25 April Thursday

കാലം മാറി പ്രതാപാ,ഈ കെഎസ്‌യു ബുദ്ധി പഴയപോലെ ചെലവാകില്ല...മിനേഷ് രാമനുണ്ണി എഴുതുന്നു

മിനേഷ് രാമനുണ്ണിUpdated: Saturday Apr 6, 2019

മിനേഷ് രാമനുണ്ണി

മിനേഷ് രാമനുണ്ണി

തൃശൂരിൽ തന്റെ മത്സരം ബിജെപിയോടാണ്‌ എന്ന ടി എൻ പ്രതാപന്റെ പ്രസ്താവന നല്ലൊരു കെഎസ്‌യു ബുദ്ധിയാണ്.

ഈ ബുദ്ധി ആദ്യമായി പയറ്റിയത് ജീവിച്ചിരിക്കുന്നവരിൽ ഏറ്റവും മുതിർന്ന കെഎസ്‌യു നേതാവായ ഉമ്മൻ ചാണ്ടിയായിരുന്നു. അരുവിക്കരയിൽ ശക്തമായ ത്രികോണ മത്സരമാണെന്നും പറഞ്ഞുള്ള ഉമ്മൻ ചാണ്ടിയുടെ കുതന്ത്രം പക്ഷെ കേരള ചരിത്രത്തിൽ ആദ്യമായി ബി ജെ പിക്ക് ഒരു മുഖ്യധാരാ രാഷ്ട്രീയക്കാരൻ നൽകുന്ന ശക്തനായ എതിരാളി എന്ന സർട്ടിഫിക്കറ്റു ആയിരുന്നു.

തൃശൂരിലെ കഴിഞ്ഞ രണ്ടു തിരഞ്ഞെടുപ്പുകളിൽ വോട്ടിങ് പരിശോധിച്ചാൽ മാത്രമേ പ്രതാപന്റെ തറവേല ശരിക്കും ബോധ്യപ്പെടൂ. 2014 ലോക്സഭാ ഇലക്ഷനിൽ തൃശൂരിൽ ഇടതുപക്ഷം നേടിയത് മൂന്നുലക്ഷത്തി എൺപത്തിഒന്പതിനായിരം വോട്ടുകളായിരുന്നു. ബി ജെ പിയാകട്ടെ വെറും ഒരു ലക്ഷത്തിൽ ഒതുങ്ങി. കോൺഗ്രസ്സാണെങ്കിൽ മൂന്നര ലക്ഷം വോട്ടുകൾ നേടി .

എസ്എൻഡിപി രാഷ്ട്രീയത്തിൽ ബിഡിജെഎസ് ആയി ബിജെപിക്കൊപ്പം നിന്ന 2016 തിരഞ്ഞെടുപ്പിൽ ബിജെപി നില മെച്ചപ്പെടുത്തി രണ്ടു ലക്ഷമാക്കിയപ്പോൾ ഇടതു പക്ഷം നേടിയത് നാല് ലക്ഷത്തി എഴുപത്തിയൊൻപതിനായിരം വോട്ടുകളായിരുന്നു. കോൺഗ്രസ്സിന്റെ വോട്ടു ഏകദേശം മൂന്നര ലക്ഷത്തിനടുത്ത് തന്നെ നിന്നു. അതായത് 2016 ലെ നിയമ സഭ തിരഞ്ഞെടുപ്പിലെ കണക്കു പ്രകാരം ഇടതു മുന്നണിക്ക് യുഡി ഫിന് മേൽ ഒരു ലക്ഷത്തി മുപ്പതിനായിരം വോട്ടുകളുടെയും ബിജെപിക്കുമേൽ രണ്ടു ലക്ഷത്തി എഴുപത്തിയയ്യായിരം വോട്ടുകളുടെയും മേൽക്കൈ ഉണ്ട്.

പ്രതാപന്റെ ഈ കാഞ്ഞ ബുദ്ധി ഉറപ്പായ തോൽവിയിൽ നിന്നു പിടിച്ചു കയറാനുള്ള ശ്രമമാണ് . തൃശൂരിൽ ബിഡിജെഎസ് സ്ഥാനാർത്ഥിയാവുമെന്ന പ്രതീക്ഷയിൽ ബിജെപി വോട്ടുകൾ തനിക്കു കിട്ടുമെന്ന് കണക്കു കൂട്ടിയാണ് അയാൾ സ്ഥാനാര്ഥിത്വത്തിനു കിണഞ്ഞു ശ്രമിച്ചത്. എന്നാൽ അപ്രതീക്ഷിതമായി സുരേഷ് ഗോപി വന്നതോടെ ബിജെപി വോട്ടുകൾ ബിജെപിക്ക് തന്നെ ചെയ്യേണ്ട അവസ്ഥയാണ് ഉണ്ടായത്. അതുകൊണ്ടായിരിക്കണം ആശാന്റെ കെഎസ്‌യു ബുദ്ധിയിൽ ഇങ്ങനെ ഒരു ഐഡിയ തോന്നിയത്.

പ്രതാപന്റെ ടെൻഷൻ നമുക്ക് മനസിലാവും. കൊടിപിടിക്കാതെ ബി ജെ പിക്കൊപ്പം തമ്പ്രാൻ ജാഥക്ക് പോയ എത്ര കോൺഗ്രസ്സുകാർ കൈപ്പത്തിയിൽ കുത്തും എന്ന് ആർക്കറിയാം !

പക്ഷേ കാലം മാറിപ്പോയി, ഇമ്മാതിരി വേലയൊക്കെ പഴയതു പോലെ ചിലവാകാൻ ബുദ്ധിമുട്ടാണു എന്നു മാത്രം !


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top