25 September Monday

VIDEO - ഒരു വ്യാജവാർത്തകൂടി ലൈവായി പൊളിയുന്നു; "സാങ്‌ഷൻഡ്‌ പോസ്‌റ്റ്‌ അല്ലെങ്കിൽ നിങ്ങൾ പറയുന്നത്‌ തെറ്റാണെന്ന്‌ മനസ്സിലാക്കൂ സ്‌മൃതി...'

വെബ് ഡെസ്‌ക്‌Updated: Monday Aug 17, 2020

ഇന്നലെ മാതൃഭൂമി ചാനലിൽ ചർച്ചക്കിടെ വലിയ ഒരു നുണകൂടി പൊളിഞ്ഞുവീണു. ഒരു പകൽ മുഴുവൻ ചാനൽ കത്തിച്ചുനിർത്തിയ ഒരു നിയമന വാർത്ത. പിഎസ്‌സി വഴി നിയമനം നടക്കേണ്ടിയിരുന്ന തസ്‌തികയിൽ പിൻവാതിൽ വഴി ഇഷ്‌ട‌ക്കാരെ നിയമിച്ചു എന്നായിരുന്നു മാതൃഭൂമിയുടെ വാർത്ത. എന്നാൽ അത്‌ സാങ്‌ഷൻഡ്‌ തസ്‌തിക അല്ലെന്നും, പിഎസ്‌സി വഴി നിയമനം നടക്കേണ്ട ഒന്നല്ലെന്നും റിപ്പോർട്ടർ അവതാരികയോട്‌ ലൈവായി പറഞ്ഞു. ഇതോടെയാണ്‌ കള്ളി പുറത്തായത്‌. ജതിൻ ദാസിന്റെ ഫെയ്‌സ്‌ബുക്ക്‌ കുറിപ്പ്‌ വായിക്കാം;

(കള്ള) വാർത്തകൾ "നിർമിക്കപ്പെടുന്ന" വിധം..

ഇന്ന് മാതൃഭൂമി കൊട്ടിഘോഷിച്ചുകൊണ്ടുവന്നൊരു വാർത്തയുണ്ട്.. "മുഖ്യമന്ത്രിയുടെ കമ്പ്യൂട്ടർ സെല്ലിൽ താൽക്കാലിക നിയമനം നടത്തി ശിവശങ്കർ "

ഷമ്മി പ്രഭാകറാണ് മാതൃഭൂമിയിലെ ആ വാർത്ത റിപ്പോർട്ട് ചെയ്തത് . മാതൃഭൂമി പ്രൈം ടൈം ചർച്ച ചെയ്തതും ഇതേ വിഷയമാണ് .. സ്മൃതിയാണ് അവതാരക..

ചർച്ചയുടെ ആദ്യഘട്ടത്തിൽ സ്മൃതി ഇങ്ങനെ പറയുന്നു ..

1: നിയമനം നടത്തിയത് ശിവശങ്കർ ..
2: PSC വഴി നിയമനം നടക്കേണ്ടിയിരുന്ന ഈ തസ്തികയിൽ പിൻവാതിൽ വഴി ഇഷ്ടക്കാരെ നിയമിച്ചു..

"ഈ PSC എന്തിനാണ്" എന്നൊക്കെ ധാർമികരോഷംകൊണ്ടാണ് സ്മൃതി ചർച്ച തുടങ്ങുന്നത് ... അതിനുമറുപടിയായി ചർച്ചയുടെ തുടക്കത്തിൽ തന്നെ റഹീം ചോദിക്കുന്നു ഈ തസ്തിക sanctioned ആണോ എന്ന് .. സ്വാഭാവികമായ ചോദ്യമാണ് .. കാരണം സാംക്ഷൻഡ് ആയ തസ്തിക ആണെങ്കിൽ ഒരുകാരണവശാലും താൽക്കാലിക നിയമനമോ , PSC യെ മറികടന്നുള്ള നിയമനമോ നടത്താൻ പാടില്ല...

