26 April Friday

മാതൃഭൂമിയുടെ ഈ വരകളെല്ലാം കോപ്പിയടി; കയ്യോടെ പൊക്കി സോഷ്യൽമീഡിയ

വെബ് ഡെസ്‌ക്‌Updated: Sunday Jul 10, 2022

മാതൃഭൂമി കാർട്ടൂണിസ്റ്റ് സി വി ദ്വിജിത്തിന്റെ കാർട്ടൂൺ കോപ്പിയടി കയ്യോടെ പൊക്കി സോഷ്യൽമീഡിയ. കൗമുദി കാർട്ടൂൺ മുതൽ, ഇൻ്റർനെറ്റിൽ കൊള്ളാവുന്ന ചൈനീസ്, കൊറിയൻ, യൂറോപ്യൻ കലാകാരന്മാർ പലരും വരക്കുന്ന ആർട്ട് വർക്കുകൾ വരെ, പലതും ചുമ്മാ പകർത്തി വരക്കാൻ പോലും മിനക്കെടാതെ ബൈലൈൻ മാത്രം മാറ്റി മാതൃഭൂമി പത്രത്തിലും, ഇൻസ്റ്റാഗ്രാമിലും അടക്കം ദ്വിജിത്ത് സ്വന്തം പേരിൽ പബ്ലിഷ് ചെയ്തിരിക്കുന്നു. മോഷണത്തിലൂടെ മാത്രം മലയാള മാധ്യമ ലോകത്ത്  ദ്വിജിത്ത് ഒരു കരിയർ തന്നെ ഉണ്ടാക്കിയെടുത്തു എന്ന ഞെട്ടിക്കുന്ന വിവരമാണ് പുറത്ത് വരുന്നതെന്ന് ധീരജ് പാലേരി ഫെയ്‌സ്‌ബുക്കിൽ കുറിച്ചു. സജി ചെറിയാനെ ശൂലത്തിൽ കയറ്റിയ ദ്വിജിത്തിന്റെ അശ്ലീല കാർട്ടൂൺ വിവാദങ്ങളിൽപ്പെട്ടിരുന്നു. ഇതിന് പിന്നാലെയാണ് പുതിയ വിവാദം.


ഫെയ്‌സ്‌‌ബുക്ക് കുറിപ്പ്

സജി ചെറിയാനെ ശൂലത്തിൽ കയറ്റിയ അശ്ലീല കാർട്ടൂൺ വരച്ച മാതൃഭൂമിയുടെ ജൂനിയർ ഗോപീകൃഷ്ണൻ ശ്രീമാൻ Dwijith Cv    പ്രമുഖ ഇൻസ്റ്റാഗ്രാം Erotica art പേജ് ആയ Alpha Channelingൻ്റെ ഒരു വർക്ക് ചുമ്മാ കളറ് കൊടുത്ത് സ്വന്തം വർക്കാക്കിയ കോപ്പിയടി കഥ ഇന്നലെ എഴുതിയിരുന്നല്ലോ (വായിക്കാത്തവർക്ക് വേണ്ടി പോസ്റ്റ് ലിങ്ക് കമൻ്റ് ബോക്സിൽ ഇടാം.) പ്രസ്‌തുത പോസ്റ്റിൽ മറുപടി പറഞ്ഞ പലരുടെയും മുൻകാല പോസ്റ്റുകൾ തത്സംഭവത്തോടെ പൊങ്ങി വരികയുണ്ടായി.
 
Mathrubhumi  എന്ന മലയാളത്തിലെ പ്രചാരത്തിൽ രണ്ടാം സ്ഥാനത്ത് നിൽക്കുന്ന പത്രത്തിൻ്റെ സ്റ്റാഫ് കാർട്ടൂണിസ്റ്റ് ഒരു സീരിയൽ intellectual property rights offender ആണെന്ന കാര്യം ഇവിടെ പലപ്പോഴായി പലരും മുന്നേ പറഞ്ഞിരുന്നു എന്ന് അപ്പോഴാണ് മനസ്സിലായത്. ഇയാൾ ഉളുപ്പില്ലാത്ത മോഷണത്തിലൂടെ മാത്രം മലയാള മാധ്യമ ലോകത്ത് ഒരു കരിയർ തന്നെ ഉണ്ടാക്കിയെടുത്തു എന്ന ഞെട്ടിക്കുന്ന വിവരമാണ് പുറത്ത് വരുന്നത്.



