കൊച്ചി > കേന്ദ്ര ടൂറിസം മന്ത്രി അല്‍ഫോസ് കണ്ണന്താനത്തിന്റെ പ്രൈവറ്റ് സെക്രട്ടറി സ്ഥാനത്തു നിന്നും പ്രശാന്ത് നായരെ ഒഴിവാക്കുതിന് മുമ്പ് തന്നെ അദ്ദേഹം ഫേസ്ബുക്കില്‍ എഴുതിയ കുറിപ്പുകള്‍ വലിയ ചര്‍ച്ചയ്ക്ക് വഴിവെച്ചിരുന്നു. പ്രൈവറ്റ് സെക്രട്ടറി സ്ഥാനത്തുനിന്ന് പുറത്തേക്കുള്ള വഴിയിലാണെന്ന് സൂചന നല്‍കുന്ന തരത്തിലുള്ളതായിരുന്നു കുറിപ്പുകള്‍. ഈ പോസ്റ്റുകള്‍ക്ക് പിന്നാലെയാണ് തല്‍സ്ഥാനത്ത് നിന്നും പ്രശാന്തിനെ നീക്കുന്നത്. സ്ഥാനത്ത് നിന്ന് നീക്കിയ ശേഷം പുതിയ പോസ്റ്റുമായി രംഗത്തെത്തിയിരിക്കുകയാണ് പ്രശാന്ത്. പുതിയ പോസ്റ്റും പഴയ രണ്ട് കുറിപ്പുകളുടെ ശൈലിയില്‍ ഉള്ളതു തന്നെയാണ്.
പുതിയ ഫേസ്‌ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം;
കുണ്ടലിനീ കുംഭ സാരം
ബ്രോസാമിയുടെ ബാല്യകാലം വളരെ ബോറായിരുന്നു. ഉള്ളില്‍ വഴിഞ്ഞൊഴുകുന്ന നന്മ ഉണ്ടെങ്കിലും ഭവനം സന്ദര്‍ശിക്കുന്ന ഭിക്ഷക്കാരനോട് കാരുണ്യം കാട്ടി വീടിന്റെ ആധാരമൊന്നും എടുത്ത് കൊടുത്തിരുില്ല ബാലബ്രോസാമി. മുതലയോടും കരടിയോടും മല്‍പ്പിടുത്തം നടത്തി സുഹൃത്തുക്കളെ ആപത്തില്‍ നിന്ന് ഒരു തവണ പോലും സാമി രക്ഷപ്പെടുത്തിയില്ല. ബ്രോസാമിക്ക് ആഗ്രഹമില്ലാഞ്ഞിട്ടല്ല, അവസരങ്ങള്‍ ഒത്ത് വരാഞ്ഞിട്ടാണ്.
കേരളഭൂവില്‍ അവതാരമെടുത്ത് തിരുവനന്തപുരം നഗരത്തില്‍ ജീവിച്ച പാവം ബ്രോസാമിക്ക് മല്‍പ്പിടുത്തത്തിന് മാക്‌സിമം കിട്ടിയിരുന്നത് വീട്ടിലെ ചുമരിലെ ലോക്കല്‍ പല്ലി മാത്രമായിരുന്നു. ഗൗളി ഡ്രാഗണാണെും ബ്രോസാമി സെന്റ് ജോര്‍ജ്ജ് പുണ്യാളനാണെും സങ്കല്‍പ്പിക്കാന്‍ ശ്രമിച്ചെങ്കിലും അതൊരിക്കലും വര്‍ക്കൗട്ട് ആയിരുന്നില്ല. പല്ലിയും പാറ്റയും എന്നും അവേഴ്‌സീവ് ആയിരുന്നു. അവരതുകൊണ്ട് തന്നെ എന്നും അങ്കം ജയിക്കുമായിരുന്നു. ഗൗളി ജയിക്കു കഥയില്‍ ബ്രോസാമിക്ക് പ്രത്യേകിച്ച് ഹീറോയിസം കാട്ടാന്‍ പറ്റില്ലല്ലോ. സാമിയുടെ ആത്മീയ ജീവിതം അങ്ങനെ സംഭവബഹുലമല്ലാതെ മുന്നേറി.
ബ്രോസാമി പഠിച്ചിരുന്നത് തിരുവനന്തപുരത്തെ പ്രശസ്തമായ മിഷനറി ബോയ്‌സ് സ്‌കൂളിലായിരുന്നു. അക്കാലത്ത് സ്‌കൂളിലെ ചാപ്പലില്‍ കുട്ടികള്‍ എല്ലാരും കേറി പ്രാര്‍ത്ഥിക്കുകയും, അതിന് ശേഷം എല്ലാരും മാറി മാറി കുംബസാരക്കൂട്ടില്‍ കേറി കുംബസരിക്കുകയും ചെയ്യുമായിരുന്നുമത്രെ. പുറംലോകത്തെ കുറിച്ചും നഗരത്തിലെ ഗേള്‍സ് സ്‌കൂളുകളെ പറ്റിയും സാമിക്ക് അടുത്തറിയാന്‍ പറ്റിയത് ഈ വേളകളിലായിരുന്നു.
