24 April Wednesday

ഊരാക്കുടുക്കിലായി ഉടുമ്പ്; ഒടുവില്‍ തലയൂരി

വെബ് ഡെസ്‌ക്‌Updated: Friday Oct 13, 2017

കണ്ണൂര്‍ > പ്ലാസ്റ്റിക് ബോട്ടില്‍ തലയിട്ട ഉടുമ്പ് ഊരാക്കുടുക്കിലായി. ഒടുവില്‍ വനംവകുപ്പ് ഉദ്യോഗസ്ഥരെത്തി ഉടുമ്പിനെ രക്ഷപെടുത്തി. കണ്ണൂര്‍ നടാല്‍ ബീവി ഹൗസില്‍ കുറ്റിക്കകം റഫീക്കിന്റെ വീട്ടുപറമ്പിലെ പ്ലാസ്റ്റിക് ബോട്ടിലാണ് ഉടുമ്പ് തലയിട്ടത്.

സംഭവം വീട്ടുകാര്‍ കണ്ടതോടെ വനംവകുപ്പ് ഉദ്യോഗസ്ഥരെ വിവരം അറിയിക്കുകയായിരുന്നു.

 

തുടര്‍ന്ന് റാപ്പിഡ് റസ്‌പോണ്‍സ് ടീം അംഗങ്ങളായ റിയാസ് മാങ്ങാട്, അനില്‍ തൃച്ചംബരം എന്നിവരെത്തി ഉടുമ്പിനെ പ്ലാസ്റ്റിക് ബോട്ടില്‍ നിന്നും ഊരിയെടുത്തി. പിന്നീട് ഉടുമ്പിനെ കാട്ടിലേക്ക് വിട്ടു.


 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top