1992ലെ ഒരു കൗമുദി കാർട്ടൂൺ മുതൽ, ഇൻ്റർനെറ്റിൽ കൊള്ളാവുന്ന ചൈനീസ്, കൊറിയൻ, യൂറോപ്യൻ കലാകാരന്മാർ പലരും വരക്കുന്ന ആർട്ട് വർക്കുകൾ വരെ, പലതും ചുമ്മാ പകർത്തി വരക്കാൻ പോലും മിനക്കെടാതെ ബൈലൈൻ മാത്രം മാറ്റി മാതൃഭൂമി പത്രത്തിലും, ഇൻസ്റ്റാഗ്രാമിലും അടക്കം സ്വന്തം പേരിൽ പബ്ലിഷ് ചെയ്തിരിക്കുന്നു ഈ ഗജഫ്രോഡ്. ശങ്കർ, അബു, ഒ വി വിജയൻ മുതൽക്ക് തുടങ്ങി ഇങ്ങ് ഇ പി ഉണ്ണിയിലും പ്രസാദ് രാധാകൃഷ്ണനിലും ഒക്കെ എത്തി നിൽക്കുന്ന ഇന്ത്യൻ മാധ്യമലോകത്തെ തന്നെ അതികായരായ പല പ്രമുഖ കാർട്ടൂണിസ്റ്റുകളെയും സൃഷ്ടിച്ച കേരളത്തിൻ്റെ കാർട്ടൂൺ കലാകാരന്മാരുടെ ചരിത്രത്തിൽ ഇങ്ങേ അറ്റത്ത് വന്നു നിൽക്കുന്നത് ഡ്വിജിതിനെ പോലെ ഒരു മോഷ്ടാവ് ആണെന്നത് മലയാളികൾക്ക് മൊത്തം എന്തൊരു അപമാനമാണ്!

നിലവിൽ സജീവമായി വരച്ചു കൊണ്ടിരിക്കുന്ന ഇക്കണോമിക് ടൈംസിൻ്റെ കാർട്ടൂണിസ്റ്റ്, മലയാളി കൂടിയായ Prasad Radhakrishnan  , Deccan Herald ൻ്റെ കാർട്ടൂണിസ്റ്റും മലയാളിയുമായ Sajith Kumar  എന്നിവരുടെ കാർട്ടൂണുകൾ; രണ്ട് ദേശീയ മാധ്യമങ്ങളിൽ പ്രസിദ്ധീകരിക്കുന്ന കാർട്ടൂണുകൾ ആണെന്നോർക്കണം!  അതുവരെ ഉളുപ്പില്ലാതെ കോപ്പി അടിച്ചു മാതൃഭൂമിയിൽ കൊടുത്തിട്ടുണ്ട് ഈ ഗജഫ്രോഡ്  എന്നറിയുമ്പോഴാണ് ഇയാളുടെ ഉളുപ്പില്ലായ്മയുടെയും പിടിക്കപ്പെടില്ലെന്ന ആത്മവിശ്വാസത്തിൻ്റെയും ആഴം മനസ്സിലാവുക!


