ മേഖലയ്ക്കുള്ള പണം അരുണ് ജെയ്റ്റിലി വീണ്ടും വെട്ടിക്കുറയ്ക്കുന്നു.ഇന്ത്യ യുവജനങ്ങളുടെ രാജ്യമാണ്. നമ്മുടെ ജന...

Posted by M A Baby on Thursday, March 3, 2016

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top