26 May Sunday

'പെരിയയിലെ സംഘർഷ കഥകൾ മാധ്യമങ്ങൾ പറഞ്ഞിരുന്നോ, കൊല്ലപ്പെട്ടവർ വധശ്രമത്തിന് റിമാൻഡിലായത് അറിഞ്ഞിരുന്നോ'

വെബ് ഡെസ്‌ക്‌Updated: Wednesday Sep 2, 2020

വെഞ്ഞാറമൂട്ടിലും പെരിയയിലും നടന്ന ഇരട്ടക്കൊലപാതകങ്ങളിൽ മാധ്യമങ്ങൾ കാണിക്കുന്ന വ്യത്യസ്ത സമീപനം വലിയ ചർച്ചയാകുകയാണ്. പെരിയയിലുണ്ടായ കോൺഗ്രസ് അക്രമത്തെ മറച്ചുപിടിച്ചവർ വെഞ്ഞാറമൂടിൽ പ്രതികളായ കോൺഗ്രസ് പ്രവർത്തകരെ വെള്ളപൂശാനും മടിക്കുന്നില്ല. ചാനൽ ചർച്ചകളിലും മുഖ്യധാരാ പത്രങ്ങളിലെ വാർത്തകളിലും ഇത് വ്യക്തമാകുന്നു. വെഞ്ഞാറമൂടിൽ ഉണ്ടായത് ഗുണ്ടാസംഘട്ടനമെന്ന കോൺഗ്രസ് നേതൃത്വത്തിന്റെ അടിസ്ഥാനരഹിതമായ ആരോപണത്തോട് ഒരു ചോദ്യം പോലും ചോദിക്കാത്ത മാധ്യമങ്ങൾ, പെരിയയിൽ കൊല്ലപ്പെട്ടവർ സിപിഐ എം പ്രവർത്തകനെ വധിക്കാൻ ശ്രമിച്ച കേസിൽ റിമാൻഡിൽ കഴിഞ്ഞവരാണെന്ന കാര്യം പോലും മറച്ചുവെച്ചിരുന്നു. ജതിൻ ദാസ് എഴുതുന്നു.

വെഞ്ഞാറമൂട്ടിൽ മാസങ്ങളുടെ സംഘർഷ കഥ പറയുന്ന ഏതെങ്കിലും മാധ്യമങ്ങൾ പെരിയയിലെയും കല്യോട്ടെയും അത്തരം കഥകൾ നിങ്ങൾ പറഞ്ഞുകേട്ടിരുന്നോ?

മിഥിലാജിന്റെയും ഹക്കിന്റെയും മേലെ കേസുണ്ടെന്ന് പറയുന്ന മനോരമയോ , ഇല്ലാക്കേസുകൾവരെ ആരോപിക്കുന്ന കോൺഗ്രെസ്സുകാരോ കല്യോട്ടെ പീതാംബരൻ എന്തിനാണ് മംഗലാപുരത്ത് ആശുപത്രിയിൽ കിടക്കേണ്ടിവന്നത് എന്ന് നിങ്ങളോടാരോടെങ്കിലും പറഞ്ഞിരുന്നോ?

കൊല്ലപ്പെട്ടവർ ഇതേ പീതാംബരനെ കൊല്ലാൻ നോക്കിയതിന് റിമാന്റിലായിരുന്നു എന്ന് പറഞ്ഞ കെവി കുഞ്ഞിരാമനെന്ന സിപിഐഎം ജില്ലാ കമ്മിറ്റി അംഗത്തെ ചർച്ചയിൽ വലിച്ചുകീറിയിട്ടുണ്ട് ആങ്കർമാരും ശബരീനാഥനുമൊക്കെ ...

അതേ ശബരീനാഥനാണ് ഇന്നലെ വെഞ്ഞാറമൂടിൽ കൊല്ലപ്പെട്ട ആ രണ്ടുപേരെ കൊന്നിട്ടും പകതീരാതെ ആക്ഷേപിച്ചത് .... കല്യോട്ട് വന്ന് പൊട്ടിക്കരഞ്ഞ മുല്ലപ്പള്ളിയെന്ന ഗജഫ്രോഡ് തന്നെയാണ് പ്രതികൾ മൊത്തം കോൺഗ്രെസ്സുകാരായ വെഞ്ഞാറമൂട് കൊലപാതകത്തിൽ കൊല്ലപ്പെട്ടവരെ ഗുണ്ടകളാക്കിയത് ...

കല്യോട്ടെ സിപിഐഎം ഓഫീസ് അക്രമിച്ചതിൽ പ്രതിഷേധിച്ചു നടന്ന പൊതുയോഗത്തിൽ പ്രസംഗിച്ച VPP മുസ്തഫയുടെ പ്രസംഗത്തെ കൊലവിളിപ്രസംഗമാക്കി ചാനൽ ചർച്ചയിൽ വിചാരണ ചെയ്ത മനോരമക്ക് പക്ഷെ വെഞ്ഞാറമൂട്ടിലെ ഫൈസൽ വധശ്രമക്കേസിലെ പ്രതികളെ രക്ഷപ്പെടുത്താൻ ഇടപെട്ട അടൂർ പ്രകാശിനോട് അപാരമായ ഭവ്യതയും ബഹുമാനവും വിധേയത്വവും ... 'അങ്ങ് പറഞ്ഞാൽ ചോദ്യം അവിടെ തീരും' എന്നാണ് ഷാനിയുടെയും മനോരമയുടെയും നിലപാട് ... കൊലയാളി പ്രകാശിനെ വെളുപ്പിക്കാൻ രണ്ട് വലിയ രണ്ടു ടിൻ പുട്ടി മനോരമ ഇന്നലെ എടുത്തുവച്ചു ...