അങ്ങനെയിരിക്കെ ബ്രോസാമി പത്താം ക്ലാസ്സിലെത്തി. പത്താം ക്ലാസ്സിലെ പരീക്ഷ തോല്‍ക്കുക, അല്ലെങ്കില്‍ കഷ്ടിച്ച് പാസ്സാവുക, പിന്നീട് ഉയിര്‍ത്തെണീറ്റ് എല്ലാരേം കമിഴ്ത്തിയടിച്ച് ഹീറോയിസം കാണിക്കുക എന്നതും ബ്രോസാമിക്ക് സാധിക്കാതെ പോയി. ഡീസന്റ് മാര്‍ക്കോടെ ബ്രോസാമി പത്താം തരം പാസ്സായി. നല്ല കുട്ടികള്‍ മാത്രം പഠിച്ചിരു ബോയ്‌സ് സ്‌കൂളില്‍ നി്ന്ന്. അതുകൊണ്ട് തന്നെ കുണ്ടലിനി ഉണരാന്‍ പിന്നെയും വര്‍ഷങ്ങള്‍ കാത്തിരിക്കേണ്ടി വന്നു ബ്രോസാമിക്ക്.
വിശുദ്ധ ബ്രോസാമിചരിതം (69ആം കാണ്ടം)
കള്ളനാണയങ്ങളെ അടുത്തു കണ്ടാലെ തിരിച്ചറിയാനാകു പ്രശാന്തിന്റെ ജൂണ്‍ മൂന്നിലെ ഫേസ്ബുക്ക് പോസ്റ്റിനെ തുടര്‍ന്നാണ് സ്ഥാനചലനത്തിന് സാധ്യതയുണ്ടെന്ന അഭ്യൂഹങ്ങള്‍ സജീവമായത്. 'രാഷ്ട്രീയത്തിലെ കള്ള നാണയങ്ങളെ കണ്ടിട്ടുണ്ട്, ബ്രൂറോക്രസിയിലെയും കണ്ടിട്ടുണ്ട്. രണ്ടു നാണയങ്ങളും ഇട്ട് വെച്ച പണച്ചാക്കുകളെയും കണ്ടിട്ടുണ്ട്. നാണയങ്ങളെ അടുത്തുകണ്ടാലെ ശരിക്കും തിരിച്ചറിയാന്‍ പറ്റൂ' ഫേസ്ബുക്ക് പോസ്റ്റ് പറയുന്നു. ബാങ്ക് മാനേജര്‍ ലോക്കര്‍ കുത്തി തുറക്കുന്നത് സെക്യൂരിറ്റിക്കാരന്‍ കാണാനിടവന്നാല്‍ എന്ത് സംഭവിക്കുമെന്ന ചോദ്യവും പ്രശാന്ത് ഉയിച്ചിരുന്നു. സെക്യൂരിറ്റിക്കാരനെ പിരിച്ചുവിടും, സെക്യൂരിറ്റിക്കാരന്‍ സ്വയം പിരിഞ്ഞു പോകും തുടങ്ങി അഞ്ച് സാധ്യതകളും പ്രശാന്ത് മുന്നോട്ടുവെച്ചിരുന്നു. ഈ രണ്ട് ഫേസ്ബുക്ക് പ്രതികരണങ്ങള്‍ക്കുശേഷം ഒരാഴ്ചയ്ക്കുള്ളിലാണ് പ്രൈവറ്റ് സെക്രട്ടറി സ്ഥാനത്തുനിന്ന് പ്രശാന്ത് പുറത്തായത്. ഇരുവരും തമ്മിലുള്ള അഭിപ്രായ വ്യത്യാസം രൂക്ഷമായതോടെയാണ് പ്രശാന്തിനെ ഒഴിവാക്കിയത്.
അല്‍ഫോസ് കണ്ണന്താനത്തിന്റെ ആവശ്യപ്രകാരം ബിജെപി കേരള ഘടകത്തിന്റെ എതിര്‍പ്പ് അവഗണിച്ചാണ് പ്രശാന്തിനെ കഴിഞ്ഞ നവംബറില്‍ പ്രൈവറ്റ് സെക്രട്ടറിയായി നിയമിച്ചത്. മറ്റ് മന്ത്രിമാരുടെ പേഴ്‌സണല്‍ സ്റ്റാഫില്‍ ഉണ്ടായിരുന്നവരെ എന്‍ഡിഎ മന്ത്രിമാര്‍ സ്റ്റാഫിലെടുക്കരുതെന്ന പ്രധാനമന്ത്രി നരേന്ദ്രമോഡിയുടെ നിര്‍ദേശം മറികടന്നായിരുന്നു നിയമനം. സംസ്ഥാന ആഭ്യന്തരമന്ത്രിയായിരുന്ന രമേശ് ചെന്നിത്തലയുടെ പ്രൈവറ്റ് സെക്രട്ടറിയായും കോഴിക്കോട് കളക്ടറായും പ്രശാന്ത് പ്രവര്‍ത്തിച്ചിരുന്നു. അഞ്ചു വര്‍ഷത്തേക്കുള്ള നിയമനമാണ് ഒരു വര്‍ഷം തികയും മുമ്പ് മന്ത്രി ഒഴിവാക്കിയത്.
പ്രൈവറ്റ് സെക്രട്ടറി സ്ഥാനത്തുനിന്ന് പ്രശാന്തിനെ ഒഴിവാക്കിയ ക്യാബിനറ്റ് കമ്മറ്റി പുതിയ നിയമനം നല്‍കിയിട്ടില്ല. കേന്ദ്ര പൂളില്‍ തന്നെ നിലനിര്‍ത്തുമെന്നും ഡെപ്യൂട്ടി സെക്രട്ടറി റാങ്കിലുള്ള മറ്റ് പദവി നല്‍കുമെന്നുമാണ് ഉത്തരവ്.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..