ഡ്വിജിതിൻെറ ഫ്രോഡ് പരിപാടികൾ അവിടെയും അവസാനിക്കുന്നില്ല. അയാൾ  രണ്ട് പ്രമുഖ എഴുത്തുകാരുടെ പുസ്തകങ്ങൾക്ക് ചെയ്തു കൊടുത്ത കവർ ചിത്രങ്ങൾ ഓൺലൈനിൽ നിന്ന് മറ്റ് ആർട്ടിസ്റ്റുകളുടെ വർക്ക് ചൂണ്ടി അതേപടി ടൈറ്റിലും ചേർത്ത് കൊടുത്തതായിരുന്നു! ഇയാളുടെ ഉടായിപ്പിന് ഇരയായ ആ രണ്ടു എഴുത്തുകാരാവട്ടെ എനിക്ക് വളരെ പ്രിയപ്പെട്ട രണ്ടുപേരാണ്. ഒന്ന് റെയിൽവേ കഥകളിലൂടെ മലയാളികൾക്ക് പ്രിയങ്കരനായ, സാഹിത്യ അക്കാദമി പ്രസിഡൻ്റ് കൂടി ആയിരുന്ന വൈശാഖൻ! രണ്ടാമത്തെയാൾ വ്യക്തിപരമായി അടുത്ത സൗഹൃദവും സ്നേഹവുമുള്ള, നാട്ടുകാരൻ കൂടിയായ ദാമോദരൻ കുളപ്പുറം! ശ്രീ Vaisakhan Gopinathan  എഴുതിയ ' അക്കരെ താമസിക്കുന്ന സ്ത്രീ ' എന്ന കഥാസമാഹാരത്തിൻ്റെ കവർ ഇയാൾ ഇൻ്റെർനെറ്റിൽ നിന്ന് ചൂണ്ടി വെറുതെ പേരും ചേർത്ത് കൊടുത്തതാണ്. ശ്രീ ദാമോദരൻ കുളപ്പുറത്തിൻ്റെ ' സഹജീവിതം' എന്ന പുസ്തകത്തിൻ്റെ കവർ ഇയാൾ Eiko Ojala എന്ന എസ്തോണിയൻ ആർടിസ്റ്റിൻ്റെ ഒരു ചിത്രം എടുത്ത് അതിൻ്റെ മേൽ ടൈറ്റിൽ എഴുതി കൊടുത്തതാണ്.! മേൽ എഴുത്തുകാരിൽ നിന്ന് ഡ്വിജിത് ഈ കോപ്പി പേസ്റ്റ് പരിപാടിക്ക് കാശും കൂടി വാങ്ങിയിട്ടുണ്ടെങ്കിൽ അത് കുറ്റകൃത്യത്തിൻ്റെ തീവ്രത കൂട്ടും.



മേൽപ്പറഞ്ഞവയടക്കം ഡ്വിജിത് എന്ന പെരുങ്കള്ളൻ അടിച്ചു മാറ്റി തൻ്റെതെന്ന വ്യാജേന പ്രസിദ്ധീകരിച്ചവയിൽ കണ്ട് പിടിക്കാൻ പറ്റിയ ചിലത് ഇവിടെ താഴെ കൊടുക്കുന്നു. മാതൃഭൂമി കാർട്ടൂണിസ്റ്റിൻ്റെ കലാവൈഭവം നിങ്ങള് തന്നെ നേരിട്ട് കാണുക. ഇതിൽ കാർട്ടൂണുകളെ പറ്റി അതിൻ്റെ യഥാർത്ഥ ഉടമസ്ഥർ (ശരിക്കുള്ള കാർട്ടൂണിസ്റ്റുകൾ) തന്നെ ഇട്ട പോസ്റ്റുകളിൽ നിന്നാണ് അറിഞ്ഞത്. ഡിജിറ്റൽ വർക്കുകൾ, പുസ്തക മുഖചിത്രങ്ങൾ ഉൾപ്പടെ തപ്പി പിടിച്ചത് ഇൻസ്റ്റാഗ്രാമിൽ @feku_pathu എന്ന ഐഡിയിൽ ഇത്തരം കള്ളത്തരങ്ങൾ തുറന്നു കാട്ടുന്ന ആളാണ്. അവരുടെ ഐഡിയുടെ ലിങ്ക് കമൻ്റിൽ ചേർക്കാം. അവരിലേക്ക് എത്തിച്ച Rahul Prasanna ക്ക് നന്ദി. Dwijith എന്നെ എന്തായാലും ബ്ലോക്കിയിട്ടുണ്ട് എന്ന് തോന്നുന്നു. പ്രൊഫൈൽ എനിക്ക് കാണാൻ പറ്റുന്നില്ല. കള്ളി വെളിച്ചത്തായ കഥ  പറ്റുന്നവർ ഒന്ന് അറിയിക്കുമല്ലോ.

 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top