19 April Friday

നിരാഹാരവും പുറത്ത് നടത്തണ്ടേയെന്ന് യുഡിഎഫിനോട് എം സ്വരാജ്

വെബ് ഡെസ്‌ക്‌Updated: Wednesday Oct 5, 2016

തിരുവനന്തപുരം > യുഡിഎഫ് എംഎല്‍എമാര്‍ നിയമസഭാ കവാടത്തില്‍ നടത്തിയ സമരം പുറത്തേക്ക് വ്യാപിപിക്കുമെന്നാല്‍ നിരാഹാരസമരം പുറത്തു നടത്തും എന്നല്ലേ അര്‍ത്ഥമെന്ന് ചോദിച്ച്  എം സ്വരാജ് എംഎല്‍എയുടെ ഫേസ്ബുക്ക് പോസ്റ്റ്. സ്വാശ്രയ മെഡിക്കല്‍ കരാറിന്റെ പേരില്‍ കോണ്‍ഗ്രസ് എംഎല്‍എമാര്‍ നടത്തിയ സമരം പുറത്തേക്ക് വ്യാപിപിക്കുമെന്ന പ്രതിപക്ഷ നേതാവിന്റെ പ്രസ്താവനയാണ് സ്വരാജ് സംശയം പ്രകടിപ്പിച്ചത്.
'അടുത്ത പത്തുനാള്‍ സഭ സമ്മേളിക്കാത്തതിനാല്‍ സമരം പുറത്തേക്ക് വ്യാപിപ്പിക്കുന്നു എന്ന് പ്രതിപക്ഷ നേതാവ് .
ശരി.
നിരാഹാര സമരം പുറത്തേക്ക് മാറ്റാതെ അവസാനിപ്പിക്കുന്നതെന്തേ?
സഭയില്‍ നടക്കുന്ന സമരം പുറത്തേക്ക് എന്നു പറയുമ്പോള്‍ നിരാഹാരം പുറത്ത് നടത്തും എന്നല്ലേ അര്‍ത്ഥം. ? എന്നാരംഭിക്കുന്നതാണ് പോസ്റ്റ്.
പൂജ അവധി പ്രമാണിച്ച് നിയമസഭ ഒരാഴ്ച സമ്മേളിക്കാത്തതിനാല്‍ സമരം നിര്‍ത്തുകയാണെന്നാണ് യുഡിഎഫ് നേതാക്കള്‍ സമരം പിന്‍വലിച്ചത് സംബന്ധിച്ച് പറഞ്ഞത്. എന്നാല്‍ നിയമസഭ കലണ്ടറില്‍ നാളെ കൂടി മാത്രമേ സഭ ചേരു എന്ന് അറിഞ്ഞ് കൊണ്ട് ഒരു ദിവസം കഴിഞ്ഞ് പിന്‍വലിക്കാനാണോ വി ടി ബല്‍റാം ഉള്‍പെടെയുള്ളവര്‍ സമരത്തിന് ഇറങ്ങിപുറപ്പെട്ടതെന്നും സ്വരാജ് പോസ്റ്റിലൂടെ ചോദിക്കുന്നുണ്ട്.

സ്വരാജിന്റെ ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണ്ണരൂപം ചുവടെ

സംശയം ...
എം സ്വരാജ്

അടുത്ത പത്തുനാള്‍ സഭ സമ്മേളിക്കാത്തതിനാല്‍ സമരം പുറത്തേക്ക് വ്യാപിപ്പിക്കുന്നു എന്ന് പ്രതിപക്ഷ നേതാവ് .

ശരി.

നിരാഹാര സമരം പുറത്തേക്ക് മാറ്റാതെ അവസാനിപ്പിക്കുന്നതെന്തേ?
സഭയില്‍ നടക്കുന്ന സമരം പുറത്തേക്ക് എന്നു പറയുമ്പോള്‍ നിരാഹാരം പുറത്ത് നടത്തും എന്നല്ലേ അര്‍ത്ഥം. ?

നേരത്തെയുള്ള കലണ്ടര്‍ പ്രകാരം നാളെ കഴിഞ്ഞാല്‍ പിന്നെ 17 ന് മാത്രമേ സഭ ഉണ്ടായിരുന്നുള്ളൂ. നാളെ ഒരു ദിവസത്തെ സഭയാണ് ഇപ്പോള്‍ഒഴിവാക്കപ്പെട്ടത്. സഭയില്ലാത്ത സാഹചര്യത്തില്‍ നിരാഹാരം വേണ്ടെന്നാണെങ്കില്‍ നാളെ എന്തായാലും അവസാനിപ്പിക്കാന്‍ തീരുമാനിച്ച നിരാഹാര സമരമായിരുന്നോ ഇന്നലെ രാത്രി ആരംഭിച്ചത്. ഇന്നലെ രാത്രി മുതല്‍ ഇന്ന് ഉച്ചവരെയുള്ള നിരാഹാരത്തിനായാണോ ബല്‍റാം ആവേശത്തോടെ തുടക്കം കുറിച്ചത് ?

സമരം നടത്താനും നിര്‍ത്താനുമുള്ള പൂര്‍ണ അവകാശം പ്രതിപക്ഷത്തിനുണ്ടെന്ന് അംഗീകരിച്ചു കൊണ്ടു തന്നെ തോന്നിയ സംശയം ഇവിടെ കുറിച്ചെന്ന് മാത്രം. സമരം മാന്യമായി അവസാനിപ്പിക്കാന്‍ കഴിയുന്ന അവസരം ഉപയോഗിക്കാതെ സമരം നാണം കെട്ടുപിരിയണം എന്ന ഗ്രൂപ്പ് താത്പര്യത്തിന് സര്‍ക്കാരിനെ കുറ്റപ്പെടുത്തുന്നതെന്തിന്? .

 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top