20 April Saturday

ടി പി ശ്രീനിവാസന്‍ അസഭ്യം പറഞ്ഞു - പൊലീസിനെ ഉദ്ധരിച്ച് മാധ്യമപ്രവര്‍ത്തകന്റെ ഫേസ്‌ബുക്ക് പോസ്റ്റ്

വെബ് ഡെസ്‌ക്‌Updated: Sunday Jan 31, 2016

ടിപി ശ്രീനിവാസനെ എസ്എഫ്ഐ പ്രവര്‍ത്തകന്‍ മര്‍ദിച്ചതിനുപിന്നില്‍ ശ്രീനിവാസന്റെ ഭാഗത്തുനിന്ന് കടുത്ത പ്രകോപനം ഉണ്ടായതായി മാധ്യമപ്രവര്‍ത്തകന്റെ വെളിപ്പെടുത്തല്‍. പ്രതിഷേധിച്ച വിദ്യാര്‍ഥികള്‍ക്ക് നേരെ തന്തയില്ലാത്തവര്‍ എന്ന ആക്രോശം നടത്തിയതാണ് അത്തരം ഒരു സംഭവത്തിന് കാരണമായതെന്ന് മാധ്യമ പ്രവര്‍ത്തകന്‍ വി എസ് ശ്യാംലാല്‍ ഫേസ്‌ബുക്ക് പോസ്റ്റില്‍ പറയുന്നു.

' ഇത് പോലീസിന്റെ രഹസ്യാന്വേഷണ വിഭാഗം നല്‍കിയ റിപ്പോര്‍ട്ടിലുള്ളതാണ്. വാചകത്തിന്റെ കര്‍ത്താവ് നമ്മുടെ ബഹുമാന്യനായ ഉന്നത വിദ്യാഭ്യാസ കൌണ്‍സില്‍ വൈസ് ചെയര്‍മാന്‍. അടുത്തുനിന്ന പോലീസുദ്യോഗസ്ഥനോടാണ് അദ്ദേഹം ചോദിച്ചത്. താനടക്കമുള്ളവരെ ‘തന്തയില്ലാത്തവര്‍’ എന്നു വിശേഷിപ്പിക്കുന്നത് കേട്ട ഒരു ചെറുപ്പക്കാരന്‍ പ്രകോപിതനായത് സ്വാഭാവികം. എന്നാല്‍, ഒരു സംഘടനയുടെ ഉത്തരവാദിത്വപ്പെട്ട സ്ഥാനം വഹിക്കുന്നയാള്‍ ഇത്തരത്തില്‍ പൊതുസ്ഥലത്ത് പെരുമാറാമോ എന്നത് വേറെ കാര്യം. ശ്രീനിവാസന്‍ പുലഭ്യം പറഞ്ഞുവെന്ന് സത്യമാണെങ്കില്‍ തല്ല് അര്‍ഹിക്കുന്നുണ്ടെന്ന് എന്റെ പക്ഷം. പ്രായമേറുന്നു എന്നത് ആരെയും പുലഭ്യം പറയാനുള്ള ലൈസന്‍സല്ല.' എന്ന് വി എസ് ശ്യാംലാല്‍ ഫേസ്‌ബുക്കില്‍ കുറിക്കുന്നു.

 

 

തന്തയില്ലാത്തവര്‍!!-------------------------നിങ്ങളെ ഒരാള്‍ 'തന്തയില്ലാത്തവന്‍' എന്നു വിളിച്ചാല്‍ എന്തു ചെയ്യും? ഞാനാണ...

Posted by VS Syamlal on Saturday, January 30, 2016

മാത്രമല്ല, ടിപി ശ്രീനിവാസന്‍ ഐക്യരാഷ്ട്ര സഭയിലെ ഇന്ത്യയുടെ സ്ഥിരം പ്രതിനിധി എന്ന് അവകാശപ്പെടുന്നതും വ്യാജമാണെന്നും വി എസ് ശ്യാംലാല്‍ വ്യക്തമാക്കുന്നു.

