27 April Saturday

മന്ത്രി പറഞ്ഞതും ഡബ്ല്യൂസിസി പറഞ്ഞതും... അശ്വിൻ അശോക് എഴുതുന്നു

വെബ് ഡെസ്‌ക്‌Updated: Monday May 2, 2022

അശ്വിൻ അശോക്

അശ്വിൻ അശോക്

ഇന്ത്യൻ എക്‌സ്‌പ്രസ് അഭിമുഖത്തിൽ ഹേമ കമ്മിറ്റിയുമായി ബന്ധപ്പെട്ട ചോദ്യത്തിന് മുമ്പ് നടത്തിയ കൂടിക്കാഴ്ചയിൽ ഡബ്ല്യൂസിസി അംഗങ്ങൾ പറഞ്ഞ കാര്യങ്ങൾ ആവർത്തിക്കുക മാത്രമാണ് മന്ത്രി പി രാജീവ് ചെയ്‌തത്. എന്നാൽ നമ്മുടെ മാധ്യമങ്ങൾ അവരുടെ സ്ഥിരം ശൈലി ആയ വിവാദം ആക്കാൻ പറ്റുന്ന കാര്യം മാത്രം എടുത്ത് ചർച്ച ആക്കി- അശ്വിൻ അശോക് എഴുതുന്നു


1) 2022 ജനുവരി 21 ന് ആണ് നിയമ, വ്യവസായ, കയർ വകുപ്പ് മന്ത്രി പി രാജീവ് കൊച്ചിയിൽ വച്ച് ഡബ്ല്യൂസിസി അംഗങ്ങളുമായി കൂടികാഴ്ച നടത്തുന്നത്. അന്ന് തന്നെ മന്ത്രിയും, ഡബ്ല്യൂസിസി പ്രതിനിധികളും  മാധ്യമങ്ങളെ കണ്ടിരുന്നു. ഡബ്ല്യൂസിസി പ്രതിനിധികൾ അപ്പോൾ തന്നെ മാധ്യമ പ്രവർത്തകരോട് ഹേമ കമ്മിറ്റി റിപ്പോർട്ട് പുറത്ത് വിടുക അല്ല, അതിലെ കണ്ടെത്തലുകളും ,  ശുപാർശ നടപ്പാക്കൽ മാത്രമാണ് ഡബ്ല്യൂസിസിയുടെ ആവശ്യം എന്ന് വ്യക്തമാക്കിയതുമാണ്. അന്ന് തന്നെ മന്ത്രി ഈ കാര്യങ്ങൾ പറഞ്ഞുകൊണ്ട് ഫേസ്ബുക്ക് പോസ്റ്റ് ഇടുകയും ചെയ്യ്തിരുന്നു.

2) ഇപ്പോൾ ഡബ്ല്യൂസിസി പറയുന്നു മന്ത്രിക്ക് നൽകിയ കത്തിൽ റിപ്പോർട്ട് പുറത്ത് വിടണം എന്ന് ആവശ്യപ്പെട്ടു എന്നാണ്. എന്നാൽ കത്തിൽ പറഞ്ഞിരിക്കുന്നത് ഇങ്ങനെയാണ്.

" സിനിമാരംഗത്തെ സ്ത്രീ അവസ്ഥ പഠിക്കാനായി സ്തുത്യർഹമായ വിധം ഇടപെട്ട് പിണറായി സർക്കാർ രൂപീകരിച്ച ജസ്റ്റിസ് ഹേമ കമ്മിഷൻ പഠന റിപ്പോർട്ടിന്മേൽ കഴിഞ്ഞ രണ്ടു വർഷമായിട്ടും ഒരു നടപടിയും ഉണ്ടായില്ല എന്നതും ഞങ്ങളെ ആശങ്കാകുലരാക്കുന്നുണ്ട്. ഒന്നര കോടി രൂപയിലേറെ നികുതിപ്പണം ചിലവിട്ട് രണ്ടു വർഷമെടുത്തു പഠിച്ച ശേഷം ഹേമ കമ്മിറ്റി റിപ്പോർട്ടിന്റെ സംക്ഷിപ്ത രൂപവും കമ്മിറ്റി മുന്നോട്ടുവെച്ച  നിർദ്ദേശങ്ങൾ പുറത്തു കൊണ്ടുവരികയും വേണ്ട ചർച്ചകൾ നടത്തി പ്രായോഗിക നടപടികൾ നടപ്പിലാക്കുകയും ചെയ്യേണ്ടതുണ്ട്."

ഇതിൽ റിപ്പോർട്ട് പുറത്ത് വിടണം എന്ന് പറയുന്നില്ല , നിർദ്ദേശങ്ങൾ നടപ്പാക്കണം എന്നാണ് ആവശ്യം അതിനുള്ള നടപടികൾ സർക്കാർ ആരംഭിച്ചു എന്ന് സാംസ്കാരിക വകുപ്പ് മന്ത്രിയും , നിയമ വകുപ്പ് മന്ത്രിയും വ്യക്തമാക്കിയതാണ്.

3) ഇന്ത്യൻ എക്സ്പ്രസ് പത്രത്തിലെ ഐഡിയ എക്ചേഞ്ച് എന്ന അഭിമുഖത്തിൽ ഹേമ കമ്മിറ്റിയുമായി ബന്ധപ്പെട്ട ചോദ്യത്തിന് ജനുവരി 21 ലെ കൂടിക്കാഴ്ചയിൽ ഡബ്ല്യൂസിസി അംഗങ്ങൾ പറഞ്ഞ കാര്യങ്ങൾ ആവർത്തിക്കുക മാത്രമാണ് മന്ത്രി ചെയ്യ്തത്. അതേ ഇൻ്റർവ്യൂവിൽ കേരള വികസനവുമായി ബന്ധപ്പെട്ട ചോദ്യങ്ങൾ ആയിരുന്നു ഭൂരിഭാഗവും  എന്നാൽ നമ്മുടെ മാധ്യമങ്ങൾ അവരുടെ സ്ഥിരം ശൈലി ആയ വിവാദം ആക്കാൻ പറ്റുന്ന കാര്യം മാത്രം എടുത്ത് ചർച്ച ആക്കി. അഭിമുഖത്തിലെ കാര്യപ്രസക്തമായവ ചർച്ച ചെയ്യാതെ ഇരിക്കുകയും ചെയ്യുന്നു.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top