20 April Saturday

‘‘സതീശനങ്ങനെയാണ്, എല്ലാം പെട്ടെന്ന് മറക്കും; വീട്‌ ദാനചടങ്ങിൽ ജോ ജോസഫിനെ വേദിയിലിരുത്തി സതീശൻ വനോളം പുകഴ്‌ത്തിയതും മറന്നു’’

വെബ് ഡെസ്‌ക്‌Updated: Monday May 9, 2022

പറവൂർ മണ്ഡലത്തിൽ കൊച്ചിൻ കാർഡിയാക് ഫോറം വീട് നിർമ്മിച്ച് കൊടുത്ത ചടങ്ങിൽ വി ഡി സതീശനും ഡോ ഡോ ജോസഫും ഒരുമിച്ച് വേദി പങ്കിട്ടപ്പോൾ

തൃക്കാക്കര ഉപതെരഞ്ഞെടുപ്പിലെ  എൽഡിഎഫ് സ്ഥാനാർത്ഥി ഡോ ജോ ജോസഫിനെ സഭസ്ഥാനാർത്ഥിയായും ക്രിസംഘിയായും  മുദ്രകുത്തുന്ന പ്രതിപക്ഷ നേതാവ്  വി ഡി സതീശൻ പഴയ കാര്യങ്ങൾ മറക്കരുതെന്ന് ഓർമ്മപ്പെടുത്തി ഫെയ്‌‌സ്‌ബുക്ക് കുറിപ്പ്.

വി ഡി സതീശന്റെ മണ്ഡലമായ പറവൂരിൽ ഡോ ജോ ജോസഫിന്റെയും കൂട്ടരുടെയും നേതൃത്വത്തിൽ എറണാകുളം, ഇടുക്കി ജില്ലകളിലെ ഹൃദ്രോഗവിദഗ്ധരുടെ സംഘടനയായ കൊച്ചിൻ കാർഡിയാക് ഫോറം നിർധനകുടുംബത്തിന് വീട് നൽകിയതും ചടങ്ങിൽ ലിസി ആശുപത്രിയിലെ ജോ ജോസഫിനെയും ജാബിർ അബ്ദുള്ളക്കുട്ടിയെയും അവരുടെ പൊതുപ്രവർത്തനത്തെയും വാനോളം പൊക്കിയ കാര്യവും വിഡി സതീശൻ മറക്കരുതെന്ന് നായിബ് ഇഎം ഫെയ്‌‌സ്‌ബുക്കിൽ കുറിച്ചു.

നീണ്ടൂർ മഠത്തിപ്പറമ്പിൽ ഷീലയ്‌ക്കും സന്തോഷിനുമാണ് പറവൂർ മണ്ഡലത്തിൽ കൊച്ചിൻ കാർഡിയാക് ഫോറം പുനർജനി പറവൂരിനു പുതുജീവൻ' പദ്ധതിയുടെ ഭാഗമായി വീട് നിർമ്മിച്ച് നൽകിയത്. മന്ത്രി എ കെ ശശീന്ദ്രൻ വീടിന്റെ താക്കോൽ കൈമാറിയ ചടങ്ങിൽ എംഎൽഎയായ വിഡി സതീശൻ ആയിരുന്നു അധ്യക്ഷൻ. അന്ന് ജോ ജോസഫിനെയും ജാബിർ അബ്ദുള്ളക്കുട്ടിയെയും അവരുടെ പൊതുപ്രവർത്തനത്തെയും വാനോളം പൊക്കിയ സതീശന്, ജോ ജോസഫ് എൽഡിഎഫ് സ്ഥാനാർത്ഥിയായതോടെ സഭയുടെ ആളായി, ലിസിയുടെ ആശുപത്രി അടയാളം കൈസ്തവരുടെ കുരിശ് മാത്രമായി. തൃക്കാക്കര ഉപതെരെഞ്ഞെടുപ്പിൽ യുഡിഎഫിന് ഉറപ്പായ കനത്ത പരാജയം പ്രതിപക്ഷ നേതാവിന്  മാത്രം അർഹതപ്പെട്ടതാവുമെന്നും കുറിപ്പിൽ പറയുന്നു.

ഫെയ്‌‌സ്‌ബുക്ക് കുറിപ്പ്

ഡോ ജോ ജോസഫിനെ സഭാ സ്ഥാനാർത്ഥിയായി മുദ്രകുത്തുമ്പോൾ, തന്റെ കൈക്കുമ്പിളിലുള്ള പൊളിറ്റിക്കൽ ഇസ്‌ളാമിസ്റ്റുകളെ കൊണ്ട് ഡോ ജോയെ ക്രിസംഘിയായി മുദ്ര കുത്തുമ്പോൾ, ഡോ ജോയും കൂട്ടരും പറവൂർ മണ്ഡലത്തിൽ, എന്റെ വീടിനടുത്ത് ഷീലച്ചേച്ചിക്കും സന്തോഷേട്ടനും പണിത് കൊടുത്ത വീടിന് മുമ്പിൽ പുനർജനി പദ്ധതിയുടെ ബാനർ കെട്ടിയത് മറന്നു പോയി. വീടിന്റെ താക്കോൽ ദാന ചടങ്ങിൽ ലിസി ആശുപത്രിയിലെ ജോയെയും ജാബിർ അബ്ദുള്ളക്കുട്ടിയെയും അവരുടെ പൊതുപ്രവർത്തനത്തെയും വാനോളം പൊക്കിയ സതീശന്,  എൽഡിഎഫ് സ്ഥാനാർത്ഥിയായതോടെ ഡോ ജോ സഭയുടെ ആളായി, ലിസിയുടെ ആശുപത്രി അടയാളം കൈസ്‌തവരുടെ കുരിശ് മാത്രമായി. തൃക്കാക്കര ഉപതെരെഞ്ഞെടുപ്പിൽ യുഡിഎഫിന് ഉറപ്പായ കനത്ത പരാജയം പ്രതിപക്ഷ നേതാവിന്  മാത്രം അർഹതപ്പെട്ടതാവും.

വിഡി സതീശന്റെ മണ്ഡലത്തിൽ  കൊച്ചിൻകാർഡിയാക് ഫോറം പുനർജനി പറവൂരിനു പുതുജീവൻ' പദ്ധതിയുടെ ഭാഗമായി വീട് നിർമ്മിച്ച് നൽകിയ വാർത്ത ഇവിടെ വായിക്കാം- https://www.deshabhimani.com/news/kerala/news-ernakulamkerala-09-02-2019/781115










 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top