അപ്പോഴാണ് കള്ളി വെളിച്ചത്താകുന്നത് .. സ്‌മൃതി നേരെ ഷമ്മിയെ ലൈവിലെടുക്കുന്നു ... ഷമ്മി ഇത് sanctioned പോസ്റ്റ് അല്ല എന്ന് സമ്മതിക്കുന്നു..പിന്നെ ഞാൻ പിടിച്ച മുയലിന് നാലുകൊമ്പെന്നു സ്ഥാപിക്കാൻ കുറേ ഉരുളുന്നു ... വാർത്തയുടെ പ്രധാന ഭാഗമായി വരേണ്ടുന്ന പോയിന്റ് എയർ ചെയ്ത് ഒരുപകൽ മുഴുവൻ ഒളിപ്പിച്ചു വെച്ചിട്ട് രാത്രി പിടിക്കപ്പെടുമ്പോൾ മാത്രം സമ്മതിക്കുന്ന ആ സത്യസന്ധതയെ എന്തുപേരിട്ടാണ് വിളിക്കേണ്ടത് ?

ഇനി അതിന്റെ മറ്റു വിവരങ്ങൾ ...

1: ഇത് സാൻക്ഷൻഡ് പോസ്റ്റ് അല്ല ... അതുകൊണ്ടുതന്നെ നിയമനം നടത്തേണ്ടത് PSC അല്ല ..

2: ഈ നിയമനം നടത്തിയത് ശിവശങ്കർ അല്ല .. IT വകുപ്പിലെ നിയമനവുമല്ലിത് .. നിയമനം നടന്നിട്ടുള്ളത് പൊതുഭരണ വകുപ്പിലാണ് ... നിയമന ഉത്തരവിന്റെ പകർപ്പുപോലും ശിവശങ്കറിന്‌ നൽകിയിട്ടില്ല .. കാരണം അയാളുടെ വകുപ്പിലല്ല നിയമനം എന്നതുതന്നെ ...

3: ഈ പോസ്റ്റുകൾ ഉണ്ടാക്കുന്നത് ഉമ്മൻ ചാണ്ടി സർക്കാരാണ് .. ഇതുപോലുള്ള 12 (8 ക്ലാർക്ക് +4 OA ) തസ്തികൾ അവർ ഉണ്ടാക്കിയിട്ടുണ്ട് .. അതിലേക്ക് "കരാർ നിയമനം മാത്രമേ പാടുള്ളൂ " എന്നു നിബന്ധനയും ചേർത്തു ..

കഴിഞ്ഞ സർക്കാരിന്റെ കാലത്ത് ഉണ്ടാക്കിയ ആ 12 പോസ്റ്റുകളിൽ ഒന്നിലാണ് ഈ സർക്കാർ നിയമനം നടത്തിയത്...

എത്ര സമർത്ഥമായാണ് നുണകൾ നിർമിക്കുന്നത് എന്നുനോക്കൂ ... റഹീം ഇക്കാര്യങ്ങൾ പറയുമ്പോൾ പിന്നെ സ്മൃതി " റെഡ് ക്രെസെന്റ് MOU എവിടെ , MOU എവിടെ" എന്ന് വിഷയം മാറ്റിവിടുന്നു ".

ഇതൊക്കെയാണ് നമ്മുടെ ചാനലുകളുടെ നുണ നിർമാണ രീതികൾ ... എന്നിട്ടും ഇവർ പറയും "അന്തസ്സായി ജോലി ചെയ്യുന്നവരാണ് ഞങ്ങൾ " എന്ന് ... ഇതിലും ഭേദം കട്ടപ്പറയുമെടുത്ത് കാക്കാനിറങ്ങുന്നതാണ് മാധ്യമ നുണയന്മാരേ ... #FakeNewsFactories #Mathrubhumi.

പുരോഗമന കലാ സാഹിത്യസംഘം ജനറൽ സെക്രട്ടറി അശോകൻ ചരുവിലിന്റെ ഫെയ്‌സ്‌ബുക്ക്‌ പോസ്‌റ്റിൽ വീഡിയോ കാണാം:

 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
----
പ്രധാന വാർത്തകൾ
-----
-----
 Top