 

' അദ്ദേഹത്തിന്റെ വെബ്സൈറ്റായ www.tpsreenivasan.com പരിശോധിച്ചു. A former Permanent Representative of India to the United Nations, Vienna അതായത് ഐക്യരാഷ്ട്ര സഭയിലെ ഇന്ത്യയുടെ സ്ഥിരം പ്രതിനിധി ആയിരുന്നു ശ്രീനിവാസന്‍ എന്നാണ് ഹോം പേജിലെ പ്രൊഫൈലില്‍ പറയുന്നത്. ഞാനടക്കമുള്ള കേരളത്തിലെ മാധ്യമപ്രവര്‍ത്തകര്‍ ഇതു തൊള്ളതൊടാതെ വിഴുങ്ങുന്നുണ്ട്. എന്നാല്‍, ഇക്കുറി ചെറിയൊരു ബള്‍ബ് മിന്നി. ഏതാനും ദിവസം മുമ്പാണ് സയ്യദ് അക്ബറുദ്ദീന്‍ ഐക്യരാഷ്ട്ര സഭയിലെ ഇന്ത്യയുടെ സ്ഥിരം പ്രതിനിധിയായി സ്ഥാനമേറ്റത്. അദ്ദേഹത്തിന്റെ സ്ഥാനാരോഹണ വേളയില്‍ ഒരു കുറിപ്പ് തയ്യാറാക്കുന്നതിന്റെ ഭാഗമായി മുമ്പ് സ്ഥിരം പ്രതിനിധികളായിരുന്നവരുടെ പട്ടിക പരിശോധിച്ചിരുന്നു. അതിലെങ്ങും ശ്രീനിവാസന്റെ പേര് കണ്ടില്ല. അടല്‍ ബിഹാരി വാജ്പേയിയുടെ കാലത്ത് ദേശീയ സുരക്ഷാ ഉപദേഷ്ടാവായിരുന്ന ബ്രിജേഷ് മിശ്ര, നമ്മുടെ ഇപ്പോഴത്തെ ഉപരാഷ്ട്രപതി ഹമീദ് അന്‍സാരി എന്നിവരെല്ലാം ആ പദവി വഹിച്ചിരുന്നവരാണ്. പക്ഷേ, ടിപി ശ്രീനിവാസന്‍. നഹി.. നഹി.. കഹി ഭി നഹി..

വളരെ സാങ്കേതികമായ ഒരു പദവി ഉപയോഗിച്ചാണ് ശ്രീനിവാസന്‍ നമ്മളെ പറ്റിക്കുന്നത്. വിയന്നയില്‍ ഉള്ളത് ഐക്യരാഷ്ട്രസഭയിലെ ഇന്ത്യയുടെ സ്ഥിരം പ്രതിനിധി അല്ല. മറിച്ച് ഓസ്ട്രിയയിലെ ഇന്ത്യന്‍ അംബാസഡറാണ്. ഈ അംബാസഡറാണ് വിയന്ന ആസ്ഥാനമാക്കി പ്രവര്‍ത്തിക്കുന്ന അന്താരാഷ്ട്ര സംഘടനകളില്‍ ഇന്ത്യയുടെ സ്ഥിരം പ്രതിനിധി.'

 

ചില അപ്രിയ സത്യങ്ങള്‍---------------------------------മുന്‍ നയതന്ത്രജ്ഞന്‍ ടി.പി.ശ്രീനിവാസന് മര്‍ദ്ദനമേറ്റ സംഭവത്തെക്...

Posted by VS Syamlal on Sunday, January 31, 2016

 

 

TP Srinivasanu adi vanna vazhi. oru tathvikam.

Posted by Ravishanker Arya on Sunday, January 31, 2016

2006 ലെ ഫുട്ട്ബോള്‍ ലോകകപ്പിനിടയില്‍ ഫ്രഞ്ച് താരം സിനദില്‍ സിദാന്‍ ഇറ്റലിയുടെ മാര്‍ക്കോ മറ്റരാസിയുടെ നെഞ്ചില്‍ തലകൊണ്ട് ഇടിക്കുന്ന ചിത്രവും സോഷ്യല്‍ മീഡിയയില്‍ വ്യാപകമായി പ്രചരിക്കുന്നു. അന്ന് സിനദിന്‍സിദാന്‍ ചുവപ്പുകാര്‍ഡ് കണ്ട് പുറത്തുപോയി. എന്താണ് സംഭവിച്ചതെന്നറിയാതെ കായികലോകം പകച്ചുനിന്നു. പിന്നീടാണ് ഇതിനുകാരണമായത് മാര്‍ക്കോ മറ്റരാസിയുടെ മോശം പദപ്രയോഗമാണെന്ന് വെളിപ്പെട്ടത്.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top