13 August Saturday

പ്രൈസ് വാട്ടർഹൗസ് കൂപ്പേഴ്സുമായും മാത്യു കുഴൽനാടന് അടുത്ത ബന്ധമുണ്ടോ..? ജിതിൻ ​ഗോപാലകൃഷ്‌ണൻ എഴുതുന്നു

വെബ് ഡെസ്‌ക്‌Updated: Wednesday Jun 29, 2022

പ്രൈസ് വാട്ടർഹൗസ് കൂപ്പേഴ്‌സിനെക്കുറിച്ച് സ്വർണ്ണക്കടത്ത് വിവാദത്തിന് ശേഷം മാത്രമാണ് താൻ കേട്ടതെന്ന മാത്യു കുഴൽനാടന്റെ വാദവും പൊളിഞ്ഞു.  മാത്യു കുഴൽനാടൻ എംഎൽഎയുടെ ഡൽഹി ആസ്‌ഥാനമായ കെഎംഎൻപി ലോ ഫേം (KMNP Law Firm)  ഡൽഹി ഓഫീസിൽ പ്രൈസ് വാട്ടർഹൗസ് കൂപ്പേഴ്‌സിലെ എച്ച് ആർ വിഭാഗം അസോസിയേറ്റ് ഡയരക്‌ടറായ മുഹമ്മദ്‌ ആസിഫ് ഇക്‌ബാലിനെ ആദരിച്ച വാർത്തയും ചിത്രവും പുറത്തുവന്നു.

മാത്യു കുഴൽനാടന്  പ്രൈസ് വാട്ടർഹൗസ് കൂപ്പേഴ്‌‌സിനെയെപ്പറ്റി അറിയാം എന്നുമാത്രമല്ല, അതിലെ എച്ച് ആർ വിഭാഗത്തിൽ പ്രവർത്തിക്കുന്നവരുമായി നേരിട്ട് ബന്ധവുമുണ്ടെന്ന് ആരെങ്കിലും ആരോപിച്ചാൽ എങ്ങനെയുണ്ടാകും?- ജിതിൻ ​ഗോപാലകൃഷ്‌ണൻ ഫെയ്‌സ്‌ബുക്കിൽ കുറിച്ചു.

ഫെയ്‌സ്‌ബുക്ക് കുറിപ്പ്

സ്വയം കുഴിച്ച കുഴിയിൽ കുഴൽജി. പ്രൈസ് വാട്ടർഹൗസ് കൂപ്പേഴ്‌സിനെക്കുറിച്ച് സ്വർണ്ണക്കടത്ത് വിവാദത്തിന് ശേഷം മാത്രമാണ് താൻ കേട്ടതെന്നാണല്ലോ മാത്യു കുഴൽനാടൻ പറഞ്ഞത്. ഒരു മര്യാദയൊക്കെ വേണ്ടേ കുഴൽജീ.

മാത്യു കുഴൽനാടൻ എംഎൽഎയ്‌ക്ക് ഡൽഹി ആസ്‌ഥാനമായ ഒരു ലോ ഫേം ഉണ്ട്. KMNP Law Firm എന്നാണ് അതിന്റെ പേര്. കുഴൽജിയ്ക്കൊപ്പം വേറെ മൂന്ന് ലോയേഴ്‌സ് കൂടെ ഈ സ്ഥാപനത്തിൽ ഉണ്ട്. 2019 സെപ്തംബർ 27 ന് KMNP Law യുടെ ഡൽഹി ഓഫീസിൽ പ്രൈസ് വാട്ടർഹൗസ് കൂപ്പേഴ്‌സിലെ HR വിഭാഗം അസോസിയേറ്റ് ഡയരക്‌ടറായ മുഹമ്മദ്‌ ആസിഫ് ഇക്ബാലിനെ ആദരിച്ച വാർത്തയും ചിത്രവും അവരുടെ ഫെയ്‌സ്‌ബുക്ക് പേജിലുണ്ട്.

അപ്പോൾ എങ്ങനെയാ കുഴൽജീ കാര്യങ്ങൾ? കുഴൽജിയ്‌ക്ക് PwC യെപ്പറ്റി അറിയാം എന്നുമാത്രമല്ല, അതിലെ HR വിഭാഗത്തിൽ പ്രവർത്തിക്കുന്നവരുമായി നേരിട്ട് ബന്ധവുമുണ്ട്. കുഴൽജിയുടെ സ്‌ഥാപനമാണെങ്കിൽ PwC ഇടപെടുന്ന മേഖലയിലെ വിഷയങ്ങൾ കൂടി കൈകാര്യം ചെയ്യുന്ന Law Firm ആണ്. കുഴൽജിയ്‌ക്ക് PwC യുമായി അടുത്ത ബന്ധമെന്ന് ആരെങ്കിലും ആരോപിച്ചാൽ എങ്ങനെയുണ്ടാകും?



 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top