കല്യോട്ടെ കൊലയിൽ 'പ്രതികൾ സിപിഐഎംകാർ' എന്ന് സംശയമേതുമില്ലാതെ പറയാനും അച്ചുനിരത്താനും പറ്റിയ മനോരമക്ക് പക്ഷെ വെഞ്ഞാറമൂട്ടിലെത്തുമ്പോൾ 'പ്രതികൾ കോൺഗ്രെസ്സുകാരെന്ന് പോലീസ് FIR ' എന്ന് അച്ചുനിരത്താനും 'ഈ കൊലയിൽ കോൺഗ്രസിന്റെ ബന്ധമെന്താണെന്ന് ' സംശയം ചോദിക്കാനും കഴിയുന്നു ...

കല്യോട്ടെ സിപിഐഎം ഓഫീസ് ഉത്ഘാടനത്തിന് മുൻപും ശേഷവും എത്രതവണ കോൺഗ്രെസ്സുകാർ തകർത്തുവെന്ന് നിങ്ങളോട് ഏതെങ്കിലും മാധ്യമങ്ങൾ പറഞ്ഞിട്ടുണ്ടോ? 2019 ഫെബ്രുവരി 17 ന് രാത്രി കെ സുധാകരന്റെ കോൺഗ്രസ് ഗുണ്ടകൾ പൂർണ്ണമായും തകർത്ത ആ ഓഫീസ് ഇന്നും അവിടെ അതേ പോലെ കിടപ്പുണ്ട് ... ഇവരുടെ 'സഹിഷ്ണുതയുടെയും സമാധാനത്തിന്റെയും ' ഉത്തമ സ്മാരകമായിത്തന്നെ ..

കല്യോട്ടിനു തൊട്ടപ്പുറത്തുള്ള ഏച്ചിലടുക്കത്തെ രക്തസാക്ഷി സ്തൂപവും പാർട്ടി ഓഫീസടക്കമുള്ളവയും ഇപ്പോഴും കൊത്തിവലിച്ച നിലയിൽ അവിടെ കാണാം ... പെരിയയിലെ തീയിട്ട ഓഫീസ് ഈയടുത്ത് മാത്രമാണ് പഴയനിലയിലേക്ക് മാറ്റിയെടുത്തത് ... ഇതൊക്കെയും കെ സുധാകരന്റെ പ്രൊഫഷണൽ ഗുണ്ടകൾ തകർത്തതാണ്...

പക്ഷെ ഇതൊന്നും ഒരു മാധ്യമവും നിങ്ങളോടു പറയില്ല ... കാരണം കോൺഗ്രസ് സമാധാനത്തിന്റെ മാലാഖമാരാണല്ലോ ..അവരുടെ കൊലകളും ചാരായവാറ്റും കഞ്ചാവ് കച്ചവടവും ഒന്നും അധികമാരും അറിയാതെ കാത്തുസൂക്ഷിക്കേണ്ടത് മാധ്യമങ്ങളുടെ ആവശ്യമാണ് ...

എന്റെ നാടിനടുത്താണ് കല്യോട്ട് .. എന്റെ നാടിനടുത്തു തന്നെയുള്ള മറ്റൊരു സ്ഥലമാണ് ബന്തടുക്ക ... സഖാക്കൾ അപ്പച്ചനെയും ബാലകൃഷ്ണനായക്കിനെയും നാരായണ നായക്കിനെയും വീരേന്ദ്രനെയുമൊക്കെ കോൺഗ്രെസ്സുകാർ വെട്ടിയും കുത്തിയും വെടിവെച്ചുമൊക്കെ എന്നെന്നേക്കുമായി ഉറക്കിയ മണ്ണാണ് ബന്തടുക്ക .. സഖാവ് അപ്പച്ചനെ കോൺഗ്രെസ്സുകാർ കൊന്നുതള്ളിയത് വിഷുനാളിലായിരുന്നു ... കോൺഗ്രെസ്സുകാർ വെട്ടിയരിഞ്ഞ ഒരു കൈയില്ലാതെ ജീവിക്കുന്ന ജോസെന്ന സിപിഐഎം ഏരിയ കമ്മിറ്റി അംഗത്തെ ഇടക്കൊക്കെ കാണാറുണ്ട് ...

അതുകൊണ്ടുതന്നെ കോൺഗ്രസിന്റെ 'സമാധാനത്തിന്റെ മാലാഖമാർ' എന്ന മേനിനടിച്ചിൽ കാണുമ്പോഴൊക്കെയും പുച്ഛം മാത്രമാണ് എക്കാലവും തോന്നിയിട്ടുള്ളത് ... അതിന് ഐലേസാ പാടുന്ന മനോരമയോടൊക്കെ അതിനേക്കാളേറെ പുച്ഛം ... കള്ളച്ചാരായ വാറ്റിന്റെയും കഞ്ചാവ്-ബ്ലേഡ്-മണൽ മാഫിയയുടെയുമൊക്കെ സംഗമസ്ഥലമാണ് കോൺഗ്രസ് ... ഖാദറിനുള്ളിൽ ഫ്രോഡ് കളികൾ എല്ലാം ഒളിപ്പിച്ചുവെച്ചിരിക്കുന്ന സാമൂഹ്യവിരുദ്ധക്കൂട്ടം ... അതാണ് , അതുമാത്രമാണ് കോൺഗ്രസ് ...


 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top